ആള്‍ദൈവം അല്ലാതൊരു ദൈവമില്ല
അഞ്ച് കോടിയിലേറെ അംഗങ്ങളുള്ള ദാരാ സച്ച സൗദാ മതനേതാവായ ഗുര്‍മീത് റാം റഹിംസിംഗ് എന്ന ബിനാമി ദൈവത്തെ മാനംഭഗക്കേസിന് ശിക്ഷിച്ചപ്പോള്‍ സഹിക്കാനാവാതെ അനുയായികള്‍ ഉത്തരേന്ത്യയില്‍ നിലവിട്ട് പെരുമാറി. നിരവധി സംസ്ഥാനങ്ങളില്‍ പട്ടണങ്ങളുംവസ്തുവകകളും അഗ്നിക്കിരയാക്കപ്പെട്ടു, വസ്തുവകകള്‍ നശിപ്പിക്കപ്പെട്ടു. കലാപത്തില്‍ 38 പേരുടെ ജീവന്‍ നഷ്ടപെട്ടു, ആയിരത്തിലധികംപേര്‍ സാരമായ പരിക്കുകളുമായി ആശുപത്രിയിലായി. ഭക്തരായ യുവതികളെ മാനഭംഗപ്പെടുത്തിയെന്നതായിരുന്നു ഗുര്‍മീതിനെ 20 വര്‍ഷം തടവിന് ശിക്ഷിച്ചത്. വേറെയും കേസുകള്‍ ഇയാള്‍ക്കെതിരെ ഇപ്പോഴും നിലനില്‍ക്കുന്നു.
Read More