സുഹൃത്തുക്കളെ.. ഒക്ടോബർ 12, ശനി
രാവിലെ 9 മണി മുതൽ രാത്രി 7 വരെ CLARITY’24 എന്ന പേരിൽ സ്വതന്ത്ര ചിന്തകരുടെ സമ്മേളനം നടക്കുന്നു.

esSENSE club, Nastic Nation, യുക്തിവാദിസംഘം എന്നീ കൂട്ടായ്മകളും സമാനമനസ്കരായ ഒരുപറ്റം വ്യക്തികളും ചേർന്നാണ് ഈ സമ്മേളനം സംഘടിപ്പിക്കുന്നത്.

അന്ന് വിജയദശമി ദിവസമാണ്. പൊതു അവധിയാണ്.
കേരളത്തിലെ യുക്തിവാദി മണ്ഡലത്തെ സംഘപരിവാറിന്റെ തൊഴുത്തിൽ കൊണ്ടുപോയി കെട്ടാൻ ചിലർ നടത്തുന്ന ശ്രമങ്ങൾ കണ്ടില്ലെന്ന് നടിക്കാൻ വയ്യ.

🔹ഗോഡ്സെക്കു വേണ്ടി കണ്ഠമിടറുക.
🔹ജെൻഡർ ഇക്വാളിറ്റിയെ പരിഹസിക്കുക.
🔹എലീറ്റിസം പ്രോത്സാഹിപ്പിക്കുക..
🔹സംവരണ വിരുദ്ധത പ്രചരിപ്പിക്കുക.
🔹സംവരണമാണ് ജാതിയെ നിലനിർത്തുന്നത്, ദളിതർ ജാതി പറയുന്നതുകൊണ്ട് മാത്രമാണ് ജാതി നിലനിൽക്കുന്നത് എന്നൊക്കെയുള്ള പ്രചരണം..
🔹Victim blaming..
🔹RSS ഹിന്ദുത്വ ഭീകരതയെ നോർമലൈസ് ചെയ്യുക.
🔹ലോകത്തെ സകല പ്രശ്നങ്ങൾക്കും കാരണം ഇസ്‌ലാം മാത്രം ആണെന്ന് വരുത്തിത്തീർക്കുക..
🔹യുക്തിചിന്തയെ വിട്ട് ‘ബ്ലഡി എത്തീസം’ എന്ന പേരിൽ സ്വാതന്തചിന്തയുടെ നിലപാടുകളിൽ മായം ചേർക്കുക..
🔹ഇതൊന്നും പോരാഞ്ഞ് സ്വതന്ത്ര ചിന്തയ്ക്ക് കടകവിരുദ്ധമായ വ്യക്തി ആരാധനയും ഏകാധിപത്യവും കൾട്ട് രീതികളും പിന്തുടരുക..
🔹 ഇടതുപക്ഷം – വലതു പക്ഷം എന്നൊന്നുമില്ല എന്ന വാദത്തിന്റെ മറവിൽ RSS ആശയങ്ങളെ വെള്ള പൂശുക..

ഇങ്ങനെ ന്യായവൈകല്യങ്ങളുടെ ഘോഷയാത്രകൾ തന്നെയാണ് സംഘപരിവാർ പ്രചരണത്തിനായി ഇവർ കുറെ വർഷങ്ങളായി സംഘടിപ്പിച്ചു കൊണ്ടിരിക്കുന്നത്.
കേരളത്തിലെ സ്വതന്ത്ര ചിന്തയെ ഹൈജാക്ക് ചെയ്യാൻ ഹിന്ദുത്വവാദികളെ അനുവദിച്ചുകൂടാ എന്ന് കരുതുന്നവരുടെ സംഗമമാണ് CLARITY’24.
പിന്നെ, സംഘപരിവാർ എത്തീസ്റ്റുകളുടെ സമ്മേളനം അതേ ദിവസം നടക്കുന്നുണ്ട്.

ആശയപരമായി അതിനെതിരെ തന്നെയാണ് ഈ സമ്മേളനം.
സ്വതന്ത്ര ചിന്തയുടെ പേരിൽ സംഘപരിവാർ ആശയങ്ങൾ പ്രചരിപ്പിക്കുന്നത് തെറ്റാണ് എന്ന നിലപാട് ഉള്ളവർക്ക് … നാസ്തിക ദൈവത്തിന്റെ പേരിൽ നടത്തുന്ന കൾട്ട് കോപ്രായങ്ങളും വ്യക്തിപൂജയും ആരോചകമായി തോന്നുന്നവർക്ക്… സ്വതന്ത്ര ചിന്തയിൽ സംഘപരിവാർ ആശയങ്ങൾ കലർത്തുന്നതിന്റെ പ്രശ്നം എന്താണ് എന്നറിയാൻ താല്പര്യമുള്ളവർക്ക്..
CLARITY ’24 ലേയ്ക്ക് സ്വാഗതം.

ഇത് നിങ്ങളുടെ വേദിയാണ്.
*****
ഒക്ടോബർ 12, ശനി
രാവിലെ 9 മണി മുതൽ രാത്രി 7 വരെ
തൃശ്ശൂർ ടൌൺ ഹാളിൽ
Registration fee 300/_ ( ഭക്ഷണം ഉൽപ്പെടെ)
Registration Link 👇
https://rzp.io/l/snBayeM (Credit / Debit Card Payment)
Or
https://forms.gle/W3HQrFUTCXMk4VYa9 
UPI ID essenseclub@sbi

Follow esSENSE Club on social media
Website : www.esSENSE.Club
Facebook : Essense.club
Twitter : twitter.com/esSenseClub
Instagram : instagram.com/essenseindia/