Author: Sajeevan Anthikad

തൃശൂർ പൂരത്തിന്റെ “ഫുൾ എ പ്ലസ്സ് ” കളയുന്ന ദുരാചാരങ്ങൾ

സ്വയം ശക്തനെന്നു വിളിച്ച ദുർബലനായ ഒരു തമ്പുരാനും തൃശൂർ പൂരത്തിന്റെ “ഫുൾ എ പ്ലസ്സ് ” കളയുന്ന ദുരാചാരങ്ങളും

Read More

അധികാരം കൊടുക്കാൻ തുർക്കിക്കാർ ഡിഗ്രി കൊടുക്കാൻ ഇന്ത്യക്കാരും.

ഏകാധിപതിയെ ആദരിക്കാനും ഡിഗ്രി കൊടുക്കാനും ഇന്ത്യയിലും ഒരു സെൻട്രൽ യൂണിവേഴ്സിറ്റി. ജാമിയ മിലിയ. പ്രസിഡണ്ട് എർദോഗൻ (Recep Tayyip Erdoğan) തുർക്കിയെ ഇസ്ലാമിസ്റ്റ് ശൈലിയിലൂടെ ഏകാധിപത്യത്തിലേക്കു നയിക്കുകയാണെന്ന് ഇതിനകം തന്നെ ലോകത്തിന് വ്യക്തമായിട്ടുണ്ട്.

ജനാധിപത്യ പ്രക്രിയയിലൂടെ തുർക്കിയിൽ അധികാരത്തിൽ വന്ന എർദോഗൻ ആ ഭരണക്രമത്തെ തന്നെ അട്ടിമറിക്കാനുള്ള ഹിതപരിശോധന നടത്തി വിജയം കണ്ട ഭരണാധികാരിയാണ്.

Read More

അതിരപ്പിള്ളിയിൽ അണയാണോ കെട്ടുന്നത് അതോ കുറ്റവാളികളായ അച്ചൻമാർക്കുള്ള മറയോ? 

അച്ചൻമാരുടെ ബാലപീഢന കഥകൾ ലോകത്തിലെ ഏറ്റവും വലിയ മതത്തിന് വൻ തലവേദനയാകുകയാണ്. കുട്ടികളെ പീഡിപ്പിച്ചു പീഡിപ്പിച്ചു യൂറോപ്പിൽ പള്ളികൾ വിൽക്കുന്ന അവസ്ഥയിലൂടെ കടന്നു പോകുമ്പോഴാണ് സഭയുടെ ആശയും ആവേശവുമായ കേരളത്തിൽ ഇങ്ങിനെയൊക്കെ സംഭവിക്കുന്നത്. കഴിഞ്ഞ രണ്ടു വർഷത്തിനുള്ളിൽ അഞ്ചു പീഢന കേസ്സുകളാണ് ഇതിനകം റിപ്പോർട്ട് ചെയ്യപ്പെട്ടത്. രണ്ടു മാസങ്ങൾക്ക് മുമ്പ് പുത്തൻ വേലിക്കരയിലെ പുരോഹിതനായിരുന്ന ഫാദർ എഡ് വിന് ഇരട്ട ജീവപര്യന്തമാണ് കോടതി വിധിച്ചത്. 14 വയസ്സുള്ള പെൺകുട്ടിയെ ബലാത്സംഗം ചെയ്ത ദുഷ്ട കൃത്യത്തിനായിരുന്നു ഈ ശിക്ഷ.

Read More

സ്ത്രീ വിവേചനം സമ്മതിക്കില്ല ; ശബരിമലയില്‍ കയറുക തന്നെ ചെയ്യും : തൃപ്തി ദേശായി

ക്രിസ്തുമസ് ദിനത്തിൽ പയ്യന്നൂരിൽ വെച്ചാണ് ശ്രീമതി തൃപ്തി ദേശായിയെ കാണുന്നത്. കേരളത്തിലെ സ്വതന്ത്ര ചിന്തകരുടെ ശാസ്ത്ര വിദ്യാഭ്യാസ സെമിനാറായ ” സ്വതന്ത്ര ലോകം 2016 ” ൽ ജെന്റർ ഈക്വാലിറ്റി സെഷൻ ഉത്ഘാടനം ചെയ്യാനായി എത്തിയതാണവർ. നൂറു സ്ത്രീകളാടൊപ്പം 2017 ജനുവരി 10 നും 20നുമിടയിൽ ശബരിമല കയറുമെന്നുള്ള സ്വതന്ത്ര ലോകം സെമിനാറിലെ തൃപ്തിയുടെ പ്രഖ്യാപനം നാഷണൽ ഡെയിലികളിലടക്കം വൻ പ്രാധാന്യത്തോടെ വന്ന ഒരു പ്രഭാതമായിരുന്നു അത്. അതിനാൽ ശബരിമലയെ കുറിച്ച് തന്നെയായി ആദ്യ ചോദ്യം.

Read More
  • 1
  • 2