വെളിച്ചപ്പാടിന്റെ കുട്ടിച്ചാത്തൻ

തൃശൂർ ജില്ലയിലെ പെരിങ്ങോട്ടുകര ദേശം കുട്ടിച്ചാത്തൻമാരുടെ സാമ്രാജ്യമാണ്.  അവണേംകാട് എന്ന തറവാട്ടുകാരാണ് ഈ സാമാജ്യത്തിന്റെ സ്ഥാപകർ.കുറുപ്പൻമാർ എന്ന് സ്വയം പരിചയപ്പെടുത്തുന്ന ഇവർ കാശുള്ള ചോൻമാരാണ്. (കാശുള്ള ഈഴവർ പണ്ടു തൊട്ടേ സ്വജാതി മറച്ചു പിടിക്കാൻ ഇജ്ജാതി നമ്പറുകൾ ഇറക്കാറുണ്ട്.) അവണേംകാട് ചാത്തന് പരസ്യങ്ങളില്ല. അന്നും ഇല്ല ഇന്നുമില്ല.വ്യക്തികളുടെ അനുഭവ സാക്ഷ്യങ്ങളിലൂടെയാണ് ആ ചാത്തന്റെ മഹിമ പ്രചരിക്കപ്പെട്ടത്.പല വിചിത്രമായ ക്വട്ടേഷനുകളും കുട്ടിച്ചാത്തൻ ഏറ്റെടുക്കാറുണ്ട്.എങ്കിലും പണ്ടൊക്കെ ഏറ്റവും പ്രധാനമായത് ചാത്തനേറ് എന്ന കലാപരിപാടിയിരുന്നു.വീടിനു മുകളിലേക്കും അകത്തേക്കുമൊക്കെ ശൂന്യതയിൽ നിന്നും കല്ലുകൾ എറിയപ്പെടുന്ന ഒരേർപ്പാടാണത്. ചാത്തന്റെ മറ്റൊരു കലാപരിപാടി അമേധ്യം കൊണ്ടാണ്. ചോറു തിളച്ചു മറിയുമ്പോൾ അതിനോടൊപ്പം അമേധ്യവും പ്രത്യക്ഷപ്പെടുത്തും ചാത്തൻ. പല തവണ ഇതാവർത്തിക്കപ്പെടുന്നതോടെ കുടുംബം പട്ടിണിയാകും. നമുക്ക് ഒരാളുടെ ഉയർച്ചയിൽ അസൂയ തോന്നിയെന്നിരിക്കട്ടെ. ഇക്കാലത്തെ പ്പോലെ പുനർവായന നടത്തിയൊന്നുമല്ല അതു തീർക്കുക. ചാത്തനെ ഏൽപ്പിച്ചാൽ അയ്യാളുടെ പണ്ടാരമടക്കി തരും. ശത്രുസംഹാരം പലവിധമുണ്ട്. കുടുംബകലഹമുണ്ടാക്കൽ , കച്ചോടം പൂട്ടിക്കൽ, കൃഷി നാശം, ജോലി കളയൽ,...

Read More