Malayalam Archives - esSENSE freethinkers' diary

Category: Malayalam

മിനിമം മര്യാദ

 shares Love This0 Facebook0 Twitter0 WhatsApp0 Google+0 Telegram0 Email0 Blogger0 Gmail0 Facebook Messenger0സ്വകാര്യമേഖലയിലെ നഴ്‌സുമാര്‍ 33 ദിവസം നീണ്ട ഐതിഹാസിക സമരം പിന്‍വലിച്ചത് ഏറ്റവുംകുറഞ്ഞ ശമ്പളം 20000 ആക്കാമെന്ന് (അതായത് മിനിമംവേതനം ദിവസം 650 രൂപ) മുഖ്യമന്ത്രി വിളിച്ചുകൂട്ടിയ ഒത്തുതീര്‍പ്പ് ചര്‍ച്ചയില്‍(20.7.17) തീരുമാനമായതിനെ തുടര്‍ന്നാണ്. 6000-6500 രൂപ ‘മാസശമ്പള’ത്തില്‍ ജോലി ചെയ്തിരുന്ന ഭൂരിപക്ഷത്തിനും ഇതൊരു വലിയ കാര്യംതന്നെയാണ്. 2016 ല്‍ സുപ്രിംകോടതി നിയമിച്ച സമിതിയുടെ നിര്‍ദ്ദേശപ്രകാരം അമ്പതില്‍ കുറഞ്ഞ കിടക്കകള്‍ ഉള്ള ആശുപത്രികളിലെ നഴ്‌സുമാര്‍ക്ക് ഏറ്റവും കുറഞ്ഞത് ഇരുപതിനായിരം രൂപ മൊത്തശമ്പളം ലഭിക്കേണ്ടതാണ്. അതാണ് ഇപ്പോള്‍ അംഗീകരിക്കപ്പെട്ടിരിക്കുന്നത്. അമ്പതിനും നൂറിനും ഇടയ്ക്ക് കിടക്കകള്‍ ഉണ്ടെങ്കില്‍ 20900 രൂപയും നൂറിനും ഇരുനൂറിനും ഇടയ്ക്കാണ് കിടക്കകളുടെ എണ്ണമെങ്കില്‍ 25500 രൂപയും ലഭിക്കേണ്ടതുണ്ട്. ഇരുനൂറിന് മുകളില്‍ കിടക്കകള്‍ ഉള്ള ആശുപത്രികളിലെ നഴ്‌സുമാരുടെ ശമ്പളം 27800 രൂപയായാണ് സമിതി നിജപ്പെടുത്തിയിട്ടുള്ളത്. 2017 ന് മുമ്പ് നവമ്പറിന് മുമ്പ് നടപ്പാക്കാന്‍ നിര്‍ദ്ദേശിക്കപ്പെട്ട ഈ...

Read More

Book Release : ചോര വീഴുന്ന മണ്ണ്

Book Release ചോര വീഴുന്ന മണ്ണ് by Rajan Perumpully.
ലജ്ജ – വീണ്ടും ലജ്ജിക്കുന്നു എന്ന തസ്ലീമയുടെ പുസ്തകങ്ങളെ ആധാരമാക്കി മലയാളത്തിലെ ആദ്യപുസ്തകം. തസ്ലീമയുടെ പുസ്തകങ്ങള്‍ വായിക്കാത്തവര്‍ക്കും അവരെ വധിക്കാന്‍ നടക്കുന്നവര്‍ക്കും ഈ പുസ്തകം സമര്‍പ്പിക്കുന്നു
ഇന്ത്യയിലും ബംഗ്ലാദേശിലും ലോകത്തിന്‍റെ പല ഭാഗങ്ങളിലും പുരോഗമന ചിന്താഗതിക്കാരായ എഴുത്തുക്കാര്‍ വിവിധ ആക്രമങ്ങള്‍ക്കു ഇരകളാവുകയും വധിക്കപ്പെടുകയും ചെയ്യുന്നു
അതിനാല്‍ വര്‍ഗീയതക്കെതിരെയുള്ള പോരാട്ടത്തില്‍ ജനാധിപത്യശക്തികള്‍ക്ക് കരുത്തു പകരാന്‍ ഈ പുസ്തകവും ചെറിയൊരു തിരിവെളിച്ചമായി നില്‍ക്കുമെന്ന് പ്രത്യാശിക്കുന്നു

Read More

കർക്കിടക മാസത്തിൽ അൽപ്പം ചോൻ സുവിശേഷം

മലയാളികൾക്കിടയിൽ ജാതിമത ഭേദമന്യേ ഭക്തി കൂടിയീട്ടുണ്ടെങ്കിലും ചോമ്മാരെന്ന് തൃശൂർക്കാർ വിളിക്കുന്ന ഈഴവർക്കാണ് അടുത്ത കാലത്തായി ഏറ്റവും കൂടുതൽ ഭക്തി ഭ്രാന്ത് മൂത്തീട്ടുള്ളത്. ജനിച്ചു വളർന്ന സമുദായമായതിനാലാകാം അങ്ങിനെ എനിക്ക് ഫീൽ ചെയ്യുന്നത്. ഇതിലും ഉഗ്രവിഷമുള്ള ഭക്തി മറ്റു സമുദായങ്ങളിലുമുണ്ടാകാം.ശ്രീനാരായണ ഗുരുവിനെ പഞ്ഞിക്കിട്ടാണ് ചോൻമാരുടെ കഠിന ഭക്തിയുടെ തുടക്കം. ഗുരു പറഞ്ഞതെന്താണോ അതിനെതിരെ പ്രവർത്തിക്കുക. ഇല്ലെങ്കിൽ ഒരു മനസുഖമില്ലാത്ത പോലാണ് സകല പ്രവൃത്തികളും. നായരുടെയും നമ്പൂരിയുടെയും കൺവെട്ടത്ത് കാണാൻ പാടില്ലായിരുന്ന നീച പദവിയിൽ നിന്നും ഗുരു കൈ പിടിച്ചുയർത്തി കുറെ കാലം കഴിഞ്ഞപ്പോഴാണ് ഇങ്ങിനെ എല്ലിന്നിടയിൽ വറ്റുകയറിയ എരിപിരി വെപ്രാള സ്ഥിതി സംജാതമായത്.തറവാട്ടു ക്ഷേത്രങ്ങൾ പുനരുദ്ധികരിച്ചാണ് ഇവർ ഗുരുവിനോടുള്ള പക വീട്ടൽ തുടങ്ങിയത്.

Read More

ജീവനറ്റ ശരീരവും ജീവനില്ലാത്ത ശാസ്ത്രബോധവും

 shares Love This0 Facebook4 Twitter0 WhatsApp1 Google+0 Telegram0 Email0 Blogger0 Gmail0 Facebook Messenger0ആരോഗ്യമേഖലയിലെത്തിപ്പെട്ടിട്ട് ഇരുപത് വർഷമാകുന്നു; ഫൊറൻസിക് മെഡിസിനിൽ എത്തിച്ചേർന്നിട്ട് ഏഴ് വർഷം. ഏതാണ്ട് ആയിരത്തി ഇരുന്നൂറിലധികം പോസ്റ്റ് മോർട്ടം പരിശോധനകൾ നടത്തിയിട്ടുണ്ട്. ഒരു മൂവായിരത്തിലധികം പരിശോധനകൾ കണ്ടിട്ടുണ്ട്. കൊലപാതകങ്ങളും, ആത്മഹത്യകളും, അപകടങ്ങളും അങ്ങനെ, നിരവധി കണ്ടു മറന്നു. മനസിനെ ഇന്നും വേട്ടയാടുന്ന ഒരു പരിശോധനയുണ്ട്. വിളറിയ മുഖമുള്ള ദൈന്യത നിറഞ്ഞുനിൽക്കുന്ന ആ പെൺകുട്ടിയുടെ പരിശോധനയാണത്. രണ്ട് ഉള്ളം കൈകളിലും ഇരു കൈപ്പത്തിക്ക് പുറമെയും പച്ചിലകൾ അരച്ച് ഇട്ടിരിക്കുന്നു. അവ നീക്കം ചെയ്ടപ്പോൾ കാണുന്നത് പൊള്ളി പഴുപ്പ് ബാധിച്ച മുറിവുകളാണ്. ഇതുപോലെ ശരീരത്തിന്റെ പലഭാഗത്തും പൊള്ളിയ പാടുകൾ, ചിലതിൽ പഴുപ്പും. ആന്തരാ അവയവ പരിശോദന കൂടുതൽ വേദനിപ്പിക്കുന്നതായിരുന്നു. വൃക്കകൾ ഏതാണ്ട് പൂർണ്ണമായും പ്രവർത്തന രഹിതം. ഇരു ശ്വാസകോശങ്ങളിലും ശക്തമായ അണുബാധയും. സാധാരണ ഗതിയിൽ ഒരിക്കലും ഈ പ്രായത്തിൽ ഇങ്ങനൊരവസ്ഥയുണ്ടാവില്ല. അതിനാലാണ് കൂടുതൽ അന്വേഷിച്ചത്. രണ്ട് മൂന്ന്...

Read More

‘ ഇതിൽ എന്തെങ്കിലും സത്യമുണ്ടോ? ‘

 shares Love This0 Facebook52 Twitter0 WhatsApp3 Google+0 Telegram0 Email0 Blogger0 Gmail0 Facebook Messenger0ഈയിടെയായി എനിക്ക് ലഭിക്കുന്ന പെഴ്സണൽ സന്ദേശങ്ങളിൽ ഭൂരിഭാഗത്തിലും പൊതുവായി കാണാറുള്ളത് ഈ ചോദ്യമാണ്. ഒപ്പം കോപ്പി-പേസ്റ്റ് ചെയ്ത ഒരു ലേഖനമോ, ഏതെങ്കിലും ലിങ്കോ ആയിരിക്കും. പച്ചമഞ്ഞളിന് മുന്നിൽ നാസ മുട്ടുമടക്കിയത്, നീൽ ആംസ്ട്രോങ് ചന്ദ്രനിൽ ബാങ്കുവിളി കേട്ടത്, പഞ്ചാരമുട്ടായി തിന്നപ്പോൾ പ്ലേറ്റ്ലറ്റ് കൗണ്ട് കൂടിയത്, എന്നിങ്ങനെ കേട്ടിട്ടുള്ളതും ഇല്ലാത്തതുമായ നിരവധി അത്ഭുതങ്ങളുടെ കലവറ തന്നെ ഇപ്പോൾ എന്റെ ഇൻബോക്സിലുണ്ട്. മെസ്സേജുകൾ എണ്ണത്തിൽ കൂടുതലായതിനാലും കിട്ടുന്ന വാർത്തകളിൽ നെല്ലും പതിരും വേർതിരിക്കുന്നത് വലിയ അധ്വാനമായതുകൊണ്ടും പലപ്പോഴും മറുപടി കൊടുക്കാൻ സമയം കിട്ടുന്നില്ല എന്ന വിഷമവുമുണ്ട്. അതുകൊണ്ടാണ് ഇങ്ങനെയൊരു പോസ്റ്റിടാമെന്ന് കരുതിയത്. ഒരു കാര്യം സത്യമാണോ അല്ലയോ എന്നറിയാൻ അതിന് വസ്തുനിഷ്ഠമായ തെളിവുകളുണ്ടോ, ശാസ്ത്രീയമായ രീതിശാസ്ത്രം വഴിയാണോ അതിലെത്തിച്ചേർന്നത് എന്നൊക്കെ പരിശോധിക്കണം എന്ന് ഞാൻ തന്നെ ഇടക്കിടെ പറയാറുണ്ട്. പക്ഷേ എല്ലാവർക്കും എല്ലാ വിഷയത്തിലും അത്...

Read More

Subscribe to Updates

Subscribe For Latest Updates

Signup for our newsletter and get notified when we publish new articles for free!




Follow esSENSE on Online social media Networks

Send this to a friend