“അടിമത്തമോ?”
“പണ്ടു കാലത്ത് അമേരിക്കയിലും യൂറോപ്പിലും ഒക്കെ ഉണ്ടായിരുന്നതല്ലേ?”
“അതൊക്കെ അവസാനിച്ചു, ഇപ്പോൾ നമ്മുടെ സ്വതന്ത്ര ലോകമല്ലേ?”
പലപ്പോളും സ്വകാര്യ സംഭാഷണങ്ങളിൽ കേട്ടിട്ടുണ്ടാവും……….അല്ലെങ്കിൽ ചിലപ്പോൾ ഇങ്ങനെയൊക്കെ ചിന്തിച്ചിട്ടുണ്ടാവും, ഇല്ലേ? എന്നാൽ ‘ആധുനിക കാല അടിമത്തത്തെ’ (contemporary or modern slavery) ക്കുറിച്ചു കേട്ടിട്ടുണ്ടോ? ‘
അതിനു മുൻപ് അടിമത്ത നിരോധനത്തെ ക്കുറിച്ചു ചെറിയ ഒരു ആമുഖം.
- 1865 ഡിസംബറിലാണ് അമേരിക്കയിൽ ഭരണഘടന യുടെ പതിമൂന്നാമത്തെ ഭേദഗതി വരുത്തി (Thirteenth Amendment) അടിമത്തം നിരോധിച്ചത്.
- 1838, ഓഗസ്റ്റ് ഒന്നിനാണ് ബ്രിട്ടീഷ് സാമ്രാജ്യത്തിൽ അടിമത്ത നിരോധന നിയമം നിലവിൽ വന്നത്.
- ഇതിലെ രസകരമായ വേറൊരു കാര്യം, ക്രിസ്തുവിനു മുൻപ് മൂന്നാം നൂറ്റാണ്ടിലാണ് (3rd BC യിൽ) അശോക ചക്രവർത്തി, അദ്ദേഹത്തിന്റെ സാമ്രജ്യത്തിൽ അടിമ വ്യാപാരം നിർത്താൻ ഉത്തരവു നൽകിയത്.
- 2016 ലെ Global Slavery Index അനുസരിച്ച് ലോകത്തിൽ ഏറ്റവും അധികം ആധുനിക കാല ‘അടിമകൾ’ ഉള്ളത് ഇന്ത്യയിൽ ആണ്.
ഏകദേശം രണ്ടു കോടി (18 million) ആൾക്കാർ. - രണ്ടാം സ്ഥാനം നമ്മളുടെ അയൽക്കാരായ ചൈന ക്കു തന്നെ മുപ്പത്തിനാലു ലക്ഷം.
- പാക്കിസ്ഥാനിൽ ഇരുപതു ലക്ഷം.
- അതായത് ഇന്ത്യയുടെ ജനസംഖ്യ യുടെ 1.4 % ശതമാനം ഇപ്പോളും അടിമകൾ ആണെന്നർത്ഥം.
- ആളോഹരി കണക്കുകൂട്ടൽ പ്രകാരം North Korea, Uzbekistan, Cambodia, India, Qatar എന്നീ രാജ്യങ്ങളിൽ കൂടുതൽ അടിമകൾ ഉള്ളത്.
- ലോകത്ത് ആകെയുള്ള അഞ്ചു കോടിയോളം (5.8 million) അടിമകളിൽ രണ്ടു കോടിയും ഇന്ത്യയിൽ തന്നെ.
- ഇത് ഒഫീഷ്യൽ കണക്കാണ്. എന്നാൽ യാതാർത്ഥ ചിത്രം ഇതിലും വളരെ വലുതായിരിക്കും എന്നാണ് എന്റെ അഭിപ്രായം.താഴെ പറയുന്ന കാര്യങ്ങൾ കൂടി നോക്കിയിട്ട് വിലയിരുത്തൂ.
എന്താണ് ആധുനികകാല (സമകാലിക) അടിമത്തം?
Wall street journal ന്റെ നിർവ്വചന പ്രകാരം “The term refers to a situation in which a person has taken away another’s freedom so they can be exploited”. അതായത്, ഒരു വ്യക്തിയുടെ സ്വാതന്ത്ര്യം കവർന്നെടുക്കുകയും അത് ചൂഷണം ചെയ്തുകൊണ്ട് കഠിന ജോലി ചെയ്യിപ്പിക്കുകയും ചെയ്യുന്നത്.കാര്യങ്ങൾ കുറച്ചുകൂടി വ്യക്തമായി വരുന്നുണ്ട്, ഇല്ലേ?ഇനി ചുറ്റിനും ഒന്ന് നോക്കൂ, രാവിലെ ചായ ക്കടയിൽ പോയപ്പോൾ അവിടെ യജമാനനന്റെ ആജ്ഞയ്ക്ക് അനുസരിച്ചു ജോലി ചെയ്യുന്ന കുട്ടിയെ ഓർമ്മയില്ലേ?തുണിക്കടയിൽ പോയപ്പോൾ, ഇരിക്കാൻ പോലും അനുവാദമില്ലാതെ രാവിലെ എട്ടു മുതൽ വൈകുന്നേരം ഒൻപതു മണിവരെ ജോലി ചെയ്യുന്ന പെൺകുട്ടികളെ കണ്ടില്ലേ?’ബംഗാളി’ എന്ന് ഓമനപേരിട്ടു വിളിക്കുന്ന വടക്കു കിഴക്കേ ഇന്ത്യയിൽ നിന്നു വന്ന തൊഴിലാളിയെ ചൂഷണം ചെയ്യുന്നത് ശ്രദ്ധയിൽ പെട്ടിട്ടില്ലേ?എല്ലാം വ്യക്തി സ്വാതന്ത്ര്യ വും നിഷേധിച്ചു പല വീടുകളിലും ഉള്ള വീട്ടു വേലക്കാരി (domestic servant) യും ആധുനിക അടിമത്തത്തിന്റെ നിർവ്വചനത്തിൽ വരും.
ഇതു കൂടാതെ കൂടാതെ ബലമായി കല്യാണം കഴിപ്പിച്ചു അടിമയാക്കുന്നതു വേറെ. [പങ്കാളിയുടെ അനുവാദമില്ലാതെ സാരിയോ, ചുരിദാറോ, ജീൻസോ സ്വന്തമായി വാങ്ങാൻ അനുവാദമില്ലാത്ത (സാമ്പത്തിക സുരക്ഷിതത്വം ഇല്ലാത്ത) ഭാര്യമാരും (ഭർത്താക്കൻ മാരും) ഈ നിർവചനത്തിൽ നിന്നും വളരെ അകലെ അല്ല എന്നോർക്കണം].
ഓസ്ട്രേലിയൻ വ്യവസായ പ്രമുഖൻ Andrew Forrest പറയുന്നത് “പലതും നമ്മൾ കണ്ടു ശീലിച്ചതു കൊണ്ട്, പല തെറ്റുകളും തെറ്റായി തോന്നാറില്ല, പക്ഷെ ആരെങ്കിലും തെറ്റായി ചൂണ്ടി കാണിച്ചാൽ പൊതുവായി എല്ലാവരും നല്ല രീതി പിന്തുടരുകയും ചെയ്യും.” അദ്ദേഹം പറയുന്നത് ““At one point, it was common to see Australian truck drivers throwing litter out of the windows of their cars because everyone else was doing it. Now, there has been a huge public outcry against this behaviour and it has stopped. The same can be done for slavery,”.
അതു കൊണ്ട് നിങ്ങളുടെ വീട്ടിലോ, അയൽ വീട്ടിലോ, ജോലി സ്ഥലത്തോ, പൊതു സ്ഥലങ്ങളിലോ ഒക്കെ മുകളിൽ പറഞ്ഞ നിർവചനത്തിൽ പെടുന്ന അടിമത്വം കണ്ടാൽ തീർച്ചയായും ബോധവൽക്കരിക്കണം ‘ഇത് തെറ്റായ രീതിയാണ്’ എന്ന്.
സാംസ്കാരികമായ ഒരു ഉന്നമനത്തിൽ കൂടിയും, വേണ്ട രീതിയിലുള്ള ബോധ വൽക്കരണം നടത്തിയും മാത്രമേ ഈ ദുരവസ്ഥ ഇല്ലാതാക്കാൻ പറ്റൂ, കാരണം, പല കേസുകളും റിപ്പോർട്ട് ചെയ്യപ്പെടില്ല, ചെയ്താലോ നിയമത്തിന്റെ പഴുതുകളിൽ കൂടി രക്ഷപെടാനും പലപ്പോളും സാധിക്കും.
Written by:
Suresh C Pillai, PhD, MBA, FRMS, FIMMM