Tag: സനൽ ഇടമറുക്

മരണം എത്തുന്ന നാൾ തീരുമാനിക്കാനുള്ള അധികാരം!

പീറ്റർ അഡ്‌മിറാൾ (Dr. Pieter Vuijk Admiraal 1929 – 2013) എന്ന ഡച്ചുകാരനെ മറക്കാനാവില്ല. ലോകപ്രശസ്‌തനായിരുന്നു അദ്ദേഹം. ദയാവധ പ്രസ്ഥാനത്തിന്റെ നായകന്മാരിൽ ഒരാളും റാഷണലിസ്‌റ്റ് ഇന്റർനാഷണലിന്റെ ഓണററി അസോസിയേറ്റുമായിരുന്ന ഡോ. പീറ്റർ അഡ്‌മിറാൾ ഞാൻ പങ്കെടുത്ത ഒരു സാർവദേശീയ സമ്മേളനത്തിൽ പ്രസംഗകൻ ആയിരുന്നു. ദയാവധത്തിനു നിയമപരമായ അംഗീകാരം ലഭിക്കുന്നതിനു വേണ്ടി അദ്ദേഹം നടത്തിയ ശ്രമങ്ങളെ ആദരിച്ച് ആംസ്റ്റർഡാമിൽ വച്ച് നടന്ന ആ സമ്മേളനത്തിൽ അദ്ദേഹത്തിന് ഒരു അവാർഡും നൽകിയിരുന്നു.

Read More

ബാലപീഡകരായ പുരോഹിതന്മാരും കത്തോലിക്കാ മതബോധനവും

കത്തോലിക്കാ പുരോഹിതൻ രണ്ടു കുഞ്ഞുങ്ങളെ ഓടിച്ചു പിടിക്കാൻ ശ്രമിക്കുന്ന ഒരു ചുവർചിത്രം അടുത്ത കാലത്ത് ഒട്ടേറെ ശ്രദ്ധ നേടുകയുണ്ടായി. തെക്കൻ യൂറോപ്പിലെ ലിസ്‌ബനിലെ ഒരു തെരുവിലാണ് ഇതിനോടകം പ്രസിദ്ധമായിത്തീർന്ന ഈ ചുവർ ചിത്രം. 

Read More