Month: April 2017

ആധുനിക കാല അടിമത്തത്തെക്കുറിച്ചു കേട്ടിട്ടുണ്ടോ?

Wall street journal ന്റെ നിർവ്വചന പ്രകാരം “The term refers to a situation in which a person has taken away another’s freedom so they can be exploited”. അതായത്, ഒരു വ്യക്തിയുടെ സ്വാതന്ത്ര്യം കവർന്നെടുക്കുകയും അത് ചൂഷണം ചെയ്തുകൊണ്ട് കഠിന ജോലി ചെയ്യിപ്പിക്കുകയും ചെയ്യുന്നത്.കാര്യങ്ങൾ കുറച്ചുകൂടി വ്യക്തമായി വരുന്നുണ്ട്, ഇല്ലേ?ഇനി ചുറ്റിനും ഒന്ന് നോക്കൂ, രാവിലെ ചായ ക്കടയിൽ പോയപ്പോൾ അവിടെ യജമാനനന്റെ ആജ്ഞയ്ക്ക് അനുസരിച്ചു ജോലി ചെയ്യുന്ന കുട്ടിയെ ഓർമ്മയില്ലേ?തുണിക്കടയിൽ പോയപ്പോൾ, ഇരിക്കാൻ പോലും അനുവാദമില്ലാതെ രാവിലെ എട്ടു മുതൽ വൈകുന്നേരം ഒൻപതു മണിവരെ ജോലി ചെയ്യുന്ന പെൺകുട്ടികളെ കണ്ടില്ലേ?’ബംഗാളി’ എന്ന് ഓമനപേരിട്ടു വിളിക്കുന്ന വടക്കു കിഴക്കേ ഇന്ത്യയിൽ നിന്നു വന്ന തൊഴിലാളിയെ ചൂഷണം ചെയ്യുന്നത് ശ്രദ്ധയിൽ പെട്ടിട്ടില്ലേ?എല്ലാം വ്യക്തി സ്വാതന്ത്ര്യ വും നിഷേധിച്ചു പല വീടുകളിലും ഉള്ള വീട്ടു വേലക്കാരി (domestic servant) യും ആധുനിക അടിമത്തത്തിന്റെ നിർവ്വചനത്തിൽ വരും.

Read More

നമ്മുടെ കലാലയങ്ങള്‍ക്ക് എന്ത് പറ്റി? മാറിയ സാഹചര്യങ്ങളിലേക്ക് ഒരു അന്വേഷണം

 shares Love This0 Facebook22 Twitter0 WhatsApp0 Google+0 Telegram0 Email0 Gmail0 Facebook Messenger0രാഷ്ടിയ അജ്ഞത രാഷ്ടിയത്തെകുറിച്ചുള്ള അജ്ഞതയാണ് ഏറ്റവും വല്യ അജ്ഞത. തങ്ങളുടെ ജീവിത്തിന്റെ സമസ്ത മേഖലകളെയും സംബന്ധിക്കുന്ന തീരുമാനങ്ങൾ രാഷ്ട്രീയവുമായി ബന്ധപ്പെട്ടതാണ് എന്ന് മനസിലാക്കാത്ത, തങ്ങളെ ഒരു തരത്തിലും ബാധിക്കാത്ത ഒന്നായതിനാൽ തങ്ങൾക്ക് ഒരു താൽപ്പര്യവുമില്ലാത്തതാണ് രാഷ്ട്രീയം എന്ന് കരുതുന്ന, രാഷ്ട്രനിർമാണ പ്രക്രിയയിൽ ഒരു പങ്കാളിത്തവും ഇല്ലാത്ത അമൂൽ ബേബികളെ അടവച്ച് വിരിയിക്കുന്ന കലാലയങ്ങൾ കൂണ് പോലെ കേരളത്തിൽ ഇപ്പോഴും   മുളച്ചു കൊണ്ടിരിക്കുന്നു. ടിവി ചാനലുകളിലെ നാലാംകിട പരിപാടികളിൽ ഒരു കപ്പ് ചായയും പിടിച്ച്, ഇറുകിയ ടീ ഷർട്ടും ധരിച്ച്, മസിലും പെരുപ്പിച്ച്, ഇംഗ്ലീഷും, മലയാളവും ഒരു പോലെ വികൃതമാക്കി സമാസമം ചേർത്ത് അബദ്ധങ്ങളുടെ അതിസാരം കൊണ്ട് കർണ്ണാഭിഷേകം നടത്തുന്ന ഫ്രീക്കന്മാരാണോ ഇന്നത്തെ കേരളത്തിലെ കലാലയങ്ങളുടെ യുവത്വത്തിന്റെ പരിഛേദം? അങ്ങനെ വിശ്വസിക്കേണ്ട നിരാശജനകമായ അവസ്ഥയാണ് ഇവിടെ സംജാതമായിരിക്കുന്നത്. സെൽഫോണിന്റെ മുമ്പിൽ തലകുമ്പിട്ട്, തങ്ങൾക്ക് ചുറ്റും നടക്കുന്ന ഒന്നിനെയും പറ്റി...

Read More
  • 1
  • 2


Subscribe to Updates

Categories

on iTunes

Podcast Mobile Apps

Follow esSENSE on Online social media Networks

Send this to a friend