Author: Sajeevan Anthikad

നിങ്ങൾക്ക് പ്രതിഷേധസ്വരങ്ങളെ കൊന്നവസാനിപ്പിക്കാനാകില്ല.

 shares Love This0 Facebook71 Twitter0 WhatsApp0 Google+0 Telegram0 Email0 Gmail0 Facebook Messenger0ഗൗരീലങ്കേഷിന്റെ സഹോദരി കവിതാ ലങ്കേഷുമായി എസ്സൻസ് ഭാരവാഹികളായ സജീവൻ അന്തിക്കാട്, അനീഷ് കുമാർ , കിറ്റ് ജോർജ്ജ് എന്നിവർ നടത്തിയ അഭിമുഖം.. (1) അഛനിൽ നിന്നു തുടങ്ങാം. പി. ലങ്കേഷ്. കവി, വിവർത്തകൻ, തിരക്കഥാകൃത്ത് , സംവിധായകൻ , നിർമ്മാതാവ്. പക്ഷെ കൂടുതൽ അറിയപ്പെട്ടത് പത്രപ്രവർത്തകനായി. കന്നഡക്ക് തീരെ പരിചിതമല്ലാത്ത ഒരു ശൈലിയാണല്ലോ അദ്ദേഹം പത്രപ്രവർത്തരംഗത്ത് സ്വീകരിച്ചത്.? കവിത ലങ്കേഷ്: കന്നഡയിലുള്ള ഏറെ പ്രചാരമുള്ള പത്രമാണ് പ്രജാവാണി. അഛൻ സ്ഥിരമായി ആ പത്രത്തിൽ എഴുതുമായിരുന്നു. അഛൻ അയച്ചു കൊടുത്ത ഒരു ആർട്ടിക്കിൾ സർക്കാരിനെ പ്രകോപിപ്പിക്കാനിടയുണ്ടെന്ന കാരണം പറഞ്ഞ് ആ പത്രം പ്രസിദ്ധീകരിച്ചില്ല. സ്വതന്ത്രവും നിർഭയവുമായി വാർത്തകൾ പ്രസിദ്ധീകരിക്കാൻ ഒരു പുതിയ പത്രത്തിന്റെ ആവശ്യകത അഛന് ബോധ്യപ്പെട്ടത് അന്നാണ്. ലങ്കേഷ് പത്രിക എന്ന പത്രത്തിന് ( Weekly News paper) അങ്ങിനെ 1980 ൽ തുടക്കമായി....

Read More

ഗൌരി ലെങ്കെഷിന്റെ വീട്ടിലേക്ക്

 shares Love This3 Facebook204 Twitter0 WhatsApp2 Google+0 Telegram0 Email0 Gmail0 Facebook Messenger0[corner-ad id=1] ഗൌരി ലെങ്കെഷിന്റെ വീട്ടിലേക്ക്…. ബാഗ്ലൂരിലെ രാജരാജേശ്വരി നഗറിൽ നിന്ന് തിരിഞ്ഞ് ഇടറോഡുകളുകൾ പലത് താണ്ടി വേണം ഗൗരിലങ്കേഷിന്റെ വീട്ടിലെത്താൻ. തുറന്നിരിക്കുന്ന കടയോ വഴിപോക്കരോ സർവ്വസാധാരണമല്ലാത്ത മുൻവശത്തുള്ള വഴിയിൽ മണിക്കൂറുകളോളം ആക്രമികൾക്കു കാത്തു നിൽക്കാം . ആരും ചോദിക്കില്ല. വെടി ശബ്ദം കേട്ടാലല്ലാതെ അയൽപ്പക്കത്തുള്ള ജനാലകൾ തുറക്കുകയുമില്ല. സാക്ഷികളില്ലാതെ കൃത്യം നിർവ്വഹിക്കാൻ ആക്രമികൾക്ക് കഴിഞ്ഞത് മറ്റൊന്നും കൊണ്ടല്ല. ഞാനും , ബാംഗ്ലൂരിലെ എസ്സൻസ് ഫ്രീ തിങ്കെഴ്സ്ക്ലബ്ബ് സുഹൃത്തുക്കളായ രമേഷ് രാജശേഖരൻ , അനൂപ് , രാഹുൽ പോളക്കൽ എന്നിവരും അവിടെ ചെല്ലുമ്പോൾ സ്വീകരിക്കാൻ പോലീസുകാർ മാത്രമെ ഉണ്ടായിരുന്നുള്ളൂ. സ്വീകരിക്കാനായിരുന്നില്ല പറഞ്ഞു വിടാനായിരുന്നു അവര്‍ക്ക് താൽപ്പര്യം. വീട് പൂട്ടിയിരിക്കുന്നു. ഗൗരിക്ക് മക്കളില്ല. ഭർത്താവുമില്ല. അമ്മ അവരുടെ വീട്ടിലാണ് താമസം. ആരെയും കാണാനുള്ള മാനസികാവസ്ഥയിലല്ല അവർ . സഹോദരൻ ഇന്ദ്രജിത്തിന് അതിർത്തിയിലെ പട്ടാളക്കാരുടെ കാര്യമോർത്താണ് കൂടുതൽ സങ്കടം....

Read More

കർക്കിടക മാസത്തിൽ അൽപ്പം ചോൻ സുവിശേഷം

മലയാളികൾക്കിടയിൽ ജാതിമത ഭേദമന്യേ ഭക്തി കൂടിയീട്ടുണ്ടെങ്കിലും ചോമ്മാരെന്ന് തൃശൂർക്കാർ വിളിക്കുന്ന ഈഴവർക്കാണ് അടുത്ത കാലത്തായി ഏറ്റവും കൂടുതൽ ഭക്തി ഭ്രാന്ത് മൂത്തീട്ടുള്ളത്. ജനിച്ചു വളർന്ന സമുദായമായതിനാലാകാം അങ്ങിനെ എനിക്ക് ഫീൽ ചെയ്യുന്നത്. ഇതിലും ഉഗ്രവിഷമുള്ള ഭക്തി മറ്റു സമുദായങ്ങളിലുമുണ്ടാകാം.ശ്രീനാരായണ ഗുരുവിനെ പഞ്ഞിക്കിട്ടാണ് ചോൻമാരുടെ കഠിന ഭക്തിയുടെ തുടക്കം. ഗുരു പറഞ്ഞതെന്താണോ അതിനെതിരെ പ്രവർത്തിക്കുക. ഇല്ലെങ്കിൽ ഒരു മനസുഖമില്ലാത്ത പോലാണ് സകല പ്രവൃത്തികളും. നായരുടെയും നമ്പൂരിയുടെയും കൺവെട്ടത്ത് കാണാൻ പാടില്ലായിരുന്ന നീച പദവിയിൽ നിന്നും ഗുരു കൈ പിടിച്ചുയർത്തി കുറെ കാലം കഴിഞ്ഞപ്പോഴാണ് ഇങ്ങിനെ എല്ലിന്നിടയിൽ വറ്റുകയറിയ എരിപിരി വെപ്രാള സ്ഥിതി സംജാതമായത്.തറവാട്ടു ക്ഷേത്രങ്ങൾ പുനരുദ്ധികരിച്ചാണ് ഇവർ ഗുരുവിനോടുള്ള പക വീട്ടൽ തുടങ്ങിയത്.

Read More

മുത്തലാഖ് – ഒരു സബ്ബ് ഇൻസ്പെക്റ്ററുടെ അനുഭവ കഥ

സ്ത്രീകളെ ഉപദ്രവിക്കുന്ന പുരുഷൻമാരോട് കൊച്ചു കുട്ടിയായിരിക്കുമ്പോൾ തന്നെ ബിജുവിന് കലിയായിരുന്നു.ജീവിച്ചിരുന്ന കാലത്തോളം അഛൻ അമ്മയെ അടിക്കുന്നതയാൾ കണ്ടീട്ടുണ്ട്. പല അടികളും അമ്മ കൊണ്ടിരുന്നത് തനിക്ക് വേണ്ടിയായിരുന്നു എന്നയാൾ ഓർക്കാറുമുണ്ട്. സ്ക്കൂൾ യൂണിഫോമിന് , പെൻസിലിന്, പുസ്തകത്തിന് എന്ന് വേണ്ട അമ്മ കാശു ചോദിച്ചാൽ അടി തീർച്ചയായിരുന്നു.എന്തിനേറെ പറയുന്നു ഇന്ത്യയുടെ ഭരണഘടന എഴുതിയതാരെന്നു ചോദിച്ചു പോലും അമ്മയെ അഛൻ തല്ലിയിട്ടുണ്ട്.

Read More

തൃശൂർ പൂരത്തിന്റെ “ഫുൾ എ പ്ലസ്സ് ” കളയുന്ന ദുരാചാരങ്ങൾ

സ്വയം ശക്തനെന്നു വിളിച്ച ദുർബലനായ ഒരു തമ്പുരാനും തൃശൂർ പൂരത്തിന്റെ “ഫുൾ എ പ്ലസ്സ് ” കളയുന്ന ദുരാചാരങ്ങളും

Read More
  • 1
  • 2


Subscribe to Updates

Categories

on iTunes

Podcast Mobile Apps

Follow esSENSE on Online social media Networks

Send this to a friend