പ്രകൃതി വിഭവ സമ്പത്തും പട്ടിണിയും

 shares Love This1 Facebook0 Twitter0 WhatsApp0 Google+0 Telegram0 Email0 Gmail1 Facebook Messenger0നാം പലപ്പോഴും കേൾക്കാറുള്ളതാണ് ഛത്തീസ്ഗഡ്, ഒറീസ മുതലായ സംസ്ഥാനങ്ങൾ കൽക്കരി,ഇരുമ്പ് അയിര്, ബോക്സൈറ്റ് മുതലായ പ്രകൃതി വിഭവങ്ങളിൽ സമ്പന്നമാണെന്നും, ധാരാളം സമ്പത്ത് ഉണ്ടാകേണ്ട ഈ സ്ഥലങ്ങൾ അഴിമതിയും ദുർഭരണവും കാരണം പിന്നോക്കാവസ്ഥയിൽ ആണെന്നും. അതേ സമയം, ധാരാളം പ്രകൃതിവിഭവ നിക്ഷേപമുള്ള സൗദി അറേബ്യ, കുവൈറ്റ്, ഓസ്ട്രേലിയ മുതലായവ ലോകത്തെ ഏറ്റവും ധനിക രാജ്യങ്ങളാണ്! ആധുനിക വ്യാവസായിക സമൂഹത്തിന് പ്രകൃതി വിഭവങ്ങൾ അത്യന്താപേക്ഷികം ആണന്നു നമുക്കറിയാം. പ്രകൃതി വിഭവങ്ങൾ കൈക്കലാക്കാൻ തന്നെയാണല്ലോ പണ്ട് പാശ്ചാത്യ ശക്തികൾ ഏഷ്യൻ – ആഫ്രിക്കൻ രാജ്യങ്ങളെ കീഴടക്കിയതും. പക്ഷെ ധാരാളം പ്രകൃതി വിഭവങ്ങൾ ഉള്ളത് കൊണ്ട് സമ്പത്ത് ഉണ്ടാകുമോ? സമ്പത്ത് ഉണ്ടാവാൻ ധാരാളം പ്രകൃതി വിഭവങ്ങൾ ആവശ്യമുണ്ടോ? ആശ്ചര്യമെന്ന് പറയട്ടെ, സാമ്പത്തിക ശാസ്ത്രത്തിന്‍റെ കണ്ടെത്തൽ നേരെ മറിച്ചാണ്. ധാരാളം പ്രകൃതി വിഭവങ്ങൾ ഉള്ള സ്ഥലങ്ങളിൽ സാമ്പത്തിക വളർച്ച താരതമ്യേന കുറവാണ്....

Read More