Category: Malayalam

പ്രവാസത്തിൻറെ നാലര വർഷം

പതിനഞ്ചാം തീയതി രാവിലെയാണ് യൂറോപ്പിലേക്ക് പെട്ടെന്നൊരു യാത്ര പരിഗണിക്കപ്പെടുന്നത്. 16-ന് രാവിലെ യാത്ര പുറപ്പെടുകയും ചെയ്തു. ജൂലൈ ആദ്യവാരം മുതൽ ഏതാണ്ട് ഒരു മാസം നീണ്ടു നിൽക്കുന്ന എന്റെ പ്രസംഗ പര്യടനത്തിനായി പോളണ്ടിലെ യുക്‌തിവാദികൾ തയ്യാറെടുക്കാൻ തുടങ്ങിയിട്ട് മാസങ്ങൾ കഴിഞ്ഞിരുന്നു.

Read More

ക്രിസ്‌തുവിൻറെ കല്ലറകൾ എത്രയെണ്ണം!

യെരുശലേം പട്ടണം. നിരവധി പഴയ കല്ലറകളും ചെറുഗുഹകളും ഈ പുരാതന പട്ടണത്തിൽ ഉണ്ട്. ക്രിസ്‌തുവിന്റെ കല്ലറ എന്ന അവകാശവാദം ഉന്നയിക്കുന്ന പല സ്ഥലങ്ങളും ടൂറിസ്റ്റുകളെ ആകർഷിക്കാനായി ഇവിടെ ഇപ്പോൾ ഒരുക്കിയിട്ടുണ്ട്. ചരിത്രപരമായി അവയ്‌ക്ക് യാതൊരു സാധുതയും ഇല്ല.

ക്രിസ്‌തുവിന്റെ കല്ലറ എന്ന പേരിൽ ഇടക്കിടെ യെരുശലേമിൽ “കണ്ടെത്തുന്ന” ശവക്കല്ലറകൾ യാതൊരു വിധത്തിലും ചരിത്രപരമായി സ്ഥാപിക്കപ്പെട്ടവ അല്ല. കേരളത്തിൽ ഭീമൻ ചവിട്ടി ഉണ്ടായതാണെന്ന് ചിലർ വിശ്വസിക്കുന്ന ഭീമൻപാറ ഭീമൻ എന്ന കൽപ്പിത കഥാപാത്രം അവിടെ വന്നതിന്റെ ബാക്കിപത്രം അല്ലാത്തതുപോലെ തന്നെയാണിതും

Read More

ബൈബിളിന്റെ പരിഭാഷക്ക് “സത്യ വേദ പുസ്‌തകം” എന്ന് പേരിട്ട കൗശല തന്ത്രം

യൂറോപ്യന്മാരുടെ നിറവും നീല കണ്ണും ചെന്പൻ മുടിയുമൊക്കെ അറബ് നാട്ടിൽ ജീവിച്ചുവെന്നു കരുതപ്പെടുന്ന ക്രിസ്‌തുവിനുണ്ടായത് എങ്ങിനെ എന്ന് അന്വേഷിച്ചാൽ യൂറോപ്യന്മാരായ മധ്യകാല ചിത്രകാരന്മാരിൽ ആ അന്വേഷണം എത്തിച്ചേരും.

കഴിഞ്ഞ ദിവസം ഞാനെഴുതിയ ഒരു ലേഖനത്തോട് പ്രതികരിച്ചുകൊണ്ട്, അതോടൊപ്പം കൊടുത്ത ചിത്രത്തിന്റെ സാധുതയെക്കുറിച്ച് ചിലർ ചോദ്യങ്ങൾ ഉന്നയിച്ചിരുന്നു.

Read More

ക്രിസ്‍മസിന്റെ തുടക്കം

റോമൻ ചക്രവർത്തി ആയിരുന്ന കോൺസ്റ്റന്റൈൻ നാലാം നൂറ്റാണ്ടിൽ വിളിച്ചുകൂട്ടിയ മതപണ്ഡിതന്മാരുടെ സിനഡിൽ (മതസമ്മേളനം) ആണ് വിവിധ മിത്തുകളിലെ രക്ഷക സങ്കല്പങ്ങൾ ക്രോഡീകരിച്ച് ഇന്നത്തെ ബൈബിൾ അംഗീകരിക്കപ്പെട്ടത്. ഒരുകൊല്ലം നീണ്ടുനിന്ന ആ സിനഡിലെ ചർച്ചകളുടെ ഒടുവിൽ അംഗീകരിക്കപ്പെട്ട മിത്തുകളുടെ പുസ്‌തകങ്ങൾ ബൈബിളിലെ അധ്യായങ്ങൾ ആയി. ആ സമ്മേളനം തള്ളിക്കളഞ്ഞ മിത്തുകളുടെ പുസ്‌തകങ്ങൾ “അപ്പോക്രിഫാ” എന്നും അറിയപ്പെടുന്നു.

Read More