Author: Ravi Chandran C

കൊലയാളി തിമിംഗലം

‘നീലതിമിംഗലം'(Blue Whale) എന്ന കമ്പ്യൂട്ടര്‍ ഗെയിമിനെ കുറിച്ചുള്ള ഭീതിജനകമായ വാര്‍ത്തകള്‍ക്കിടയില്‍ സഹസ്രാബ്ദങ്ങളായി പ്രചാരത്തിലുള്ള, ‘കില്ലര്‍വെയില്‍'(Killer Whale) ഗെയിമിനെ ഏവരും വിസ്മരിച്ച മട്ടാണ്. പ്രഹരശേഷിയിലും ജനകീയതയിലും ബ്ലൂവെയില്‍ കില്ലര്‍വെയിലിന്റെ മുന്നില്‍ ഒന്നുമല്ല. കുട്ടികള്‍ക്കും ചെറുപ്പക്കാര്‍ക്കും ഇടയിലാണ് ബ്ലൂവെയിലിന് പ്രചാരമെങ്കില്‍ പ്രായംചെന്നവരെയും അടിപ്പെടുത്തുന്ന സ്വഭാവം കില്ലര്‍വെയിലിനുണ്ട്. കില്ലര്‍വെയില്‍ ഓഫ് ലൈനിലും കളിക്കാം. അവിടെ തിരശ്ശീലയ്ക്ക് പിന്നില്‍ കളി നിയന്ത്രിക്കുന്ന ഒരു ഗെയിംമാസ്റ്റര്‍ ഉണ്ട്. ഔട്ടര്‍ സ്‌പേസിലുള്ള ഏതോ അജ്ഞാത താവളത്തില്‍ തമ്പടിച്ചിരിക്കുന്ന ഇയാള്‍ കളിക്കാര്‍ക്ക് വേണ്ട നിര്‍ദ്ദേശങ്ങള്‍ അടങ്ങുന്ന ബുക്ക്‌ലെറ്റുകള്‍ ചില പഞ്ചായത്ത് ഭാഷകളില്‍ അച്ചടിച്ച് വിതരണം ചെയ്തിട്ടുണ്ട്. ഗെയിം വെച്ചുനീട്ടുന്ന സാങ്കല്‍പ്പിക സമ്മാനങ്ങളാണ് കളിക്കാരുടെ പ്രചോദനം.

Read More

യോഗവിഭ്രാന്തി

സുഖകരവും സ്വസ്ഥവുമായി നിലകൊള്ളാന്‍ സഹായിക്കുന്ന സ്ഥിരാവസ്ഥകളെല്ലാം ആസനങ്ങളാണ് (സ്ഥിര-സുഖം ആസനം)എന്നാണത്രെ പ്രമാണം. യോഗ വൈദികവും പൗരാണികവും ഭാരതീയവും ആണെന്ന്‌ അവകാശപ്പെടുന്നവരുണ്ട്. വാസ്തവത്തില്‍, യോഗയ്ക്കു ഈ മൂന്നു വിശേഷണങ്ങളും ചേരില്ല. വേദങ്ങളില്‍ യോഗയില്ല. വൈദികതയില്‍ നിന്നും വ്യതിരിക്തമായ താന്ത്രിക പാരമ്പര്യത്തില്‍ നിന്നാണ് അത് വരുന്നത്. യോഗ എന്നാല്‍ കേവലം ആസനങ്ങളല്ല. ‘യോഗസൂത്ര’ എന്ന വിഖ്യാത ഗ്രന്ഥത്തിന്റെ കര്‍ത്താവായ പതജ്ഞലിയുടെ(രണ്ടാം നൂറ്റാണ്ട്) അഷ്ടാംഗ യോഗയുടെ എട്ടു ശാഖകളില്‍ ഒന്നു മാത്രമാണ് ആസനം. യോഗസൂത്രയില്‍ ആസനങ്ങളെ കുറിച്ചു കഷ്ടിച്ചു മൂന്നോ നാലോ പരാമര്‍ശങ്ങളേയുള്ളു. നാമിന്നു കാണുന്ന ആധുനിക യോഗാവ്യായാമമുറകള്‍ അവിടെയില്ല.

Read More

വിവേകാനന്ദന്‍ ഹിന്ദു മിശിഹയോ?

മാവോവാദികള്‍ മുതല്‍ ബാബാപ്രേമികള്‍ വരെ പോസ്റ്റര്‍ബോയി ആയി കാണുന്ന മതചിന്തകാനാണ് സ്വാമി വിവേകാനന്ദന്‍ (Shami Bibekanondo/12 January 1863 – 4 July 1902). ഇന്ത്യന്‍ കറന്‍സിയില്‍ വിവേകാനന്ദന്റെ ചിത്രം വേണമെന്നോ വിവേകാനന്ദന്റെ ചിത്രമുള്ള കറന്‍സി ഇറക്കണമെന്നോ ഒക്കെയുളള വാദങ്ങളുമായി അല്‍പ്പബുദ്ധികളും മൗലികവാദികളും കളംനിറയുന്ന കാലം. രാഷ്ട്രപിതാവുപോലും വസ്തുനിഷ്ഠമായി വിലയിരുത്തപ്പെടുന്ന രാജ്യത്ത് ഒരു ഭൂരിപക്ഷ മതപ്രാചാരകന്‍ അവിശ്വസനീയമായ തോതില്‍ ദിവ്യവല്‍ക്കരിക്കപ്പെടുന്നത് ആസൂത്രിതമായ മതവല്‍ക്കരണ അജണ്ടയുടെ ഭാഗമായാണ്. വേദാന്തം വിജയകരമായി വിദേശത്തേക്ക് കയറ്റുമതി ചെയ്തതും ‘ഒരൊറ്റ മതപ്രസംഗത്തിലൂടെ’ ഇന്ത്യയുടെ കീര്‍ത്തി വാനോളമുയര്‍ത്തിയതുമാണ് വിവേകാനന്ദപൂജയുടെ അടിത്തട്ട് കാരണങ്ങളായി ചൂണ്ടിക്കാട്ടപ്പെടുന്നത്.

Read More