ഡി പി ഇ പിയും കേരള വിദ്യാഭ്യാസവും

എട്ട് വയസ് പൂർത്തിയായ ഒറ്റക്കുട്ടിയും എഴുത്തും വായനയും അറിയാത്തതായി തിരുവിതാംകൂറിൽ ഉണ്ടാകരുത് എന്ന് രാജാവ് സ്വാതി തിരുനാളിന്റെ (1813-1846) കൽപ്പനയെ പ്രകീർത്തിച്ച് 1841ൽ ഇംഗ്ലണ്ടിലെ ഗാർഡനർ മാസിക എഴുതിയിരുന്നു. ശ്രീനാരായണഗുരു, ചട്ടമ്പി സ്വാമികൾ, അയ്യങ്കാളി, സഹോദരൻ അയ്യപ്പൻ തുടങ്ങിയ സാമൂഹിക പരിഷ്ക്കർത്താക്കളുടെ ഇടപെടലുകൾ, കമ്മ്യൂ ണിസ്റ്റ് പ്രസ്ഥാനങ്ങളുടെ പ്രവർത്തനങ്ങൾ തുടങ്ങിയവകൊണ്ട് വിദ്യാഭ്യാസ കാര്യത്തിൽ വളരെ മുന്നേറിയ ഒരു സംസ്ഥാനമായിരുന്നു കേരളം. ഇന്ത്യയിലെ മറ്റൊരു സംസ്ഥാനവും ഇക്കാര്യത്തിൽ കേരളത്തിന്റെ നാലയലത്ത് എത്തിയിരുന്നുമില്ല. പ്രൈമറി വിദ്യാഭ്യാസത്തിന്റെ കാര്യത്തിൽ നോർവ്വെ, സ്വീഡൻ പോലുള്ള ലോകത്തിലെ ഏറ്റവും വികസിത രാജ്യങ്ങൾക്ക് സമാനമായ സൂചികകൾ കേരളം കൈവരിച്ചിരുന്നു. ജനിച്ച് വീഴുന്ന എല്ലാകുഞ്ഞുങ്ങളും ഒന്നാം ക്ളാസിൽ ചേരുകയും ( എൻറോൾമെന്റ്) ഒന്നുമുതൽ നാലുവരെ ഒറ്റക്കുട്ടിയും കൊഴിഞ്ഞുപോകാതിരിക്കുകയും(ഡ്രോപ്പ് ഔട്ട്) ചെയ്യുക എന്നത് പതിറ്റാണ്ടുകൾക്ക് മുമ്പ് കേരളം കൈവരിച്ചിരുന്നു. ആഗോള വികസന ചർച്ചകളിൽ കേരളാമോഡൽ വികസനം എന്ന വിശേഷണത്തിന്റെ അടിസ്ഥാനം പ്രതിശീർഷ വരുമാനത്തിന്റെ കാര്യത്തിൽ പിന്നിലായിട്ടും പ്രാഥമിക ആരോഗ്യത്തിന്റെയും പ്രൈമറിവിദ്യാഭ്യാസത്തിന്റെയും കാര്യത്തിൽ...

Read More