സൗരയൂഥത്തിലെ Twin Planets എന്നറിയപ്പെടുന്ന ഗ്രഹങ്ങൾ ആണ് ഭൂമിയും (Earth) ശുക്രനും (Venus). രണ്ടു ഗ്രഹങ്ങളും ഭാരം, വലിപ്പം, ഗ്രാവിറ്റി തുടങ്ങിയ പലകാര്യങ്ങളിലും വളരെയധികം സാമ്യം പുലർത്തുന്നു. അതോടൊപ്പം സൗരയൂഥത്തിലെ habitable zone എന്ന റീജിയണിൽ ആണ് രണ്ടു ഗ്രഹങ്ങളും. പക്ഷെ വീനസിൽ ജീവനില്ല, മരങ്ങളില്ല, ഭൂമിയെപ്പോലെ സമുദ്രങ്ങളും, നീലാകാശവും, ഹരിതവർണവും ഇല്ല. ഭൂമിയിലേതു പോലെ ജലം ദ്രവകാവസ്ഥയിൽ കാണപ്പെടുവാൻ സാധ്യതയുള്ള ഹാബിറ്റേബിൾ സോണിൽ ആയിട്ടുകൂടി, ജീവൻ രൂപപ്പെടാൻ സാധ്യതയുള്ള റീജിയണിൽ ആയിട്ടുകൂടി വീനസിൽ ജീവനില്ല.ഭൂമിയുടെ ട്വിൻ പ്ലാനറ്റായ വീനസിനു ഇത് എന്ത് പറ്റി? വീനസിനു എന്തുപറ്റി എന്ന ചോദ്യത്തോടൊപ്പം ചേർത്ത് വെക്കേണ്ട പ്രധാനപ്പെട്ട മറ്റൊരു ചോദ്യമാണ് നമ്മുടെ മനോഹരമായ ഭൂമിയും വീനസിനേപോലെയാകുമോ?

പ്രധാനമായും വീനസിലെ ജലം സോളാർ റേഡിയേഷൻ മൂലം വാട്ടർ വേപ്പർ ആയി അതിന്റെ അന്തരീക്ഷത്തിലെത്തി. സൂര്യനിൽനിന്നും പുറപ്പെടുന്ന അൾട്രാവയലാട് രശ്മികളുമായുള്ള പ്രതിപ്രവർത്തനഫലമായി വാട്ടർ വേപ്പർ ഹൈഡ്രജനും ഓക്സിജനുമായി വിഘടിക്കപ്പെടുകയും, ഭാരം കുറഞ്ഞ ഹൈഡ്രജൻ വീനസിന്റെ അന്തരീക്ഷം വിട്ടു ഔട്ടർ സ്പേസ്ലേക്ക് നഷ്ടപ്പെടുകയും ചെയ്‌തു. ശേഷിച്ച ഓക്സിജൻ അന്തരീക്ഷത്തിൽ ഉണ്ടായിരുന്ന കാര്ബണുമായി പ്രതിപ്രവർത്തിച്ചു കാർബൺ ഡൈയോക്സിഡ് ആയിമാറുകയും ചെയ്തു. കാർബൺ ഡൈയോക്സിഡ് തീവ്രമായ ഗ്രീൻ ഹൌസ് വാതകമായതുകൊണ്ടു സൂര്യനിൽ നിന്നും എത്തുന്ന റേഡിയേറ്റീവ് എനർജി , വീനസിന്റെ അന്തരീക്ഷത്തിൽ കൂടുതലായി ട്രാപ്പ് ചെയ്യുകയും ചെയ്യുന്നു. ഉയർന്ന അളവിൽ അന്തരീക്ഷത്തിൽ ഉണ്ടായ കാർബൺ ഡൈയോക്സിഡൈഡിന്റെ സാന്നിധ്യം കൂടുതൽ സോളാർ റേഡിയേഷൻ ആഗിരണം ചെയ്യുകയും അതുവഴി അന്തരീക്ഷം കൂടുതൽ ചൂടേറിയതും ആയിക്കൊണ്ടും ഇരിക്കുന്നു. ഏകദേശം 467 °C ആണ് വീനസിന്റെ അന്തരീക്ഷ താപനില. ഇതൊരു ഫീഡ്ബാക് പ്രവർത്തനം ആണ്.

ഇത്തരത്തിൽ ഉയർന്ന അന്തരീക്ഷ ഊഷ്മാവുള്ളതുകൊണ്ടു വീനസിനു ഇനി ഒരിക്കലും ജലം ദ്രാവക രൂപത്തിലുള്ള ഒരു അവസ്ഥയിലേക്ക് സ്വാഭാവികമായി തിരിച്ചെത്താൻ സാധിക്കില്ല. atmospheric scientists ഈ ഒരു അവസ്ഥയിലേക്കുള്ള യാത്രയെ runway greenhouse effect എന്ന് പറയുന്നു. ഒരിക്കലും സ്വാഭാവികമായുള്ള ഒരു തിരിച്ചുവരവ് സാധിക്കാത്ത അവസ്ഥ. ഇതിൽ ശ്രദ്ധിക്കേണ്ട ഒരു കാര്യം, നമ്മുടെ അന്തരീക്ഷത്തിൽ ഉള്ള greenhouse വാതകങ്ങളുടെ അളവ് ആണ്. കാർബൺ ഡൈയോക്സിഡ് ഒരു പ്രധാന greenhouse gas ആണ് എന്നുള്ളതാണ് നമ്മളെ സംബന്ധിച്ചിടത്തോളം പ്രധാനമായ കാര്യവും. എന്തുകൊണ്ട്?

അന്തരീക്ഷത്തിലെ കാർബൺ.

എന്തുകൊണ്ടാണ് അന്തരീക്ഷത്തിലുള്ള കാർബൺ ഡൈയോക്സിഡിനെ നമ്മൾ ഭയക്കേണ്ടതായിട്ടുള്ളത്. നമ്മുടെ ഇപ്പോഴത്തെ ആവാസവ്യവസ്ഥ, ജീവൻ നിലനില്കുന്നതിനാവശ്യമായ ജൈവപരിസ്ഥിതി ഒക്കെ ഇപ്പോഴത്തെ അന്തരീക്ഷ ഊഷ്മാവ്, വാതകങ്ങളുടെ ലഭ്യത ഒക്കെയെ ആശ്രയിച്ചാണ് രൂപപ്പെട്ടിട്ടുള്ളത്. ഈ ഒരു അവസ്ഥയിലേക്ക് അതിജീവിച്ച എത്തിയ ജീവിവർഗ്ഗമാണ് നമ്മൾ, കൂടാതെ നമ്മൾ കാണുന്ന മറ്റു എല്ലാ മൃഗങ്ങളും, സസ്യജാലങ്ങൾ എല്ലാം. ചുറ്റുപാടുകളുമായുള്ള മനുഷ്യന്റെ ഇടപെടലുകൾ, സ്വാഭാവികമായും പരിസ്ഥിതിയിൽ മാറ്റങ്ങൾ ഉളവാക്കിയിട്ടുണ്ട്. അവയിൽ പ്രധാനമാണ് അന്തരീക്ഷത്തിലേക്ക് നമ്മൾ തള്ളിവിടുന്ന കാർബൺ ഡൈയോക്സിഡ്. കാരണം, ഇപ്പോഴത്തെ അന്തരീക്ഷ ഊഷ്മാവ്, ഈ ഒരു അളവിൽ നിലനില്കുന്നതു ഒരു ബാലൻസ്ഡ് സിസ്റ്റം ആയിട്ടാണ്. ആർട്ടിക്കിലെയും അന്റാർട്ടിക്കയിലെയും മഞ്ഞും അതിശൈത്യവും, ഭൂമധ്യരേഖയിലെ ഉയർന്ന ചൂടും, വനങ്ങളും, സമുദ്ദ്രങ്ങളും ഒക്കെ ചേർന്നു ഉണ്ടായ ഒരു ബാലൻസ്ഡ് ക്ളൈമറ്റിൽ ആണ് നമ്മൾ ജീവിക്കുന്നത്.

എന്താണ് ധ്രുവപ്രദേശത്തെ മഞ്ഞും അന്തരീക്ഷത്തിലെ CO2 ഉം കൂടി വീനസിനേപ്പറ്റി നമ്മെ ഓർമിപ്പിക്കുന്നത്?

രസകരമായ എന്നാൽ ഉൽകണ്ഠപെടേണ്ട ഒരു വിഷയമാണ് ധ്രുവപ്രദേശത്തെ മഞ്ഞിന്റെ അളവിൽ ഉണ്ടാകുന്ന കുറവ്. മഞ്ഞു പാളികൾ സോളാർ റേഡിയേഷൻ ന്റെ വളരെ നല്ല ഒരു പ്രതിഫലനതട്ടാണ് (Reflectivity approx 1). അതായത്, മഞ്ഞുപാളികളിൽ വീഴുന്ന സോളാർ എനർജിയുടെ 99 ശതമാനത്തിൽകൂടുതലും ബാഹ്യാന്തരീക്ഷത്തിലേക്കു പ്രതിഫലിച്ചു പോകുന്നു. ഇതൊരു നഷ്ടമായി കാണേണ്ടതില്ല, എന്നുമാത്രമല്ല ഇപ്പോഴത്തെ അന്തരീക്ഷ താപനില നിലനിർത്തുന്നത് ഇങ്ങനെയുള്ള പ്രതിഫലനത്തിന്റെയും (Reflection) കൂടി ഫലമാണ്. ഭൂമിയുടെ ഉപരിതലം വളരെ നല്ല ഒരു wavelength converter ആണ്. എന്ന് പറഞ്ഞാൽ, സോളാർ റേഡിയേഷൻ (INSOLATION – Incoming Solar Radiation) വഴി കുറഞ്ഞ തരംഗദൈർഖ്യത്തിൽ ഭൂമിയിലെത്തുന്ന ഊർജത്തെ ഉയർന്ന തരംഗദൈർഖ്യത്തിലുള്ള ഇൻഫ്‌റാ റെഡ് ആയി മാറ്റി (ഊഷ്മാവിന് കാരണമായ റേഡിയേഷൻ) ഭൂമി തിരിച്ചയക്കുന്നു. ഇതൊരു സ്വാഭാവിക പ്രവർത്തനമാണ്. സൂര്യനിൽ നിന്നും ഭൂമിയിലേക്ക് വരുന്നതും, പ്രതിഫലിച്ചു പുറത്തേക്കു പോകുന്നതും, അന്തരീക്ഷത്തിലും ഭൂമിയിലും ആഗിരണം ചെയ്യുന്നതും ഒക്കെ ആയിട്ടുള്ള ഊർജത്തിന്റെ ആകെത്തുകയാണ് നമ്മുടെ മനോഹരമായ ഇപ്പോഴത്തെ ഭൂമി, അന്തരീക്ഷ ഊഷ്മാവ് എല്ലാം. (Earth Atmosphere System – Energy Budget).