Author: Ravi Chandran C

കൊല്ലപ്പെടുന്നവരുടെ സുവിശേഷം

 shares Love This1 Facebook16 Twitter0 WhatsApp1 Google+0 Telegram0 Email0 Gmail0 Facebook Messenger0(1) നാസ്തികരെ കൊല്ലാനാണ് തീരുമാനമെങ്കില്‍ ആത്മഹത്യ അനിവാര്യമായിത്തീരും. ചുമക്കാന്‍ വിധിക്കപ്പെട്ടവ ഒഴികയുള്ള എല്ലാ വിശ്വാസഭാണ്ഡങ്ങളും തള്ളിക്കളഞ്ഞവരാണ് മിക്ക മതവിശ്വാസികളും. 99.99 ശതമാനം വരുന്ന അന്യദൈവങ്ങളെ കയ്യൊഴിഞ്ഞാണ് അവരരവരുടെ ചക്കരദൈവത്തില്‍ ഒട്ടിപ്പിടിക്കുന്നത്. വിശ്വാസവിമര്‍ശനമാണ് നീറ്റലുണ്ടാക്കുന്നതെങ്കില്‍ അന്യമതഗ്രന്ഥങ്ങളൊക്കെ കത്തിക്കേണ്ടിവരും. പാരമ്പര്യസംരക്ഷണപ്പൂതിയാണ് വിഷയമെങ്കില്‍ പൂര്‍വികരെ അപ്പാടെ തള്ളണം. കാരണം അവര്‍ പറഞ്ഞതോ ചെയ്തതോ അല്ല നിങ്ങള്‍ പിന്തുടരുന്നത്. (2) ദൈവമില്ല (അള്ളാഹു അല്ലാതെ) എന്നു പറയുന്നവരും അള്ളാഹു-ആരാണത്?(അള്ളാ-ഹു?) എന്നു ചോദിക്കുന്നവരും ഫലത്തില്‍ നിരീശ്വരവാദികള്‍ തന്നെ. അവരെല്ലാം കോഴ്‌സ് മുഴുവന്‍ പഠിച്ചവരാണ്, മുഴുവന്‍ ഫീസും അടച്ചവരാണ്, പരീക്ഷ എഴുതിയവരാണ്…നിര്‍ഭാഗ്യവശാല്‍ ഒരു പേപ്പര്‍ മാത്രം കിട്ടിയില്ല. എല്ലാ പേപ്പറും കിട്ടിയവരെ കഴുത്തറുക്കാനും പൊട്ടിത്തെറിപ്പിക്കാനും കുത്തിമലര്‍ത്താനും അവരെ പ്രേരിപ്പിക്കുന്നത് കിട്ടാതെപോയ ആ ഒരു പേപ്പറാണ്. മാനവികത എന്നാണ് ആ വിഷയത്തിന്റെ പേര്. അന്യനെ സഹിക്കാനും സ്വമതത്തോട് മനുഷ്യനെപോലെ യുക്തിസഹമായി സംവദിക്കാനുമാണ് അത് പഠിപ്പിക്കുന്നത്....

Read More

ശാസ്ത്രീയ മനോവൃത്തിയും സാമൂഹിക പരിഷ്കരണവും

എന്താണ് SCIENTIFIC TEMPER? ശാസ്ത്രഞ്ജന്‍മാര്‍ക്കെല്ലാം കൈമുതലായുള്ള എന്തോ ഒന്നാണ് എന്ന് കരുതിയെങ്കില്‍ തെറ്റി. നമ്മള്‍ മാര്‍ക്കറ്റില്‍ പോയി മത്സ്യം വാങ്ങാറുണ്ട്. എന്നും പോയി അത് വാങ്ങേണ്ടതായി വരും, നമ്മുടെ കയ്യില്‍ മീന്‍ ഉണ്ടാവുകയും ചെയ്യും. ഇങ്ങനെ കൊട്ടകള്‍ നിറയെ മത്സ്യം വാങ്ങിക്കൂട്ടുന്നതിനെ ശാസ്ത്രജ്ഞാനം എന്ന് പറയാമെങ്കില്‍ മത്സ്യം പിടിക്കുവാന്‍ ഉള്ള കഴിവിനെ ശാസ്ത്രീയ മനോവൃത്തി എന്ന് വിളിക്കാം.

Read More

ടാഗോര്‍ പ്രകീര്‍ത്തിച്ചതാരെ?

 shares Love This0 Facebook0 Twitter0 WhatsApp0 Google+0 Telegram0 Email0 Gmail0 Facebook Messenger0 ”ഇത്തരം അതിരുകളില്ലാത്ത വിഡ്ഢിത്തം പ്രവര്‍ത്തിക്കാന്‍ ശേഷിയുള്ള ഒരുവനായി എന്നെ പരിഗണിക്കുന്നവരോട് പ്രതികരിക്കാന്‍ തീരുമാനിച്ചാല്‍ ഞാന്‍ സ്വയം അപമാനിക്കുക മാത്രമായിരിക്കും ചെയ്യുന്നത്.” സുഹൃത്തായ പുലിന്‍ വിഹാരി സെന്നിന് (Pulin Behari Sen) 1937 ല്‍ അയച്ച, ഏറെ ഉദ്ധരിക്കപ്പെടുന്ന, ഒരു സ്വകാര്യ കത്തില്‍ വിശ്വമഹാകവി രബീന്ദ്രനാഥ ടാഗോര്‍ എഴുതിയതാണിത്. ടാഗോറിന്റെ ആത്മരോഷത്തിന് ഹേതുവായതാകട്ടെ അദ്ദേഹത്തെ് അവിസ്മരണീയനാക്കുന്നതില്‍ നിര്‍ണ്ണായക പങ്ക് വഹിച്ച ‘ജനഗണ മന’ എന്നു തുടങ്ങുന്ന രാജ്യത്തിന്റെ ദേശീയഗാനവും(national anthem). ഒരു ശരാശരി ഇന്ത്യാക്കാരന്‍ ബാല്യം മുതല്‍ ചൊല്ലിക്കേള്‍ക്കുകയും പാടി പഠിക്കുകയും ചെയ്യുന്ന ഗാനമെന്ന പദവിക്കര്‍ഹം’ജനഗണ മന’ മാത്രം. എല്ലാ പൊതുചടങ്ങുകളും അവസാനിക്കുന്നത് മാതൃരാജ്യത്തോടുള്ള പൗരന്റെ ഭക്തിയും ആദരവും പ്രകടിപ്പക്കുന്ന ദേശീയഗാനാലാപനത്തോടെയാണ്. തെക്കുകിഴക്ക് ഏഷ്യയില്‍ പ്രവര്‍ത്തിച്ചിരുന്ന ഇന്ത്യന്‍ നാഷണല്‍ ആര്‍മി(Indian National Army in South-East Asia) സ്വീകരിച്ച ദേശീയഗാനവും ഇതായിരുന്നു. ‘ജനഗണ മന’...

Read More

ആന്റിവൈറസുകള്‍

 shares Love This1 Facebook22 Twitter0 WhatsApp0 Google+0 Telegram0 Email0 Gmail0 Facebook Messenger0അന്ധവിശ്വാസവും യുക്തിവാദി പ്രസ്ഥാനവും കേരളപ്പിറപ്പിക്ക് ശേഷമുള്ള മലയാളിയുടെ അന്ധവിശ്വാസങ്ങളെ കുറിച്ച് പറയുമ്പോള്‍ നാം അവയെ എത്രമാത്രം പ്രതിരോധിക്കാന്‍ ശ്രമിച്ചു എന്ന കാര്യംകൂടി അന്വേഷിക്കേണ്ടതായിട്ടുണ്ട്. അന്ധവിശ്വാസം എന്ന വാക്കിന്റെ വിപരീതമായി കേരളസമൂഹം പരിഗണിക്കുന്നവയാണ് കേരളത്തിലെ യുക്തിവാദ-നാസ്തികപ്രസ്ഥാനങ്ങള്‍. പൊതുസമൂഹവും രാഷ്ട്രീയനേതൃത്വവും അന്ധവിശ്വാസ വിരുദ്ധതയെ 1960-80 കാലഘട്ടത്തില്‍ കുറച്ചൊക്കെ പിന്തുണച്ചിരുന്നു. പില്‍ക്കാലത്ത് അത്തരം ഇടപെടലുകള്‍ നേര്‍പ്പിക്കപ്പെട്ടു. 1989 ലെ സോവിയറ്റ് യൂണിയന്റെ പതനവും ആഗോള കമ്മ്യൂണിസത്തിന്റെ തകര്‍ച്ചയും കേരളത്തില്‍ മതപുനരുദ്ധാന പ്രക്രിയയെ ത്വരിതപ്പെടുത്തി. ഇസ്‌ളാമിക തീവ്രവാദവും ഹൈന്ദവ തീവ്രവാദവും രാജ്യത്ത് ശക്തിപ്പെടുന്നത് ഈ ഘട്ടത്തിന് ശേഷമാണ്. അന്ധവിശ്വാസങ്ങള്‍ ആഘോഷിക്കപ്പെടേണ്ടവയല്ല എന്നൊരു ധാരണ സമൂഹത്തില്‍ ജനിപ്പിക്കാന്‍ പണ്ട് കമ്മ്യൂണിസ്റ്റ് പാട്ടികള്‍ക്ക് സാധിച്ചിരുന്നു. അന്ധവിശ്വാസവിരുദ്ധ പ്രചരണത്തില്‍ പാര്‍ട്ടി നേതാക്കളും അവരുടെ സ്വാധീനത്തിലുള്ള മാധ്യമങ്ങളും പങ്കാളികളായി. കാമ്പിശ്ശേരി കരുണാകരന്റെ പത്രാധിപത്യത്തിലുള്ള ജനയുഗം വാരികയിലാണ് കേരളത്തില്‍ ഒരുകാലത്ത് നിരവധി യുക്തിവാദി ലേഖനങ്ങള്‍ പ്രത്യക്ഷപ്പെട്ടത്. തൊണ്ണൂറുകളുടെ...

Read More

രാജീവ് ഷാ ബാനുവിനോട് ചെയ്തത്

 shares Love This2 Facebook5 Twitter0 WhatsApp1 Google+0 Telegram0 Email0 Gmail0 Facebook Messenger1ജാതി-മത-വര്‍ഗ്ഗ-ലിംഗ വ്യത്യാസങ്ങള്‍ അനുസരിച്ച് ഓരോ വ്യക്തിക്കും പ്രത്യേകം ബാധകമാകുന്ന രീതിയിലാണ് ഇന്ത്യയില്‍ വ്യക്തിനിയമ വ്യവസ്ഥ അഥവാ സിവില്‍കോഡ് നിലകൊള്ളുന്നത്. അതായത്, വിവിധ വിഭാഗങ്ങള്‍ക്ക് ഭിന്ന നിയമങ്ങള്‍. ഇത് പരിഷ്‌ക്കരിച്ച് എല്ലാ ഇന്ത്യാക്കാര്‍ക്കും ഒരുപോലെ ബാധകമായ ഒരു പൊതു വ്യക്തിനിയമവ്യവസ്ഥ വേണം(Uniform Civil Code) എന്ന് നമ്മുടെ ഭരണഘടന വിഭാവനം ചെയ്യുന്നുണ്ട്. വിവാഹം, വിവാഹമോചനം, ജീവനാംശം, പരമ്പരാഗത സ്വത്തിന്റെ കൈമാറ്റം, ദത്ത് എന്നീ വിഷയങ്ങളില്‍ പൊതുവായ ഒരു നിയമസംഹിത കൊണ്ടുവരാന്‍ നിര്‍ദ്ദേശിച്ചിട്ടുള്ളത് ഭരണഘടയിലെ നിര്‍ദ്ദേശകതത്ത്വങ്ങളില്‍ (ആര്‍ട്ടിക്കിള്‍ 36 മുതല്‍ 51 വരെ) ആണ്. ആര്‍ട്ടിക്കിള്‍ 44 അനുസരിച്ച് രാജ്യമെമ്പാടും ബാധകമായ ഒരു പൊതു സിവില്‍കോഡ് നടപ്പിലാക്കേണ്ടത് സര്‍ക്കാരിന്റെ ധാര്‍മ്മികമായ ബാധ്യതയാണ്. നിര്‍ദ്ദേശകതത്വങ്ങള്‍ നടപ്പിലാക്കാന്‍ ഭരണകൂടത്തിന് നിയമപരമായ ബാധ്യത ഇല്ലെങ്കിലും ഭരണഘടന വിഭാവനം ചെയ്യുന്ന ക്ഷേമരാഷ്ട്ര നിര്‍മ്മിതിക്കായി അവശ്യം അനുഷ്ഠിക്കേണ്ട കര്‍ത്തവ്യങ്ങളായാണ് ഐറിഷ് ഭരണഘടനയില്‍ നിന്നും കടംകൊണ്ട...

Read More

Subscribe to Updates

Categories

on iTunes

Podcast Mobile Apps

Donate to esSENSE Club

Donate to esSENSE Club

We spent most of our free time Conducting Rational / Science / Educational events, creating/ updating and maintaining this digital platform, making useful videos to spread the light of free-thought and related activities. If you really love it, find it useful and could spare us a couple of bucks, we will really appreciate it. If not feel free to be here without any obligations.

Click Here to Make a Donation

You have Successfully Subscribed!

Follow esSENSE on Online social media Networks

Send this to a friend