യോഗവിഭ്രാന്തി

സുഖകരവും സ്വസ്ഥവുമായി നിലകൊള്ളാന്‍ സഹായിക്കുന്ന സ്ഥിരാവസ്ഥകളെല്ലാം ആസനങ്ങളാണ് (സ്ഥിര-സുഖം ആസനം)എന്നാണത്രെ പ്രമാണം. യോഗ വൈദികവും പൗരാണികവും ഭാരതീയവും ആണെന്ന്‌ അവകാശപ്പെടുന്നവരുണ്ട്. വാസ്തവത്തില്‍, യോഗയ്ക്കു ഈ മൂന്നു വിശേഷണങ്ങളും ചേരില്ല. വേദങ്ങളില്‍ യോഗയില്ല. വൈദികതയില്‍ നിന്നും വ്യതിരിക്തമായ താന്ത്രിക പാരമ്പര്യത്തില്‍ നിന്നാണ് അത് വരുന്നത്. യോഗ എന്നാല്‍ കേവലം ആസനങ്ങളല്ല. ‘യോഗസൂത്ര’ എന്ന വിഖ്യാത ഗ്രന്ഥത്തിന്റെ കര്‍ത്താവായ പതജ്ഞലിയുടെ(രണ്ടാം നൂറ്റാണ്ട്) അഷ്ടാംഗ യോഗയുടെ എട്ടു ശാഖകളില്‍ ഒന്നു മാത്രമാണ് ആസനം. യോഗസൂത്രയില്‍ ആസനങ്ങളെ കുറിച്ചു കഷ്ടിച്ചു മൂന്നോ നാലോ പരാമര്‍ശങ്ങളേയുള്ളു. നാമിന്നു കാണുന്ന ആധുനിക യോഗാവ്യായാമമുറകള്‍ അവിടെയില്ല.

Read More