ഡോ.റോബിൻ ആചാര്യ, Author at esSENSE Club Malayali Atheists | Rationalists | Freethinkers Community - Kerala India

Author: ഡോ.റോബിൻ ആചാര്യ

നമ്മുടെ കലാലയങ്ങള്‍ക്ക് എന്ത് പറ്റി? മാറിയ സാഹചര്യങ്ങളിലേക്ക് ഒരു അന്വേഷണം

 shares Love This0 Facebook22 Twitter0 WhatsApp0 Google+0 Telegram0 Email0 Blogger0 Gmail0 Facebook Messenger0രാഷ്ടിയ അജ്ഞത രാഷ്ടിയത്തെകുറിച്ചുള്ള അജ്ഞതയാണ് ഏറ്റവും വല്യ അജ്ഞത. തങ്ങളുടെ ജീവിത്തിന്റെ സമസ്ത മേഖലകളെയും സംബന്ധിക്കുന്ന തീരുമാനങ്ങൾ രാഷ്ട്രീയവുമായി ബന്ധപ്പെട്ടതാണ് എന്ന് മനസിലാക്കാത്ത, തങ്ങളെ ഒരു തരത്തിലും ബാധിക്കാത്ത ഒന്നായതിനാൽ തങ്ങൾക്ക് ഒരു താൽപ്പര്യവുമില്ലാത്തതാണ് രാഷ്ട്രീയം എന്ന് കരുതുന്ന, രാഷ്ട്രനിർമാണ പ്രക്രിയയിൽ ഒരു പങ്കാളിത്തവും ഇല്ലാത്ത അമൂൽ ബേബികളെ അടവച്ച് വിരിയിക്കുന്ന കലാലയങ്ങൾ കൂണ് പോലെ കേരളത്തിൽ ഇപ്പോഴും   മുളച്ചു കൊണ്ടിരിക്കുന്നു. ടിവി ചാനലുകളിലെ നാലാംകിട പരിപാടികളിൽ ഒരു കപ്പ് ചായയും പിടിച്ച്, ഇറുകിയ ടീ ഷർട്ടും ധരിച്ച്, മസിലും പെരുപ്പിച്ച്, ഇംഗ്ലീഷും, മലയാളവും ഒരു പോലെ വികൃതമാക്കി സമാസമം ചേർത്ത് അബദ്ധങ്ങളുടെ അതിസാരം കൊണ്ട് കർണ്ണാഭിഷേകം നടത്തുന്ന ഫ്രീക്കന്മാരാണോ ഇന്നത്തെ കേരളത്തിലെ കലാലയങ്ങളുടെ യുവത്വത്തിന്റെ പരിഛേദം? അങ്ങനെ വിശ്വസിക്കേണ്ട നിരാശജനകമായ അവസ്ഥയാണ് ഇവിടെ സംജാതമായിരിക്കുന്നത്. സെൽഫോണിന്റെ മുമ്പിൽ തലകുമ്പിട്ട്, തങ്ങൾക്ക് ചുറ്റും നടക്കുന്ന ഒന്നിനെയും...

Read More

കുട്ടി പള്ളികൂടങ്ങളാകുന്ന ക്യാമ്പസുകൾ അട വച്ചു വിരിയിക്കുന്നത് ആരെ?

 shares Love This0 Facebook2 Twitter0 WhatsApp0 Google+0 Telegram0 Email0 Blogger0 Gmail0 Facebook Messenger0രാഷ്ടിയ അജ്ഞത രാഷ്ടിയത്തെ കുറിച്ചുള്ള അജ്ഞതയാണ്  ഏറ്റവും വല്യ അജ്ഞത .തങ്ങളുടെ ജീവിത്തിന്റെ സമസ്ത മേഖലകളെയും സംബന്ധിക്കുന്ന തീരുമാനങ്ങൾ രാഷ്ട്രീയവുമായി ബന്ധപ്പെട്ടതാണ് എന്ന് മനസിലാക്കാത്ത ,തങ്ങളെ  ഒരു തരത്തിലും  ബാധിക്കാത്ത ഒന്നായതിനാൽ തങ്ങൾക്ക് ഒരു താൽപ്പര്യവുമില്ലാത്തതാണ് രാഷ്ട്രീയം എന്ന് കരുതുന്ന ,രാഷ്ട്ര നിർമാണ പ്രക്രിയയിൽ ഒരു പങ്കാളിത്തവും ഇല്ലാത്ത അമൂൽ  ബേബികളെ അട വച്ച് വിരിയിക്കുന്ന കലാലങ്ങൾ  കൂണ് പോലെ കേരളത്തിൽ ഇപ്പോഴും   മുളച്ചു കൊണ്ടിരിക്കുന്നു. ടിവി ചാനലുകളിലെ നാലാം കിട പരിപാടികളിൽ ഒരു കപ്പ് ചായയും പിടിച്ച്, ഇറുകിയ ടീ ഷർട്ടും ധരിച്ച്, മസിലും പെരുപ്പിച്ച്, ഇംഗ്ലീഷും, മലയാളവും ഒരു പോലെ വികൃതമാക്കി സമാസമം ചേർത്ത് അബദ്ധങ്ങളുടെ  അതിസാരം കൊണ്ട് കർണ്ണാഭിഷേകം നടത്തുന്ന ഫ്രീക്കന്മാരാണോ ഇന്നത്തെ കേരളത്തിലെ കലാലയങ്ങളുടെ യുവത്വത്തിന്റെ പരിഛേദം? അങ്ങനെ വിശ്വസിക്കേണ്ട നിരാശജനകമായ അവസ്ഥയാണ്  ഇവിടെ സംജാതമായിരിക്കുന്നത്. സെൽഫോണിന്റെ മുമ്പിൽ തല കുമ്പിട്ട്, തങ്ങൾക്ക് ചുറ്റും നടക്കുന്ന...

Read More

കപട സദാചാരവും ലൈംഗിക ദാരിദ്ര്യവും കേരളീയ സമൂഹത്തിൽ

കപട സദാചാരവും ലൈംഗിക ദാരിദ്ര്യവും അങ്ങേയറ്റം നില നിൽക്കുന്ന നമ്മുടെ സംസ്ഥാനത്ത്, മുഖ്യധാരാ ചലച്ചിത്രങ്ങൾ പ്രചരിപ്പിച്ച ഒരു സന്ദേശമുണ്ട്. തന്നെ ലൈംഗികമായി കീഴടക്കുവാൻ വരുന്ന പുരുഷനെ സ്ത്രീ ആദ്യം എതിർത്താലും ക്രമേണ ആ എതിർപ്പു കുറഞ്ഞു, അവൾ പുരുഷന്റെ ആഗ്രഹത്തിന് വഴങ്ങി കൊടുക്കും എന്ന സന്ദേശം. പരിചാരകനെ പോലെ അനുവാദം കാത്തു നിൽക്കുന്നവനെ അല്ല, പകരം ഒരു കാട്ടാളനെ പോലെ അക്രമിച്ചു കീഴ്പ്പെടുത്തുന്നവനെയാണ് സ്ത്രീ കൂടുതൽ ഇഷ്ട്ടപെടുന്നത് എന്നും പ്രമുഖ സംവിധായകർ തങ്ങളുടെ കഥാപാത്രങ്ങളെ കൊണ്ട് വെള്ളിത്തിരയിൽ പറയിച്ചപ്പോൾ, സ്ത്രീയെക്കുറിച്ചുള്ള അപഥ ചിന്തകൾ നമ്മുടെ സമൂഹത്തിൽ കൂടുതൽ കൂടുതൽ ദൃഡപ്പെട്ടു കൊണ്ടിരുന്നു.

Read More

മുതലാളിത്തം, ജന്മിത്തം, മാടമ്പിത്തം, വർഗീയത, ഫാസിസം

മതവും, മതഭ്രാന്തും ഒരു വശത്തു നിന്ന് ജനങ്ങളെ നാലാം നൂറ്റാണ്ടിലെ മരുഭൂമിയിലെ സംസ്ക്കാരം അനുവർത്തിക്കുവാൻ വേണ്ടി പിടിച്ചു വലിക്കുന്നു, മറു വശത്താകട്ടെ വിധ്വേഷവും വെറുപ്പും സഹസ്രാബ്ദങ്ങൾക്ക് പുറകിലേയ്ക്കുള്ള ശിലാ യുഗത്തിലേക്ക് മനുഷ്യന് കൂട്ടി കൊണ്ട് പോകുന്നു. ഇനിയും ഒരു കൂട്ടർ, ഇരുണ്ട നൂറ്റാണ്ടിലെ വിഭ്രാന്തി സിദ്ധാന്തത്തിലേയ്ക്കും, ഒരിക്കൽ പഴയകിയ നിയമം എന്ന് അവർ തന്നെ എഴുതി തള്ളിയതുമായ പ്രാകൃത ഗോത്രവർഗ ദുരാചാരങ്ങളിലേയ്ക്ക് ആടുകളെ തെളിയിക്കുന്നു. ഇതിനടിയിൽ ധനസമ്പാദനത്തിൽ മുഴുകിയിരിക്കുന്ന ഇടയന്മാർ വല്ല്യ ഇടയന്റെ മഹത്തരമായ ആഹ്വാനങ്ങളെ തൃണ വൽക്കരിക്കുന്നു.

Read More

Subscribe to Updates

Follow esSENSE on Online social media Networks

Send this to a friend