Month: June 2017

യോഗവിഭ്രാന്തി

സുഖകരവും സ്വസ്ഥവുമായി നിലകൊള്ളാന്‍ സഹായിക്കുന്ന സ്ഥിരാവസ്ഥകളെല്ലാം ആസനങ്ങളാണ് (സ്ഥിര-സുഖം ആസനം)എന്നാണത്രെ പ്രമാണം. യോഗ വൈദികവും പൗരാണികവും ഭാരതീയവും ആണെന്ന്‌ അവകാശപ്പെടുന്നവരുണ്ട്. വാസ്തവത്തില്‍, യോഗയ്ക്കു ഈ മൂന്നു വിശേഷണങ്ങളും ചേരില്ല. വേദങ്ങളില്‍ യോഗയില്ല. വൈദികതയില്‍ നിന്നും വ്യതിരിക്തമായ താന്ത്രിക പാരമ്പര്യത്തില്‍ നിന്നാണ് അത് വരുന്നത്. യോഗ എന്നാല്‍ കേവലം ആസനങ്ങളല്ല. ‘യോഗസൂത്ര’ എന്ന വിഖ്യാത ഗ്രന്ഥത്തിന്റെ കര്‍ത്താവായ പതജ്ഞലിയുടെ(രണ്ടാം നൂറ്റാണ്ട്) അഷ്ടാംഗ യോഗയുടെ എട്ടു ശാഖകളില്‍ ഒന്നു മാത്രമാണ് ആസനം. യോഗസൂത്രയില്‍ ആസനങ്ങളെ കുറിച്ചു കഷ്ടിച്ചു മൂന്നോ നാലോ പരാമര്‍ശങ്ങളേയുള്ളു. നാമിന്നു കാണുന്ന ആധുനിക യോഗാവ്യായാമമുറകള്‍ അവിടെയില്ല.

Read More

ഇന്ത്യൻ ദേശീയതയും ഹൈന്ദവ ദേശീയതയും

എന്താണ് ദേശീയത? എങ്ങനെയാണ് ഇത് രൂപപ്പെട്ടത്? എങ്ങനെയാണ് ഇത് ഇന്ത്യയിൽ വന്നത്? എല്ലായിടത്തും ഒരേപോലെയാണോ ഈ ദേശീയത കടന്നു വന്നത്? അല്ല. ഇന്ത്യൻ നാഷണലിസം എന്ന സങ്കല്പം ആദ്യമായി രൂപപ്പെട്ടത് കൊളോണിയൽ കാലഘട്ടത്തിലാണ്. ബ്രിട്ടീഷ്‌കാർ വന്നതോടെ രൂപപ്പെട്ടുവന്ന രണ്ടു തരത്തിലുള്ള ദേശീയതയെപ്പറ്റി പറയാം. ഒന്ന് ഇന്ത്യൻ നാഷണലിസം.

Read More

പൊറോട്ടയുടെ മണം

 shares Love This1 Facebook194 Twitter0 WhatsApp4 Google+0 Telegram0 Email0 Gmail0 Facebook Messenger0(1) അജിനോമോട്ടോ പോലെ തന്നെ മലയാളിയുടെ ‘കീമോഫോബിയ പട്ടിക’യില്‍ മുമ്പന്തിയില്‍ നില്‍ക്കുന്ന മറ്റൊരു ഭക്ഷണപദാര്‍ത്ഥമാണ് പൊറോട്ട. മൂന്നാറിലെ റിസോര്‍ട്ടുകളല്ല പൊറോട്ട വില്‍ക്കുന്ന കടകളാണ് ഇടിച്ചു നിരത്തേണ്ടതെന്ന് ഒരിക്കല്‍ നോവലിസ്റ്റ് പുനത്തില്‍ കുഞ്ഞബ്ദുള്ള പ്രസ്താവിച്ചത് ഓര്‍ക്കുക. പലരും ശാസ്ത്രീയമായി വിശദീകരിച്ചിട്ടുണ്ടെങ്കിലും ‘പൊറോട്ട പേടി’ ഇന്നും കേരളത്തില്‍ നിലനില്‍ക്കുന്നു. പൊറോട്ട ഉണ്ടാക്കാന്‍ ഉപയോഗിക്കാന്‍ മൈദമാവ്(White flour) ഗോതമ്പിന്റെ പോഷകങ്ങള്‍ മുഴുവന്‍ കളഞ്ഞതിന് ശേഷമുള്ള ചണ്ടിയാണെന്നും അത് കൊണ്ട് ശരീരത്തിന് ദോഷമല്ലാതെ ഗുണമില്ല എന്നതാണ് ആദ്യത്തെ ആരോപണം. മൈദാമാവ് ചൂടാക്കിയാല്‍ സിനിമാ പോസ്റ്റര്‍ ഒട്ടിക്കാനുള്ള പശ തയ്യാര്‍! മൈദ കൊണ്ടുണ്ടാക്കുന്ന പൊറോട്ട കഴിച്ചാല്‍ ദഹനവ്യവസ്ഥ മുഴുവന്‍ ഒട്ടിപ്പിടിച്ച് കോണ്‍ക്രീറ്റ് പോലെയാകും, ശോധനയ്ക്ക് തടസ്സമുണ്ടാകും, മൈദാമാവില്‍ ചേര്‍ക്കുന്ന അലോക്‌സാന്‍ ഹൈഡ്രേറ്റും ബെന്‍സോയില്‍ പെറോക്‌സൈഡും പ്രശ്‌നകാരികളാണ്, അലോക്‌സാന്‍ എലികളില്‍ പാന്‍ക്രിയാസിലെ ബീറ്റാ കോശങ്ങളെ നശിപ്പിക്കുന്നതായും പ്രമേഹം ജനിപ്പിക്കുന്നതായും കണ്ടെത്തിയിട്ടുണ്ട്. മൈദ ബ്ലീച്ച് ചെയ്യാനായി...

Read More

വിവേകാനന്ദന്‍ ഹിന്ദു മിശിഹയോ?

മാവോവാദികള്‍ മുതല്‍ ബാബാപ്രേമികള്‍ വരെ പോസ്റ്റര്‍ബോയി ആയി കാണുന്ന മതചിന്തകാനാണ് സ്വാമി വിവേകാനന്ദന്‍ (Shami Bibekanondo/12 January 1863 – 4 July 1902). ഇന്ത്യന്‍ കറന്‍സിയില്‍ വിവേകാനന്ദന്റെ ചിത്രം വേണമെന്നോ വിവേകാനന്ദന്റെ ചിത്രമുള്ള കറന്‍സി ഇറക്കണമെന്നോ ഒക്കെയുളള വാദങ്ങളുമായി അല്‍പ്പബുദ്ധികളും മൗലികവാദികളും കളംനിറയുന്ന കാലം. രാഷ്ട്രപിതാവുപോലും വസ്തുനിഷ്ഠമായി വിലയിരുത്തപ്പെടുന്ന രാജ്യത്ത് ഒരു ഭൂരിപക്ഷ മതപ്രാചാരകന്‍ അവിശ്വസനീയമായ തോതില്‍ ദിവ്യവല്‍ക്കരിക്കപ്പെടുന്നത് ആസൂത്രിതമായ മതവല്‍ക്കരണ അജണ്ടയുടെ ഭാഗമായാണ്. വേദാന്തം വിജയകരമായി വിദേശത്തേക്ക് കയറ്റുമതി ചെയ്തതും ‘ഒരൊറ്റ മതപ്രസംഗത്തിലൂടെ’ ഇന്ത്യയുടെ കീര്‍ത്തി വാനോളമുയര്‍ത്തിയതുമാണ് വിവേകാനന്ദപൂജയുടെ അടിത്തട്ട് കാരണങ്ങളായി ചൂണ്ടിക്കാട്ടപ്പെടുന്നത്.

Read More


Subscribe to Updates

Categories

on iTunes

Podcast Mobile Apps

Follow esSENSE on Online social media Networks

Send this to a friend