Month: November 2017

ഉത്തരകൊറിയന്‍ വിനയം

 shares Love This1 Facebook0 Twitter0 WhatsApp2 Google+0 Telegram1 Email0 Gmail0 Facebook Messenger0ഉത്തരകൊറിയന്‍ വിനയം (1) ”തര്‍ക്കിക്കരുത്, താല്പര്യമില്ല..” എന്ന് പറയുന്ന ഒരാള്‍ക്ക് ജനാധിപത്യബോധം കുറവാണെന്നേ പറയാന്‍ സാധിക്കൂ. ഇരുവശവുമിരിക്കുന്നവര്‍ക്ക് തുല്യ പ്രാധാന്യവും അവസരവും നല്‍കുന്ന ജനാധിപത്യപ്രക്രിയയാണ് തര്‍ക്കവും സംവാദവുമൊക്കെ. ‘അറിയാനും അറിയിക്കാനും’ എന്നു പറയുന്നവര്‍ അറിയുന്നവരെയും അറിയിക്കുന്നവരെയും വിഭാവനം ചെയ്യുന്നുണ്ട്. അതൊരു ജനാധിപത്യവിരുദ്ധമായ യജമാന മനോഭാവമാണ്. ആരാണ് അറിയിക്കുന്നത്? ആരാണ് അറിയേണ്ടവര്‍? രണ്ടായാലും ഇരുകൂട്ടര്‍ക്കും ഒരുപോലെ അറിയിക്കാനാവില്ല. അങ്ങനെ വരുമ്പോള്‍ അറിയിക്കേണ്ടത് ആര് എന്നതു സംബന്ധിച്ച തര്‍ക്കം അനിവാര്യമാകും. ഒരു വിഭാഗം ക്ഷമാപൂര്‍വം കേള്‍ക്കുക, മറ്റേയാള്‍ തന്റെ മനോവിലാസം പ്രതിരോധമില്ലാതെ അവതരിപ്പിക്കുക എന്നതാണ് അവിടെ സംഭവിക്കുന്നത്. അറിവ് തന്നില്‍ നിന്ന് ശ്രോതാക്കളിലേക്ക് ഒഴുകണം എന്ന നിര്‍ബന്ധം പ്രഭാഷകന്റെ ഔന്നത്യബോധത്തെയാണ് പ്രതിനിധീകരിക്കുന്നത്. (2) ഇടപെടലുകളും പ്രതിരോധവുമില്ലാതെ സംസാരിക്കാന്‍ ആഗ്രഹിക്കുന്നു എന്ന ഫ്യൂഡല്‍ ചിന്തയാണ് ‘അറിയാനുംഅറിയിക്കാനും’ ബദ്ധപ്പെടുന്ന കൂട്ടര്‍ ഉള്ളില്‍പേറുന്നത്. സംവാദസാധ്യത നിലനില്‍ക്കുന്ന ഇടങ്ങളില്‍ തര്‍ക്കവും സംവാദവും മോശംകാര്യങ്ങളല്ല....

Read More

കൈനീട്ടാത്ത സമൂഹം

 shares Love This2 Facebook1.9K Twitter0 WhatsApp0 Google+0 Telegram0 Email0 Gmail0 Facebook Messenger1(1) റോഡ് അപകടങ്ങളില്‍ പെടുന്നവര്‍ക്ക് 48 മണിക്കൂര്‍ സൗജന്യ ചികിത്സ ഉറപ്പാക്കാന്‍ സര്‍ക്കാരുകള്‍ക്ക് ബാധ്യത ഉണ്ട് എന്ന സുപ്രീംകോടതി(പരമാനന്ദ കഠാരെ Vs കേന്ദ്രസര്‍ക്കാര്‍, 1988) വിധി മൂന്ന് ദശകങ്ങള്‍ക്ക് ശേഷം നടപ്പിലാക്കുന്ന ആദ്യ സംസ്ഥാനമായി മാറാന്‍ കേരളം തീരുമാനിച്ചുവെന്ന വാര്‍ത്ത അത്യന്തം സന്തോഷകരമാണ്. ഇതിലൂടെ ഉണ്ടാകുന്ന നഷ്ടം നികത്താന്‍ ഇന്‍ഷ്വറന്‍സ് കമ്പനികളുമായി കരാറില്‍ ഏര്‍പ്പെടാനാണ് കേരള സര്‍ക്കാരിന്റെ തീരുമാനം. തികച്ചും അഭിനന്ദനാര്‍ഹമായ ഭരണതല ഇടപെടലാണ് ഇത്. പല വേദികളിലായി പലപ്പോഴും പറയുകയും എഴുതുകയും ചെയ്ത ഒരു കാര്യത്തിലുണ്ടാകുന്ന അനുകൂല നീക്കം ആഹ്‌ളാദകരമാണ്. (2) കേരളത്തില്‍ റോഡ് യാത്ര അത്ര സുരക്ഷിതമല്ല എന്നത് ഒരു വസ്തുതയാണ്. ഇടുങ്ങിയ റോഡുകളും വാഹനബാഹുല്യവും ഗതാഗതനിയമങ്ങളോടുള്ള അനാദരവും നമ്മുടെ റോഡുകളെ കൊലക്കളങ്ങളാക്കുന്നതില്‍ വലിയ പങ്ക് വഹിക്കുന്നുണ്ട്. റോഡപകടത്തില്‍ പെടുന്നവരെ ശ്രദ്ധിക്കാനോ ആശുപത്രിയിലെത്തിക്കാനോ പൊതുസമൂഹത്തിന് താല്പര്യം കുറയുന്നതിന്റെ കാരണങ്ങള്‍ പരിഹരിക്കേണ്ടതുണ്ട്. ആശുപത്രിയില്‍...

Read More

ഭൂമിയിലെ ഏറ്റവും മഹത്തായ ദൃശ്യവിസ്മയം (സയന്‍സ്)

 shares Love This1 Facebook51 Twitter0 WhatsApp1 Google+0 Telegram0 Email0 Gmail0 Facebook Messenger0ഭൂമിയിലെ ഏറ്റവും മഹത്തായ ദൃശ്യവിസ്മയം (സയന്‍സ്) സി രവിചന്ദ്രന്‍ ഡി സി ബുക്സ് വില : 475 രൂപ ശാസ്ത്രവും മതവും തമ്മില്‍ തങ്ങളുടെ ആശയപരമായ പൊരുത്തക്കേടുകള്‍ തുടങ്ങിയത് മതം സമൂഹത്തില്‍ ഉത്ഭവിച്ച കാലം മുതല്‍ക്കാണ് . അന്നുവരെ ശാസ്ത്രം എന്നത് മനുഷ്യന്റെ വികാസ പരിണാമങ്ങളുടെ അടയാളമായി ഒറ്റയ്ക്ക് തലയുയര്‍ത്തി നില്‍ക്കുന്നതായിരുന്നു . കാലാന്തരത്തില്‍ മതവും, മതസങ്കല്‍പ്പങ്ങളും ജീവിതത്തിന്റെ ഭാഗമായി നാഗരിക മനുഷ്യന്‍ വളര്‍ത്തിയെടുത്തപ്പോള്‍ ശാസ്ത്രചിന്ത അതിനോട് പൊരുത്തപ്പെടാതെ വിഘടിച്ചു നില്‍ക്കുകയും നിരന്തരം ചോദ്യങ്ങള്‍ ചോദിക്കുവാന്‍ തുടങ്ങുകയും ചെയ്തു. പിടിച്ചു നില്‍ക്കലിന്റെ , നിലനില്‍പ്പിന്റെ ആവശ്യകതയില്‍ കേവലയുക്തിപോലും ഉപയോഗിക്കാതെ മതം ശാസ്ത്രത്തെ പലപ്പോഴും തങ്ങളുടെ വണ്ടിയില്‍ കെട്ടി യാത്ര ചെയ്യുവാന്‍ തുടങ്ങിയത് ശാസ്ത്രത്തെ എതിര്‍ത്തു തോല്‍പ്പിക്കാന്‍ കഴിയാതെ വരുന്നു എന്ന തിരിച്ചറിവില്‍ നിന്നാണ് . ഭൂമിയും പ്രപഞ്ചവും ജീവനും മനുഷ്യന്റെ സമസ്യക്ക് അപ്പുറം ആയിരുന്ന...

Read More


Subscribe to Updates

Categories

on iTunes

Podcast Mobile Apps

Follow esSENSE on Online social media Networks

Send this to a friend