Vaisakhan Thampi, Author at esSENSE Club Malayali Atheists | Rationalists | Freethinkers Community - Kerala India

Author: Vaisakhan Thampi

‘ ഇതിൽ എന്തെങ്കിലും സത്യമുണ്ടോ? ‘

 shares Love This0 Facebook56 Twitter0 WhatsApp4 Google+0 Telegram0 Email0 Blogger0 Gmail0 Facebook Messenger0ഈയിടെയായി എനിക്ക് ലഭിക്കുന്ന പെഴ്സണൽ സന്ദേശങ്ങളിൽ ഭൂരിഭാഗത്തിലും പൊതുവായി കാണാറുള്ളത് ഈ ചോദ്യമാണ്. ഒപ്പം കോപ്പി-പേസ്റ്റ് ചെയ്ത ഒരു ലേഖനമോ, ഏതെങ്കിലും ലിങ്കോ ആയിരിക്കും. പച്ചമഞ്ഞളിന് മുന്നിൽ നാസ മുട്ടുമടക്കിയത്, നീൽ ആംസ്ട്രോങ് ചന്ദ്രനിൽ ബാങ്കുവിളി കേട്ടത്, പഞ്ചാരമുട്ടായി തിന്നപ്പോൾ പ്ലേറ്റ്ലറ്റ് കൗണ്ട് കൂടിയത്, എന്നിങ്ങനെ കേട്ടിട്ടുള്ളതും ഇല്ലാത്തതുമായ നിരവധി അത്ഭുതങ്ങളുടെ കലവറ തന്നെ ഇപ്പോൾ എന്റെ ഇൻബോക്സിലുണ്ട്. മെസ്സേജുകൾ എണ്ണത്തിൽ കൂടുതലായതിനാലും കിട്ടുന്ന വാർത്തകളിൽ നെല്ലും പതിരും വേർതിരിക്കുന്നത് വലിയ അധ്വാനമായതുകൊണ്ടും പലപ്പോഴും മറുപടി കൊടുക്കാൻ സമയം കിട്ടുന്നില്ല എന്ന വിഷമവുമുണ്ട്. അതുകൊണ്ടാണ് ഇങ്ങനെയൊരു പോസ്റ്റിടാമെന്ന് കരുതിയത്. ഒരു കാര്യം സത്യമാണോ അല്ലയോ എന്നറിയാൻ അതിന് വസ്തുനിഷ്ഠമായ തെളിവുകളുണ്ടോ, ശാസ്ത്രീയമായ രീതിശാസ്ത്രം വഴിയാണോ അതിലെത്തിച്ചേർന്നത് എന്നൊക്കെ പരിശോധിക്കണം എന്ന് ഞാൻ തന്നെ ഇടക്കിടെ പറയാറുണ്ട്. പക്ഷേ എല്ലാവർക്കും എല്ലാ വിഷയത്തിലും അത്...

Read More

കുഞ്ഞുങ്ങൾക്ക് എന്താണ് ഇത്ര ഭംഗി?

 shares Love This0 Facebook0 Twitter0 WhatsApp0 Google+0 Telegram0 Email0 Blogger0 Gmail0 Facebook Messenger0ലോകത്ത് എല്ലാ മനുഷ്യരും ഏതെങ്കിലും സൗന്ദര്യസങ്കല്‍പ്പത്തില്‍ ഒന്നിക്കുന്നു എങ്കില്‍ അത് ഒരേ ഒരു കാര്യത്തിലാണ്- കുഞ്ഞുങ്ങളെ കാണാന്‍ നല്ല ഭംഗിയാണ്. അത് നമ്മുടെ കുഞ്ഞായാലും അയല്‍പ്പക്കത്തെ ചേച്ചിയുടെ കുഞ്ഞായാലും, ബസില്‍ വെച്ചു കണ്ട ചേച്ചിയുടെ കൈയില്‍ ഇരുന്ന കുഞ്ഞായാലും, കോവളത്ത് കണ്ട മദാമ്മ ചേച്ചിയുടെ കുഞ്ഞായാലും ഇനി കാക്കക്കറുമ്പിയായ ഒരു ആഫ്രിക്കൻ ചേച്ചിയുടെ കുഞ്ഞായാലും അവരെ കാണാന്‍ ഒരു പ്രത്യേക ചന്തമുണ്ട്. കുഞ്ഞുങ്ങളെ ഇഷ്ടമല്ലാത്ത ആരും ഉണ്ടാവില്ല, പ്രകടിപ്പിക്കുന്ന രീതി ചിലപ്പോള്‍ വ്യത്യസ്തമായി എന്നുവരാം. ചിലര്‍ക്ക് ദൂരെ നിന്നു നോക്കി രസിക്കാനായിരിക്കും ഇഷ്ടം, ചിലര്‍ക്ക് അവരെ ഒന്ന് തലോടിയോ, ഒന്നെടുത്ത് ഉമ്മ വെച്ചോ ഒന്ന് ചുറ്റിക്കറക്കിയോ ഒക്കെയായിരിക്കും സന്തോഷം വരിക. ഫെയിസ്ബുക്കില്‍ ഒരു സുന്ദരന്‍/സുന്ദരി വാവയുടെ ചിത്രം കണ്ടാല്‍ ഏത് കഠോരഹൃദയനും ഒരു ലൈക്ക് അടിച്ചുപോവും, അതാണ് കുഞ്ഞുങ്ങളുടെ പവര്‍. ഇനിയാണ് ചോദ്യം....

Read More

മൊബൈല്‍പ്പേടിയിലെ നെല്ലും പതിരും

 shares Love This1 Facebook8 Twitter0 WhatsApp3 Google+0 Telegram0 Email0 Blogger0 Gmail0 Facebook Messenger0കഴിഞ്ഞ കുറച്ചുവര്‍ഷങ്ങള്‍ക്കിടയില്‍ നമ്മുടെ നാട്ടില്‍ മൊബൈല്‍ ഫോണുകള്‍ക്കൊപ്പം തന്നെ വളര്‍ന്നുവന്ന ഒന്നാണ് മൊബൈല്‍പ്പേടി. മാറിയ ജീവിതരീതികള്‍ക്ക് അനുസരിച്ച് വര്‍ദ്ധിച്ചു വരുന്ന, ‘ലൈഫ് സ്റ്റൈല്‍ ഡിസീസസ്’ എന്ന ഓമനപ്പേരില്‍ വിളിക്കുന്ന രോഗങ്ങള്‍ ഉള്‍പ്പെടെ നാട്ടിലെ സകല ആരോഗ്യപ്രശ്നങ്ങള്‍ക്കും മൊബൈല്‍ ഫോണുകളെയും മൊബൈല്‍ ടവറുകളെയും വില്ലന്‍ വേഷം കെട്ടിക്കുന്ന പ്രവണതയാണ് കണ്ടു വരുന്നത്. “അഞ്ചു പാരസെറ്റമോള്‍ ഗുളിക കൊടുത്താല്‍ എലി ചത്തുപോകും, അതുകൊണ്ട് പാരസെറ്റമോള്‍ എന്നത് എലിവിഷമാണ് എന്ന്‍ മനസിലാക്കാം” എന്ന ‘Health tip’ ചൂടപ്പം പോലെ ഷെയര്‍ ചെയ്യപ്പെടുന്ന ഈ നാട്ടില്‍ ഈ മൊബൈല്‍പ്പേടിയിലെ നെല്ലും പതിരും വേര്‍തിരിക്കുന്നത് ശ്രമകരവുമാണ്, ആവശ്യവുമാണ്. പ്രത്യേകിച്ചു മൊബൈല്‍ സാങ്കേതികവിദ്യയുടെ പ്രചാരം നാള്‍ക്കുനാള്‍ വലിയ നിരക്കില്‍ വര്‍ദ്ധിച്ചുവരുന്നതുകൊണ്ട്. മൊബൈല്‍പ്പേടി എന്നാല്‍ അടിസ്ഥാനപരമായി വിവരകൈമാറ്റത്തിന് മൊബൈല്‍ ഹാന്‍ഡ്സെറ്റുകളും ബെയിസ് സ്റ്റേഷനുകളും (ടവറുകള്‍) ഉപയോഗിയ്ക്കുന്ന ഇലക്ട്രോ-മാഗ്നെറ്റിക് റേഡിയേഷനോടുള്ള ഭയമാണ് ഉദ്ദേശിച്ചത്. ‘റേഡിയേഷന്‍’...

Read More

Subscribe to Updates

Follow esSENSE on Online social media Networks

Send this to a friend