Author: പി പി സുശീൽ കുമാർ

തുളസി, കുറുന്തോട്ടി, അലോപ്പതി… പിന്നെ സൈഡ് ഇഫക്റ്റ് – ചർച്ച @ ചായക്കട

 shares Love This2 Facebook0 Twitter0 WhatsApp5 Google+0 Telegram0 Email0 Gmail0 Facebook Messenger1നില്ല്…നില്ല്…ഞാനിതൊന്ന്പറഞ്ഞ് മുഴുമിപ്പിച്ചോട്ടെ…നിങ്ങള് ഈ രാജ്യത്തിന്റെ എല്ലാ മഹത്തായ അറിവുകളെയും പാരമ്പര്യങ്ങളെയും തള്ളിപ്പറയുകയാണ്. എല്ലാ രാജ്യങ്ങളിലും അവിടുത്തെ പ്രാദേശിക അറിവുകൾ ഉണ്ട്. പാരമ്പര്യ വൈദ്യ സമ്പ്രദായങ്ങൾ ഉണ്ട്. ഇന്ത്യയിൽ ഇല്ലേ, ചൈനയിൽ ഇല്ലേ, ജപ്പാനിൽ ഇല്ലേ… നിങ്ങൾ അതൊക്കെ തള്ളിപ്പറയുകയാണോ? ഈ നാട്ടിലെ തുളസിയും തുമ്പയും കുറുന്തോട്ടിയും ഒക്കെ പല രോഗങ്ങൾക്കും മികച്ച ഔഷധങ്ങൾ ആണ്. അതെല്ലാം സായിപ്പ് കൊണ്ടുപോയി പേറ്റന്റ് എടുത്താൻ മാത്രം നിങ്ങൾ അംഗീകരിക്കും. സായിപ്പിനെ കണ്ടാൽ കവാത്ത് മറക്കും. ഇതൊക്കെ ഈ നാടിന്റെ മഹത്തായ പാരമ്പര്യം മനസ്സിലാക്കാത്തതുകൊണ്ടാണ്..“ ഗോപാലൻ മാഷ് വികാര വിജ്രംബിതനായി, ചായഗ്ലാസ് അൽ‌പ്പം ആഞ്ഞുതന്നെ മേശപ്പുറത്തുവെച്ചുകൊണ്ടാണ് പറഞ്ഞു നിർത്തിയത്. “മാഷേ,……….. നിങ്ങളീ പറയുന്നതൊക്കെ ശരിതന്നെ.. എല്ലാ രാജ്യങ്ങളിലും അവിടവിടുത്തെ നാട്ടറിവുകൾ ഉണ്ട്. പ്രാദേശിക ചികിത്സാ രീതികൾ ഉണ്ട്. ഇക്കാലമത്രയും മനുഷ്യർ അതൊക്കെ ഉപയോഗിച്ചുതന്നെയാണ് ജീവിച്ചുപോന്നതും….. എന്നാൽ ഇന്ന് അതിനേക്കാൾ മികച്ച...

Read More

കേരളത്തിലെ സന്നദ്ധ സംഘടനകൾ

 shares Love This0 Facebook4 Twitter0 WhatsApp1 Google+0 Telegram0 Email0 Gmail0 Facebook Messenger0കേരളത്തിന്റെ ഗ്രാമീണ സാംസ്കാരിക ബോധത്തെ രൂപപ്പെടുത്തുന്നതിൽ ഇവിടുത്തെ സന്നദ്ധ സംഘടനകൾ വഹിച്ച പങ്ക് അവിസ്മരണീയമാണ്. പ്രധാനമായും കഴിഞ്ഞ നൂറ്റാണ്ടിനെ രണ്ടാം പകുതിയിലാണ് സന്നദ്ധ സംഘടനകൾ ഗ്രാമഗ്രാമാന്തരങ്ങളിൽ  സാന്നിധ്യമറിയിച്ച് തുടങ്ങുന്നത്. ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിൽ നിന്നും, ജന്മിത്തത്തിനും നാടുവാഴിത്തത്തിനുമെതിരെ നടന്ന പോരാട്ടങ്ങളിൽ നിന്നും ഉൾക്കൊണ്ട സംഘബോധവും സ്വാതന്ത്യബോധവുമെല്ലാമാണ് ഇത്തരമൊരു മുന്നേറ്റത്തിനു പിൻബലമായത് എന്നതിൽ സംശയമില്ല. എഴുപതുകളും എൺപതുകളുമെല്ലാം സന്നദ്ധ സംഘടനകളുടെ സുവർണകാലമായിരുന്നു. യൂത്ത് ക്ലബുകളായും ആർട്സ് ആൻഡ് സ്പോർട്സ് ക്ലബുകളായും കലാസമിതികളായും വായനശാലകളായും അത് ഉൾനാടുകളിൽ പോലും ജനകീയ കൂട്ടായ്മകൾ തീർത്തു. മതത്തിനും ജാതിക്കും കക്ഷിരാഷ്ട്രീയത്തിനുമെല്ലാം അതീതമായി അവ ഗ്രമീണജനതയുടെ നിത്യജീവിതത്തിൽ ഒഴിച്ചുകൂടാനാകാത്ത സാന്നിധ്യമായി മാറി. ചുരുങ്ങിയത് ഒരു അറുപതു വർഷങ്ങൾക്ക് മുമ്പുതന്നെ കൊയ്തുകഴിഞ്ഞ വയലുകളിൽ  പെട്രോമാക്സിന്റെ വെളിച്ചത്തിൽ നാടകം കളിക്കുന്ന നാടക സംഘങ്ങൾ സജീവമായിക്കഴിഞ്ഞിരുന്നു.  കേരളത്തിൽ നാടകപ്രസ്ഥാനത്തിന്റെ മുടിചൂടാ മന്നന്മാരായിമാറിയ കെ പി എ...

Read More


Subscribe to Updates

Categories

on iTunes

Podcast Mobile Apps

Follow esSENSE on Online social media Networks

Send this to a friend