എങ്ങിനെ എഴുതണമെന്നത്   പല രീതികളാണ്, പലരും  തിരഞ്ഞെടുക്കുന്നതും എഴുതുന്നതും വിഭിന്നങ്ങളായ രീതികളാണ്. എല്ലാം കഥകളിൽ അനുവദിനീയമായത് തന്നെ. പച്ചയുംതീക്ഷണവുമായ ജീവിത യാഥാർത്ഥ്യങ്ങൾ എഴുതാനും വായിയ്ക്കാനുമാണ് ഞാൻ  എറേ ഇഷ്ടപ്പെടുന്നത്.


സത്യങ്ങൾ പറയുന്നത്  പലപ്പോഴും ചിലർക്ക് സന്തോഷവും അതുപോലെത്തന്നെ ചിലർക്ക് കയ്പേറിയതുമാവാം.എന്നത് കൊണ്ട് തന്നെ സത്യം തുറന്ന് പറയുക എന്നത് ശ്രമകരമായ ഒരു ‘ സമൂഹ്യ പ്രശ്നവുമാണ്. 

മനുഷ്യൻ അപ്രിയ സത്യങ്ങൾ പറയാൻ പാടില്ലെന്ന് വിശ്വസിയ്ക്കുന്നവരുമുണ്ട്.  അങ്ങിനെ ചിന്തിയ്ക്കുന്നത് ഒരു കഥാകാരന് അഭികാമ്യമാണോ? സത്യം അറിയാനുള്ള വായനക്കാരൻ്റെ ത്വരയും, ആവേശവും എഴുത്തുകാരൻ കണക്കിലെടുക്കണമെന്ന് തന്നെയാണ് എൻ്റെയും ആഗ്രഹം.ഒരു എഴുത്തുകാരൻ എന്ന നിലയിൽ മേലെപ്പറഞ്ഞ കാര്യങ്ങൾ പരിഗണിക്കേണ്ടതില്ല എന്ന് തന്നെ ഞാൻ വിശ്വസിയ്ക്കുന്നു. കാല്പനികത എഴുതുമ്പോൾ മനസ്സിൽ തെളിയുന്ന  എന്തും  സ്വാഭാവികത നിറഞ്ഞ രീതിയിൽ എഴുതി പിടിപ്പിയ്ക്കുക എന്നതാണ്.   എന്നാൽ ഇത്തരം കഥകളിൽ പലപ്പോഴും യാഥാർത്ഥ്യങ്ങൾ പലതും മറച്ച് വെയ്ക്കപ്പെട്ടെന്നിരിയ്ക്കുന്നതായി കാണാം. അസത്യങ്ങൾ ചമയങ്ങളായി, അലങ്കാരങ്ങളുമായി കൂടെ ചേരാം.. 

ഇത്തരത്തിൽ സത്യത്തേ  മാറ്റിമറിച്ച് നായകന് വീരോതിഹാസം തീർക്കാൻ ശ്രമിയ്ക്കുമ്പോൾ പലപ്പോഴും യാതാർത്ഥ്യങ്ങളുമായി പുലബന്ധം പോലുമില്ലാതായി   അനുഭവപ്പെടുന്നു. സ്വപ്ന സംഘല്പങ്ങൾ നിറഞ്ഞ രീതിയാണ് മറ്റൊന്ന്, മനസ്സിൽ തോന്നുന്ന മായാ പ്രപഞ്ചം ശൃഷ്ഠിച്ചെടുക്കൽ.യാത്രാ വിവരണങ്ങളും, മനശശാസ്ത്ര പരമായ കഥകൾ എന്നതും ഒരോ രീതികൾ തന്നെ. എഴുത്തിൽ ഒരു ഇതിവൃത്തം ഉണ്ടായിരിയ്ക്കുക എന്നത് ഏറ്റവും പരമ പ്രധാനമായ കാര്യം. കുറേ ഭംഗിവാക്കുകൾ ഉപയോഗിച്ച് എന്തെങ്കിലും പറഞ്ഞാൽ അത് കഥയൊ, ലേഖനമൊ, ഒന്നുമാവില്ല. പലപ്പോഴും ഇതിവൃത്തത്തിൽ നിന്നും അല്പമൊക്കെ, എന്നു വെച്ചാൽ വായനക്കാരനിനെ മ്പോറടിപ്പിയ്ക്കാത്ത രീതിയിൽ,  പുറത്ത് പോകുന്നതും അനുവദിനീയമാണ്. ഇതിവൃത്തത്തിൽ ഒതുങ്ങി നിന്ന് പറയുന്നതാണ് ഏറ്റവും യോജിച്ച രീതി. അത് കഥയായാലും, പ്രസംഗ മായാലും ശരി. ഇത്തരം കാര്യങ്ങൾക്ക് പ്രത്യേകിച്ച് നിയമങ്ങൾ ഒന്നുമില്ല. വായനയുടെയും, ആസ്വാദനത്തിൻ്റെയും മേഘലയിൽ യുക്തിഭദ്രവും, താല്പര്യപൂർണ്ണവുമായ വായനയ്ക്ക് ഇത്തരം നിയമങ്ങൾ പാലിയ്ക്കുന്നത് നല്ലതാണ്.


എഴുതുക വായിക്കുക. എഴുത്തും , വായനയും മനുഷ്യനെ അറിവിൻ്റെ ലോകത്ത് എത്തിയ്ക്കും എന്നതിൽ സംശയമില്ല.അതു കൊണ്ട് എഴുതുക, വായിയ്ക്കുകഎന്തും എഴുതുക, ഇഷ്ടമുള്ളത് വായിയ്ക്കുക. എന്തും എഴുതുക എന്നത് എഴുതുന്നവൻ്റെ മാത്രം അവകാശമാണ്. എന്ത് വായിക്കണമെന്നതും,  എന്ത് ഇഷ്ടപ്പെടണമെന്നതും വായനക്കാരന്റെയും.


അസഫലി സ്രാമ്പിയേക്കൽ

Photo by Aaron Burden on Unsplash