കപട സദാചാരവും ലൈംഗിക ദാരിദ്ര്യവും കേരളീയ സമൂഹത്തിൽ
കപട സദാചാരവും ലൈംഗിക ദാരിദ്ര്യവും അങ്ങേയറ്റം നില നിൽക്കുന്ന നമ്മുടെ സംസ്ഥാനത്ത്, മുഖ്യധാരാ ചലച്ചിത്രങ്ങൾ പ്രചരിപ്പിച്ച ഒരു സന്ദേശമുണ്ട്. തന്നെ ലൈംഗികമായി കീഴടക്കുവാൻ വരുന്ന പുരുഷനെ സ്ത്രീ ആദ്യം എതിർത്താലും ക്രമേണ ആ എതിർപ്പു കുറഞ്ഞു, അവൾ പുരുഷന്റെ ആഗ്രഹത്തിന് വഴങ്ങി കൊടുക്കും എന്ന സന്ദേശം. പരിചാരകനെ പോലെ അനുവാദം കാത്തു നിൽക്കുന്നവനെ അല്ല, പകരം ഒരു കാട്ടാളനെ പോലെ അക്രമിച്ചു കീഴ്പ്പെടുത്തുന്നവനെയാണ് സ്ത്രീ കൂടുതൽ ഇഷ്ട്ടപെടുന്നത് എന്നും പ്രമുഖ സംവിധായകർ തങ്ങളുടെ കഥാപാത്രങ്ങളെ കൊണ്ട് വെള്ളിത്തിരയിൽ പറയിച്ചപ്പോൾ, സ്ത്രീയെക്കുറിച്ചുള്ള അപഥ ചിന്തകൾ നമ്മുടെ സമൂഹത്തിൽ കൂടുതൽ കൂടുതൽ ദൃഡപ്പെട്ടു കൊണ്ടിരുന്നു.
Read More