അന്ധവിശ്വാസങ്ങള്‍ Archives - esSENSE freethinkers' diary

Category: അന്ധവിശ്വാസങ്ങള്‍

യോഗവിഭ്രാന്തി

സുഖകരവും സ്വസ്ഥവുമായി നിലകൊള്ളാന്‍ സഹായിക്കുന്ന സ്ഥിരാവസ്ഥകളെല്ലാം ആസനങ്ങളാണ് (സ്ഥിര-സുഖം ആസനം)എന്നാണത്രെ പ്രമാണം. യോഗ വൈദികവും പൗരാണികവും ഭാരതീയവും ആണെന്ന്‌ അവകാശപ്പെടുന്നവരുണ്ട്. വാസ്തവത്തില്‍, യോഗയ്ക്കു ഈ മൂന്നു വിശേഷണങ്ങളും ചേരില്ല. വേദങ്ങളില്‍ യോഗയില്ല. വൈദികതയില്‍ നിന്നും വ്യതിരിക്തമായ താന്ത്രിക പാരമ്പര്യത്തില്‍ നിന്നാണ് അത് വരുന്നത്. യോഗ എന്നാല്‍ കേവലം ആസനങ്ങളല്ല. ‘യോഗസൂത്ര’ എന്ന വിഖ്യാത ഗ്രന്ഥത്തിന്റെ കര്‍ത്താവായ പതജ്ഞലിയുടെ(രണ്ടാം നൂറ്റാണ്ട്) അഷ്ടാംഗ യോഗയുടെ എട്ടു ശാഖകളില്‍ ഒന്നു മാത്രമാണ് ആസനം. യോഗസൂത്രയില്‍ ആസനങ്ങളെ കുറിച്ചു കഷ്ടിച്ചു മൂന്നോ നാലോ പരാമര്‍ശങ്ങളേയുള്ളു. നാമിന്നു കാണുന്ന ആധുനിക യോഗാവ്യായാമമുറകള്‍ അവിടെയില്ല.

Read More

തൃശൂർ പൂരത്തിന്റെ “ഫുൾ എ പ്ലസ്സ് ” കളയുന്ന ദുരാചാരങ്ങൾ

സ്വയം ശക്തനെന്നു വിളിച്ച ദുർബലനായ ഒരു തമ്പുരാനും തൃശൂർ പൂരത്തിന്റെ “ഫുൾ എ പ്ലസ്സ് ” കളയുന്ന ദുരാചാരങ്ങളും

Read More

കേരളം എന്ത് കൊണ്ട് അന്ധ വിശ്വാസങ്ങളുടെ കൂത്തരങ്ങായി മാറുന്നു ?

ഹനുമാൻ കവചം, ധനാകർഷണ യന്ത്രം, വലംപിരി ശംഖ്, അങ്ങനെയങ്ങനെ. ഇതൊക്കെ വാങ്ങാൻ ധാരാളം മണ്ടന്മാരുമുണ്ടാവും. ഒരു നിമിഷം ചിന്തിക്കൂ. ഇത്തരം ലൊട്ടു ലൊടുക്ക് സാധനങ്ങൾ വാങ്ങിയാൽ ധനവാൻ ആകുമെങ്കിൽ കാര്യങ്ങൾ എന്തെളുപ്പമാണ്‌ ; സർക്കാർ പിന്നെയെന്തിന് ജന ക്ഷേമ പദ്ധതികൾ നടപ്പിലാക്കണം ? രാജ്യത്തെ പട്ടിണിയും ദാരിദ്ര്യവും മാറാൻ ഓരോ വീട്ടിൽ ഓരോ ധനാകർഷണ യന്ത്രം വീതം വാങ്ങി വെച്ചാൽ പോരെ ?

Read More

കേരളത്തിലെ അന്ധവിശ്വാസ വിചാരണകള്‍

അന്ധവിശ്വാസങ്ങളുടെ സൂപ്പര്‍മാര്‍ക്കക്കറ്റായി നിലകൊള്ളുമ്പോഴും അന്ധവിശ്വാസങ്ങളുടെ സാധുതയും സാമൂഹികമാനങ്ങളും ബൗദ്ധികനാട്യങ്ങളോടെ ചര്‍ച്ച ചെയ്ത് വശംകെടാന്‍ മലയാളിക്ക് വലിയ താല്പര്യമാണ്. അന്ധവിശ്വാസങ്ങള്‍ എങ്ങനെ ആധുനിക ജ്ഞാനപരിസരങ്ങളും മാനവികമൂല്യങ്ങളും ഉപയോഗിച്ച് സംരക്ഷിച്ച് നിറുത്താം എന്നതാണ് മിക്ക ചര്‍ച്ചകളുടെയും പൊതു അജണ്ട. കേരളത്തില്‍ കഴിഞ്ഞ 60 വര്‍ഷമായി നടന്ന വിശ്വാസവിചാരണകള്‍ വ്യാജവും കപടവുമായിരുന്നു. അന്ധവിശ്വാസനിര്‍മ്മാര്‍ജ്ജനം ഒരിക്കലും അവയുടെ പരമമായ ലക്ഷ്യമായിരുന്നില്ല.

Read More

വെളിച്ചപ്പാടിന്റെ കുട്ടിച്ചാത്തൻ

 shares Love This0 Facebook6 Twitter0 WhatsApp0 Google+0 Telegram0 Email0 Blogger0 Gmail0 Facebook Messenger0തൃശൂർ ജില്ലയിലെ പെരിങ്ങോട്ടുകര ദേശം കുട്ടിച്ചാത്തൻമാരുടെ സാമ്രാജ്യമാണ്.  അവണേംകാട് എന്ന തറവാട്ടുകാരാണ് ഈ സാമാജ്യത്തിന്റെ സ്ഥാപകർ.കുറുപ്പൻമാർ എന്ന് സ്വയം പരിചയപ്പെടുത്തുന്ന ഇവർ കാശുള്ള ചോൻമാരാണ്. (കാശുള്ള ഈഴവർ പണ്ടു തൊട്ടേ സ്വജാതി മറച്ചു പിടിക്കാൻ ഇജ്ജാതി നമ്പറുകൾ ഇറക്കാറുണ്ട്.) അവണേംകാട് ചാത്തന് പരസ്യങ്ങളില്ല. അന്നും ഇല്ല ഇന്നുമില്ല.വ്യക്തികളുടെ അനുഭവ സാക്ഷ്യങ്ങളിലൂടെയാണ് ആ ചാത്തന്റെ മഹിമ പ്രചരിക്കപ്പെട്ടത്.പല വിചിത്രമായ ക്വട്ടേഷനുകളും കുട്ടിച്ചാത്തൻ ഏറ്റെടുക്കാറുണ്ട്.എങ്കിലും പണ്ടൊക്കെ ഏറ്റവും പ്രധാനമായത് ചാത്തനേറ് എന്ന കലാപരിപാടിയിരുന്നു.വീടിനു മുകളിലേക്കും അകത്തേക്കുമൊക്കെ ശൂന്യതയിൽ നിന്നും കല്ലുകൾ എറിയപ്പെടുന്ന ഒരേർപ്പാടാണത്. ചാത്തന്റെ മറ്റൊരു കലാപരിപാടി അമേധ്യം കൊണ്ടാണ്. ചോറു തിളച്ചു മറിയുമ്പോൾ അതിനോടൊപ്പം അമേധ്യവും പ്രത്യക്ഷപ്പെടുത്തും ചാത്തൻ. പല തവണ ഇതാവർത്തിക്കപ്പെടുന്നതോടെ കുടുംബം പട്ടിണിയാകും. നമുക്ക് ഒരാളുടെ ഉയർച്ചയിൽ അസൂയ തോന്നിയെന്നിരിക്കട്ടെ. ഇക്കാലത്തെ പ്പോലെ പുനർവായന നടത്തിയൊന്നുമല്ല അതു തീർക്കുക. ചാത്തനെ ഏൽപ്പിച്ചാൽ...

Read More
  • 1
  • 2

Subscribe to Updates

Subscribe For Latest Updates

Signup for our newsletter and get notified when we publish new articles for free!
Follow esSENSE on Online social media Networks

Send this to a friend