Ravi Chandran C, Author at esSENSE freethinkers' diary

Author: Ravi Chandran C

ഒരു ‘രാസ’ ഭീകരന്റെ കഥ

(1) ഭീതിവ്യാപാരികളുടെ ഇഷ്ടവസ്തുവാണ് അജിനോമോട്ടോ എന്നറിയപ്പെടുന്ന മോണോസോഡിയം ഗ്ലൂട്ടമേറ്റ് (എം.എസ്.ജി/AJI-NO-MOTO is Mono sodium glutamate/MSG) എന്ന രുചിവസ്തു. ടോക്കിയോ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന അജിനോമോട്ടോ കോര്‍പ്പറേഷനാണ് ഇത് വ്യാവസായിക അടിസ്ഥാനത്തില്‍ ഉദ്പാദിപ്പിച്ച് വിപണനം ചെയ്യുന്നത്. അജിനോമോട്ടോ എന്ന ജപ്പാനീസ് വാക്കിന്റെ അര്‍ത്ഥം ‘സത്തിന്റെ രൂചി’എന്നാണ്. നമുക്ക് തിരിച്ചറിയാന്‍ സാധിക്കുന്ന അഞ്ചാമത്തെ പ്രധാന രുചിയായ ‘ഉമാമി’ പ്രദാനം ചെയ്യുന്നതാണ് എം.എസ്.ജി യെ പ്രിയങ്കരമാക്കുന്നത്. ചൈനീസ് വിഭവങ്ങളില്‍ കൂടുതലായി ഉപയോഗിച്ചിരുന്ന എം.എസ്.ജി ഇപ്പോള്‍ നമ്മുടെ അടുക്കളകളിലും എത്തിയിട്ടുണ്ട്. ജൈവഭ്രമിതാക്കളും ഭീതിവ്യാപാരികളും എം.എസ്.ജി ക്ക് എതിരെ വന്‍തോതില്‍ എതിര്‍പ്രചരണം നടത്താറുണ്ട്. ഭക്ഷണത്തെ വിഷമയമാക്കുന്ന, ഗര്‍ഭിണികള്‍ക്കും കുട്ടികള്‍ക്കും പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്ന, നാഢീസംബന്ധമായ രോഗങ്ങള്‍ക്ക് ഹേതുവാകുന്ന ഒരു വിഷവസ്തു ആയാണ് അവര്‍ അജിനോമോട്ടോയെ കാണുന്നത്. വീട്ടില്‍ അമ്മയുണ്ടാക്കിയ ഭക്ഷണം, മായംചേര്‍ക്കാത്ത നാടന്‍ ഭക്ഷണം എന്നിവയൊക്കെ കഴിച്ച് ‘ആതുരതയില്ലാതെ ദീര്‍ഘകാലം ജീവിച്ച പഴയ തലമുറയെ’ ചൂണ്ടിക്കാട്ടിയാണ് അജിനോമോട്ടയും ആക്രമിക്കപ്പെടുന്നത്. (2) മോണോസോഡിയം ഗ്ലൂട്ടമേറ്റിന്റെ അമിതസ്വാധീനം ന്യൂറോ ട്രാന്‍സ്മിറ്ററുകളുടെ പ്രവര്‍ത്തനത്തെ...

Read More

കൊല്ലപ്പെടുന്നവരുടെ സുവിശേഷം

(1) നാസ്തികരെ കൊല്ലാനാണ് തീരുമാനമെങ്കില്‍ ആത്മഹത്യ അനിവാര്യമായിത്തീരും. ചുമക്കാന്‍ വിധിക്കപ്പെട്ടവ ഒഴികയുള്ള എല്ലാ വിശ്വാസഭാണ്ഡങ്ങളും തള്ളിക്കളഞ്ഞവരാണ് മിക്ക മതവിശ്വാസികളും. 99.99 ശതമാനം വരുന്ന അന്യദൈവങ്ങളെ കയ്യൊഴിഞ്ഞാണ് അവരരവരുടെ ചക്കരദൈവത്തില്‍ ഒട്ടിപ്പിടിക്കുന്നത്. വിശ്വാസവിമര്‍ശനമാണ് നീറ്റലുണ്ടാക്കുന്നതെങ്കില്‍ അന്യമതഗ്രന്ഥങ്ങളൊക്കെ കത്തിക്കേണ്ടിവരും. പാരമ്പര്യസംരക്ഷണപ്പൂതിയാണ് വിഷയമെങ്കില്‍ പൂര്‍വികരെ അപ്പാടെ തള്ളണം. കാരണം അവര്‍ പറഞ്ഞതോ ചെയ്തതോ അല്ല നിങ്ങള്‍ പിന്തുടരുന്നത്. (2) ദൈവമില്ല (അള്ളാഹു അല്ലാതെ) എന്നു പറയുന്നവരും അള്ളാഹു-ആരാണത്?(അള്ളാ-ഹു?) എന്നു ചോദിക്കുന്നവരും ഫലത്തില്‍ നിരീശ്വരവാദികള്‍ തന്നെ. അവരെല്ലാം കോഴ്‌സ് മുഴുവന്‍ പഠിച്ചവരാണ്, മുഴുവന്‍ ഫീസും അടച്ചവരാണ്, പരീക്ഷ എഴുതിയവരാണ്…നിര്‍ഭാഗ്യവശാല്‍ ഒരു പേപ്പര്‍ മാത്രം കിട്ടിയില്ല. എല്ലാ പേപ്പറും കിട്ടിയവരെ കഴുത്തറുക്കാനും പൊട്ടിത്തെറിപ്പിക്കാനും കുത്തിമലര്‍ത്താനും അവരെ പ്രേരിപ്പിക്കുന്നത് കിട്ടാതെപോയ ആ ഒരു പേപ്പറാണ്. മാനവികത എന്നാണ് ആ വിഷയത്തിന്റെ പേര്. അന്യനെ സഹിക്കാനും സ്വമതത്തോട് മനുഷ്യനെപോലെ യുക്തിസഹമായി സംവദിക്കാനുമാണ് അത് പഠിപ്പിക്കുന്നത്. (3) തമിഴ്‌നാട് സ്വദേശിയായ എച്ച് ഫാറൂഖ്*(31) എന്ന ദിവസവേതന തൊഴിലാളിയെ ഫേസ്ബുക്ക്/വാട്‌സ് അപ്പ് പോസ്റ്റുകളുടെ...

Read More

ശാസ്ത്രീയ മനോവൃത്തിയും സാമൂഹിക പരിഷ്കരണവും

എന്താണ് SCIENTIFIC TEMPER? ശാസ്ത്രഞ്ജന്‍മാര്‍ക്കെല്ലാം കൈമുതലായുള്ള എന്തോ ഒന്നാണ് എന്ന് കരുതിയെങ്കില്‍ തെറ്റി. നമ്മള്‍ മാര്‍ക്കറ്റില്‍ പോയി മത്സ്യം വാങ്ങാറുണ്ട്. എന്നും പോയി അത് വാങ്ങേണ്ടതായി വരും, നമ്മുടെ കയ്യില്‍ മീന്‍ ഉണ്ടാവുകയും ചെയ്യും. ഇങ്ങനെ കൊട്ടകള്‍ നിറയെ മത്സ്യം വാങ്ങിക്കൂട്ടുന്നതിനെ ശാസ്ത്രജ്ഞാനം എന്ന് പറയാമെങ്കില്‍ മത്സ്യം പിടിക്കുവാന്‍ ഉള്ള കഴിവിനെ ശാസ്ത്രീയ മനോവൃത്തി എന്ന് വിളിക്കാം.

Read More

ടാഗോര്‍ പ്രകീര്‍ത്തിച്ചതാരെ?

”ഇത്തരം അതിരുകളില്ലാത്ത വിഡ്ഢിത്തം പ്രവര്‍ത്തിക്കാന്‍ ശേഷിയുള്ള ഒരുവനായി എന്നെ പരിഗണിക്കുന്നവരോട് പ്രതികരിക്കാന്‍ തീരുമാനിച്ചാല്‍ ഞാന്‍ സ്വയം അപമാനിക്കുക മാത്രമായിരിക്കും ചെയ്യുന്നത്.” സുഹൃത്തായ പുലിന്‍ വിഹാരി സെന്നിന് (Pulin Behari Sen) 1937 ല്‍ അയച്ച, ഏറെ ഉദ്ധരിക്കപ്പെടുന്ന, ഒരു സ്വകാര്യ കത്തില്‍ വിശ്വമഹാകവി രബീന്ദ്രനാഥ ടാഗോര്‍ എഴുതിയതാണിത്. ടാഗോറിന്റെ ആത്മരോഷത്തിന് ഹേതുവായതാകട്ടെ അദ്ദേഹത്തെ് അവിസ്മരണീയനാക്കുന്നതില്‍ നിര്‍ണ്ണായക പങ്ക് വഹിച്ച ‘ജനഗണ മന’ എന്നു തുടങ്ങുന്ന രാജ്യത്തിന്റെ ദേശീയഗാനവും(national anthem). ഒരു ശരാശരി ഇന്ത്യാക്കാരന്‍ ബാല്യം മുതല്‍ ചൊല്ലിക്കേള്‍ക്കുകയും പാടി പഠിക്കുകയും ചെയ്യുന്ന ഗാനമെന്ന പദവിക്കര്‍ഹം’ജനഗണ മന’ മാത്രം. എല്ലാ പൊതുചടങ്ങുകളും അവസാനിക്കുന്നത് മാതൃരാജ്യത്തോടുള്ള പൗരന്റെ ഭക്തിയും ആദരവും പ്രകടിപ്പക്കുന്ന ദേശീയഗാനാലാപനത്തോടെയാണ്. തെക്കുകിഴക്ക് ഏഷ്യയില്‍ പ്രവര്‍ത്തിച്ചിരുന്ന ഇന്ത്യന്‍ നാഷണല്‍ ആര്‍മി(Indian National Army in South-East Asia) സ്വീകരിച്ച ദേശീയഗാനവും ഇതായിരുന്നു. ‘ജനഗണ മന’ കേള്‍ക്കുന്ന ഏതൊരു ഭാരതീയ പൗരനിലും ദേശസ്‌നേഹവും സമരാവേശവും അറിയാതെ ഒഴുകിയെത്തും. നാം ‘ജനഗണ മന’യുടെ നൂറാം...

Read More

ആന്റിവൈറസുകള്‍

അന്ധവിശ്വാസവും യുക്തിവാദി പ്രസ്ഥാനവും കേരളപ്പിറപ്പിക്ക് ശേഷമുള്ള മലയാളിയുടെ അന്ധവിശ്വാസങ്ങളെ കുറിച്ച് പറയുമ്പോള്‍ നാം അവയെ എത്രമാത്രം പ്രതിരോധിക്കാന്‍ ശ്രമിച്ചു എന്ന കാര്യംകൂടി അന്വേഷിക്കേണ്ടതായിട്ടുണ്ട്. അന്ധവിശ്വാസം എന്ന വാക്കിന്റെ വിപരീതമായി കേരളസമൂഹം പരിഗണിക്കുന്നവയാണ് കേരളത്തിലെ യുക്തിവാദ-നാസ്തികപ്രസ്ഥാനങ്ങള്‍. പൊതുസമൂഹവും രാഷ്ട്രീയനേതൃത്വവും അന്ധവിശ്വാസ വിരുദ്ധതയെ 1960-80 കാലഘട്ടത്തില്‍ കുറച്ചൊക്കെ പിന്തുണച്ചിരുന്നു. പില്‍ക്കാലത്ത് അത്തരം ഇടപെടലുകള്‍ നേര്‍പ്പിക്കപ്പെട്ടു. 1989 ലെ സോവിയറ്റ് യൂണിയന്റെ പതനവും ആഗോള കമ്മ്യൂണിസത്തിന്റെ തകര്‍ച്ചയും കേരളത്തില്‍ മതപുനരുദ്ധാന പ്രക്രിയയെ ത്വരിതപ്പെടുത്തി. ഇസ്‌ളാമിക തീവ്രവാദവും ഹൈന്ദവ തീവ്രവാദവും രാജ്യത്ത് ശക്തിപ്പെടുന്നത് ഈ ഘട്ടത്തിന് ശേഷമാണ്. അന്ധവിശ്വാസങ്ങള്‍ ആഘോഷിക്കപ്പെടേണ്ടവയല്ല എന്നൊരു ധാരണ സമൂഹത്തില്‍ ജനിപ്പിക്കാന്‍ പണ്ട് കമ്മ്യൂണിസ്റ്റ് പാട്ടികള്‍ക്ക് സാധിച്ചിരുന്നു. അന്ധവിശ്വാസവിരുദ്ധ പ്രചരണത്തില്‍ പാര്‍ട്ടി നേതാക്കളും അവരുടെ സ്വാധീനത്തിലുള്ള മാധ്യമങ്ങളും പങ്കാളികളായി. കാമ്പിശ്ശേരി കരുണാകരന്റെ പത്രാധിപത്യത്തിലുള്ള ജനയുഗം വാരികയിലാണ് കേരളത്തില്‍ ഒരുകാലത്ത് നിരവധി യുക്തിവാദി ലേഖനങ്ങള്‍ പ്രത്യക്ഷപ്പെട്ടത്. തൊണ്ണൂറുകളുടെ ആരംഭത്തോടെ ഇടതു പ്രസ്ഥാനങ്ങളില്‍ മതം ഇരച്ചുകയറി. പ്രസ്തുത പാര്‍ട്ടികളുടെ സഹജ മതാത്മകതയും ശാസ്ത്രവിരുദ്ധതയും കൂടുതല്‍...

Read More
  • 1
  • 2

Subscribe to Updates