Book Review – വാസ്തുലഹരി – ചൂഷണത്തിന്റെ കന്നിമൂലകള്‍.

“ഏതൊരു ലഹരിയും അതിന്‍റെ ഉപഭോക്താവിനെ നിരന്തരം തൃപ്തിപ്പെടുത്തിക്കൊണ്ടിരിക്കും അതോടൊപ്പം തന്നെ കൂടുതല്‍ അളവില്‍ അതിന്‍റെ ഉപഭോഗം ആവശ്യപ്പെടുകയും ചെയ്യും.” ഇതില്‍ ഭൗതികമെന്നോ അഭൌതികമെന്നോ ഉള്ള വേര്‍തിരിവില്ല. എല്ലാ ലഹരികളും ഈ ‘ധര്‍മ്മം’ കൃത്യമായി നിര്‍വ്വഹിക്കുന്നുണ്ട്. വാസ്തു ഒരു ലഹരി ആകുന്നത് എങ്ങിനെ? അതിന്‍റെ ചൂഷണ തലങ്ങള്‍ എന്തൊക്കെ ? ഈ വിഷയത്തിലെ വസ്തുതകളും കെട്ടുകഥകളും വേര്‍തിരിച്ച് അറിയാന്‍ പാകത്തില്‍ ഉള്ള ഒരു വിമര്‍ശനാത്മകമായ പഠനമാണ് സ്വതന്ത്ര ചിന്തകനും തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിലെ ഇംഗ്ലീഷ് അദ്ധ്യാപകനും കൂടിയായ പ്രൊഫസര്‍ Ravi Chandran C എഴുതിയ “വാസ്തുലഹരി” എന്ന ഗ്രന്ഥം. “വാസ്തു വിദ്യ” എന്നത് ഭാരതീയമായ കെട്ടിട നിര്‍മ്മാണ രീതിക്ക് പൊതുവില്‍ അറിയപ്പെടുന്ന പേരാണ്. വായു,വെളിച്ചം,വെള്ളം തുടങ്ങിയ അടിസ്ഥാന സൌകര്യങ്ങളുടെ ലഭ്യതയും ക്രമീകരണവും തിട്ടപ്പെടുത്തി ഭൂമിയും പരിസരവും മനസ്സിലാക്കി ഈടുറ്റ കെട്ടിടങ്ങള്‍ നിര്‍മ്മിക്കാന്‍ പാകത്തില്‍ തയ്യാറാക്കിയ പ്രാചീനമായ സാങ്കേതികവിദ്യ. ആ സാങ്കേതികവിദ്യയില്‍ നിര്‍മ്മിക്കപ്പെട്ടിട്ടുള്ള നൂറ്റാണ്ടുകളുടെ പഴക്കമുള്ള പ്രൌഡഗംഭീരമായ പല കെട്ടിടങ്ങളും നമുക്ക് എന്നും...

Read More