ഇന്ത്യന് ഇന്സ്റ്റിറ്റിയൂട്ട് ഓഫ് സയന്റിഫിക് ഹെറിറ്റേജ് (Indian Institute of Scientific Heritage, IISH) എന്ന സ്ഥാപനത്തിലെ ഡയറക്ടറായ ഡോക്ടർ എൻ. ഗോപാലകൃഷ്ണൻ നടത്തിയ ഒരു പ്രസംഗത്തിൽ കണ്ട ഒരു ചെറിയ അബദ്ധം ചൂണ്ടിക്കാണിക്കട്ടെ.

അദ്ദേഹം പറഞ്ഞത് ഇതാണ് –

സംസ്ഥനത്ത് ഏറ്റവും കൂടുതല് എംഎല്എമാര് ഉള്ളത് മലപ്പുറത്താവാന് കാരണം മുസ്ലിം സ്ത്രീകള് പന്നി പ്രസവിക്കുന്ന മാതിരി ഓരോ വീട്ടിലും കുട്ടികളെ ഉണ്ടാക്കുകയാണ് രണ്ടും മൂന്നും ഭാര്യമാരെ വച്ച് കൊണ്ട്.

അദ്ദേഹത്തിന്റെ പ്രസംഗത്തിലെ വർഗീയതയും വിദ്വെഷവും മുസ്ലിം സമൂഹത്തിലെ ജനസംഖ്യയും ഒന്നും നമുക്ക് തൽക്കാലം കാര്യമാക്കേണ്ട. അദ്ദേഹം ബഹുഭാര്യാത്വത്തെ കുറിച്ച് പറഞ്ഞതു മാത്രം നമുക്ക് ശ്രദ്ധിക്കാം. അദ്ദേഹം “രണ്ടും മൂന്നും ഭാര്യമാരെ” എന്ന് പ്രത്യേകം എടുത്തു പറയാൻ കാരണം ബഹുഭാര്യാത്വം (polygamy) കാരണം ജനസംഖ്യ കൂടുന്നു എന്നാണു അദ്ദേഹത്തിന്റെ വാദം. സാധാരണ ഒരു പുരുഷന് ഒരു ഭാര്യയും ഏതാനും കുട്ടികളും എന്നതിന് പകരം ബഹുഭാര്യാത്വത്തിൽ ഒരു പുരുഷന് അനേകം ഭാര്യമാരും വളരെയധികം കുട്ടികളും എന്നായിരിക്കുമല്ലോ. അതുകൊണ്ട് സ്വാഭാവികമായും ജനസംഖ്യ വർദ്ധിക്കില്ലേ എന്നാണു അദ്ദേഹത്തിന്റെ വാദം.

ഇത് തെറ്റായ വാദമാണ്. ബഹുഭാര്യാത്വം കൊണ്ട് മാത്രം ജനസംഖ്യ വർദ്ധിക്കുകയില്ല. നേരെ മറിച്ചു ലോകത്തു പല സ്ഥലങ്ങളിലും ബഹുഭാര്യാത്വം കാരണം ജനസംഖ്യ കുറയുകയാണ് ചെയ്തത്. ഞാൻ വിശദീകരിക്കട്ടെ.

ഒരു പുരുഷന് പല ഭാര്യമാരും ഉണ്ടായാൽ അതിനർത്ഥം പല പുരുഷന്മാർക്കും ഭാര്യമാർ ഉണ്ടാവില്ല എന്നാണു. ഉദാഹരണം ബഹുഭാര്യാത്വം ഇല്ലാത്ത ഒരു സ്ഥലത്തു നൂറു വീടുകളിലായി നൂറു പുരുഷന്മാരും നൂറു സ്ത്രീകളും മുന്നൂറു കുട്ടികളും ഉണ്ട് എന്ന് കരുതുക. ആകെ ജനസംഖ്യ അഞ്ഞൂറ്. ഓരോ പുരുഷനും ഓരോ ഭാര്യ. ഓരോ വീട്ടിലും മൂന്നു കുട്ടികൾ.

ഇനി ബഹുഭാര്യാത്വം ഉള്ള ഒരു സ്ഥലത്തെ കാര്യം നോക്കാം. നൂറു പുരുഷന്മാരുണ്ടു പക്ഷെ അവരിൽ ഇരുപത്തഞ്ചു പേര് നാല് ഭാര്യമാർ വീതം ഉള്ളവർ ആണ്, ബാക്കി എഴുപത്തഞ്ചു പേർക്ക് ഭാര്യമാർ ഇല്ല. അങ്ങനെ ഇരുപത്തഞ്ചു വീടുകളിലായി ഇരുപത്തഞ്ചു പുരുഷന്മാരുണ്ടു, നൂറു സ്ത്രീകളും മുന്നൂറു കുട്ടികളും ഉണ്ട്. ഈ ഇരുപത്തഞ്ചു പുരുഷൻമാർക്ക് നാല് ഭാര്യമാരും പന്ത്രണ്ടു കുട്ടികളും വീതം ഉണ്ട്. ബാക്കി എഴുപത്തഞ്ചു വീടുകളിൽ എഴുപത്തഞ്ചു പുരുഷന്മാർ ഉണ്ട്, പക്ഷെ അവർക്കു ഭാര്യമാരോ കുട്ടികളോ ഇല്ല. ആകെ ജനസംഖ്യ അഞ്ഞൂറ്.

രണ്ടു സാഹചര്യത്തിലും ജനസംഖ്യ അഞ്ഞൂറ് തന്നെ, പ്രസവിക്കുന്ന സ്ത്രീകളുടെ സംഖ്യ ഒന്ന് തന്നെ, കുട്ടികൾ ഒന്ന് തന്നെ. അച്ചന്മാരുടെ സംഖ്യയിൽ മാത്രം മാറ്റമുണ്ട്. അതായത് ബഹുഭാര്യാത്വം കൊണ്ട് മാത്രം ജനസംഖ്യ വർദ്ധിക്കുകയില്ല എന്നർത്ഥം.

ഒരു ഉദാഹരണം എടുക്കാം. അമേരിക്കയിൽ പത്തൊൻപതാം നൂറ്റാണ്ടിൽ ഔദ്യോഗികമായും, ഇപ്പോഴും പലയിടത്തും രഹസ്യമായും, ബഹുഭാര്യാത്വം പിന്തുടരുന്ന ഒരു മതമാണ് മോർമോൺ (Mormon) മതം അഥവാ The Church of Jesus Christ of Latter-day Saints എന്ന മതം. മോർമോൺ മതത്തിൽ പ്രധാനികളായ പുരുഷന്മാർക്കു ഇരുപതും മുപ്പതും ഭാര്യമാർ ഉണ്ടായിരുന്നു.

ബഹുഭാര്യാത്വം ഉണ്ടെങ്കിലും മോർമോൺ മതത്തിൽ ജനസംഖ്യ കുറയുകയായിരുന്നു. രണ്ടു കാരണങ്ങൾ അല്ലെങ്കിൽ രണ്ടു വശങ്ങൾ ഉണ്ട്.

ഒന്ന് – ഒരു പുരുഷന് കൂടുതൽ ഭാര്യമാർ ഉണ്ടാകുന്നതോടെ ആ സ്ത്രീകൾക്ക് കുറവ് കുട്ടികൾ ആണ് ഉണ്ടാകുന്നത്. അങ്ങനെ ജനസംഖ്യ കൂടുന്നതിനു പകരം കുറയുകയാണ് ചെയ്യുന്നത്.

“But scientists have now uncovered an odd fact about 19th-century Mormons: the more women in a household, the lower the average birthrate. In other words, the more sister-wives a Mormon woman had, the fewer children she was likely to produce.

“Although it is great in terms of numbers of children for successful males to have harems, the data show that, for every new woman added to a male’s household, the number of children that each wife produced goes down by one,” said biologist Dr Michael Wade, of Indiana University.

മനുഷ്യരിൽ മാത്രമല്ല, മൃഗങ്ങളിലും ബഹുഭാര്യാത്വം കാരണം females-ന്റെ ജനസംഖ്യ കുറയുകയാണത്രെ.

“The result is intriguing, because this is the first time scientists have observed humans being affected by what is known as the Bateman gradient, a phenomenon that gets its name from the geneticist who first observed it in fruit flies. The more sexual partners the male fruit fly had, the lower was the fecundity of each of those partners, the 20th-century geneticist Angus Bateman noted.”

രണ്ടാമത് – മോർമോൺ മതത്തിൽ പല ഭാര്യമാരുടെ ചിലവ് വഹിക്കാൻ കഴിവുള്ളവ പുരുഷന്മാർക്കേ കല്യാണം കഴിക്കാൻ പറ്റുള്ളൂ. അതുകൊണ്ട് പലപ്പോഴും ബഹുഭാര്യാത്വം നടത്തുന്ന പുരുഷന്മാർ താരതമ്യേന സമ്പത്തും അധികാരവും പ്രായവും കൂടുതൽ ഉള്ളവർ ആയിരിക്കും. പ്രായക്കൂടുതൽ കാരണം അവർക്കു താരതമ്യേന കുട്ടികൾ കുറവായിരിക്കും. പലപ്പോഴും ചെറുപ്പക്കാരായ പാവപ്പെട്ട പുരുഷന്മാർക്ക് കല്യാണമേ ഉണ്ടാവില്ല.

മോർമോൺ മതത്തിൽ നിസ്സാര കുറ്റങ്ങൾ ചെയ്ത പുരുഷന്മാരെ അവരുടെ സമൂഹത്തിൽ നിന്ന് പുറത്താക്കും. അത് വഴി പ്രധാനികളായ പുരുഷന്മാർക്ക് കൂടുതൽ സ്ത്രീകളെ കല്യാണം കഴിക്കാൻ സാധിക്കും.

“American polygamy occurs in close-knit fundamentalist Mormon communities, in which … young men—the so-called “lost boys”—are exiled to reduce the competition for wives.” (##)

“… there are other boys … who have been cast into exile for offenses as trivial as acting out or watching forbidden movies. Dubbed the “Lost Boys, …. they live in low rent apartments or on the street, in the backs of cars in St. George, or Salt Lake City, even as far away as Las Vegas and Phoenix. They live rough-and-tumble lives, sometimes getting in minor trouble for drinking and fighting, others falling deep into tragedy and drug addiction ….” (##)

കേരളത്തിലും പണ്ട് ഏതാണ്ട് ഇതേ പോലെ “Lost Boys” ഉണ്ടായിരുന്നല്ലോ. പണ്ട് നമ്പൂതിരി സമുദായത്തിൽ മൂത്ത മകന് ഒന്നിലധികം ഭാര്യമാർ ഉണ്ടാവുമായിരുന്നു, മറ്റു ആൺമക്കൾ നമ്പൂതിരി സമുദായത്തിൽ നിന്ന് കല്യാണം കഴിച്ചിരുന്നില്ല.

ഇതാ ഡോക്ടർ എൻ. ഗോപാലകൃഷ്ണന്റെ പ്രസംഗവുമായി ബന്ധപ്പെട്ട ചില വാർത്താ ലിങ്കുകൾ –

  1. http://ml.naradanews.com/2016/10/will-iuml-dare-to-declare-satyagraha-asking-to-register-case-against-n-gopalakrishnan/
  2. http://k-onenews.in/4725/gopalkrishnan-hate-speech/
  3. https://www.youtube.com/watch?v=1rtBFeq75FI