കേരളത്തിലെ അന്ധവിശ്വാസ വിചാരണകള്‍
അന്ധവിശ്വാസങ്ങളുടെ സൂപ്പര്‍മാര്‍ക്കക്കറ്റായി നിലകൊള്ളുമ്പോഴും അന്ധവിശ്വാസങ്ങളുടെ സാധുതയും സാമൂഹികമാനങ്ങളും ബൗദ്ധികനാട്യങ്ങളോടെ ചര്‍ച്ച ചെയ്ത് വശംകെടാന്‍ മലയാളിക്ക് വലിയ താല്പര്യമാണ്. അന്ധവിശ്വാസങ്ങള്‍ എങ്ങനെ ആധുനിക ജ്ഞാനപരിസരങ്ങളും മാനവികമൂല്യങ്ങളും ഉപയോഗിച്ച് സംരക്ഷിച്ച് നിറുത്താം എന്നതാണ് മിക്ക ചര്‍ച്ചകളുടെയും പൊതു അജണ്ട. കേരളത്തില്‍ കഴിഞ്ഞ 60 വര്‍ഷമായി നടന്ന വിശ്വാസവിചാരണകള്‍ വ്യാജവും കപടവുമായിരുന്നു. അന്ധവിശ്വാസനിര്‍മ്മാര്‍ജ്ജനം ഒരിക്കലും അവയുടെ പരമമായ ലക്ഷ്യമായിരുന്നില്ല.
Read More