ദൈവത്തിന്റെ ജനനം
കൃഷി തുടങ്ങിയതോടെയാണ് മനുഷ്യന് കൂട്ടമായി ഒരു സ്ഥലത്തുതന്നെ കൂടുതല്‍ കാലം ജീവിക്കാന്‍ തുടങ്ങിയത്. ഇതോടെ ആധുനീക മനുഷ്യനില്‍ സങ്കീര്‍ണ്ണമായ സംസ്കാരങ്ങള്‍ ഉണ്ടാകാന്‍ തുടങ്ങി. ദൈവത്തിന്റെ ജനനം മനുഷ്യന്റെ സംസ്കാരീകമായ പരിണാമത്തില്‍ തുടങ്ങുന്ന ഒന്നാണ്. ദൈവം ഉണ്ടെന്ന എന്ന ആശയം ഒരു സമൂഹത്തില്‍ ഉരുത്തിരിഞ്ഞു വരണമെങ്കില്‍ അത് ഒരാളുടെ മനസ്സില്‍ ഉണ്ടായാല്‍ പോര. ഒരു കൂട്ടം ആളുകളില്‍ എത്തണം. അവരെല്ലാം അക്കാര്യത്തില്‍ ഒരേപോലെ ചിന്തിക്കണം. ദൈവത്തെ അംഗീകരിക്കണം, അനുസരിക്കണം. അതുകൊണ്ടുതന്നെ ഭാഷകളുടെ വികാസം തന്നെയാണ് ദൈവീകതയുടെ ജനനത്തിനും കാരണം. ദൈവങ്ങള്‍ ജനിക്കാന്‍ മനുഷ്യന് ധാരാളം ഭാവനകള്‍ ആവശ്യമായിരുന്നു. എന്നുമാത്രമല്ല, ഇത്തരം ഭാവനകള്‍ പരസ്പരം കൈമാറ്റം ചെയ്യപ്പെട്ടത് സംസാരഭാഷയിലൂടെയും പിന്നീട് എഴുത്ത് ഭാഷയിലൂടെയുമായിരുന്നു.
Read More