മതനിന്ദ -ഒരു ഘോഷയാത്രാ ഗാനം
അവരുടെ ഘോഷയാത്രയ്ക്ക് മുമ്പിൽ
എന്റെ വണ്ടി നിന്നു പോയി.ത്രിശൂലവും കുരിശും കൊണ്ട്
അവർ എന്റെ ചുറ്റും വേലി കെട്ടി.
അവർ തന്ന പാഠപുസ്തകങ്ങളിൽ
കൊന്ത ചൊല്ലലിന്റെയും തലാഖ് ചൊല്ലലിന്റെയും പാഠങ്ങൾ ആയിരുന്നു.
എന്റെ വാക്കുകൾ അവരുടെ
മന്ത്രജപങ്ങളെ വെല്ലിയില്ല.എങ്കിലും ,
ത്രിശൂലം എന്റെ നാവ് തുളച്ചില്ല.
അവരുടെ കുരിശ് ചുമക്കാൻ
ഞാൻ യോഗ്യനുമല്ല.
അവരുടെ മോക്ഷമലകൾ കയറി
എന്റെ കാലുകൾ കഴച്ചതുമില്ല.
എന്റെ ലിംഗം ഇനിയും
പരിച്ഛേദിക്കപ്പെട്ടിട്ടുമില്ല.അതുകൊണ്ടിനി പറയാതെ
തരവുമില്ല…
എന്തിനെന്നെയും ഭ്രാന്തനാക്കുന്നു?
എനിക്കു മദമില്ലല്ലോ !!!
— അഖിൽ രാജ് ആർ —