Category: Malayalam

ദൈവത്തിന്‍റെ ജനനം

കൃഷി തുടങ്ങിയതോടെയാണ് മനുഷ്യന്‍ കൂട്ടമായി ഒരു സ്ഥലത്തുതന്നെ കൂടുതല്‍ കാലം ജീവിക്കാന്‍ തുടങ്ങിയത്. ഇതോടെ ആധുനീക മനുഷ്യനില്‍ സങ്കീര്‍ണ്ണമായ സംസ്കാരങ്ങള്‍ ഉണ്ടാകാന്‍ തുടങ്ങി. ദൈവത്തിന്റെ ജനനം മനുഷ്യന്റെ സംസ്കാരീകമായ പരിണാമത്തില്‍ തുടങ്ങുന്ന ഒന്നാണ്. ദൈവം ഉണ്ടെന്ന എന്ന ആശയം ഒരു സമൂഹത്തില്‍ ഉരുത്തിരിഞ്ഞു വരണമെങ്കില്‍ അത് ഒരാളുടെ മനസ്സില്‍ ഉണ്ടായാല്‍ പോര. ഒരു കൂട്ടം ആളുകളില്‍ എത്തണം. അവരെല്ലാം അക്കാര്യത്തില്‍ ഒരേപോലെ ചിന്തിക്കണം. ദൈവത്തെ അംഗീകരിക്കണം, അനുസരിക്കണം. അതുകൊണ്ടുതന്നെ ഭാഷകളുടെ വികാസം തന്നെയാണ് ദൈവീകതയുടെ ജനനത്തിനും കാരണം. ദൈവങ്ങള്‍ ജനിക്കാന്‍ മനുഷ്യന് ധാരാളം ഭാവനകള്‍ ആവശ്യമായിരുന്നു. എന്നുമാത്രമല്ല, ഇത്തരം ഭാവനകള്‍ പരസ്പരം കൈമാറ്റം ചെയ്യപ്പെട്ടത് സംസാരഭാഷയിലൂടെയും പിന്നീട് എഴുത്ത് ഭാഷയിലൂടെയുമായിരുന്നു.

Read More

ഒരു മലയാളി ഹിജഡയുടെ ആത്മകഥ (ആത്മകഥ) – ജെറീന

ഒരു മലയാളി ഹിജഡയുടെ ആത്മകഥ (ആത്മകഥ) – ജെറീന ഡി സി ബുക്സ്/ വില 95 രൂപ ആത്മകഥകളുടെ ആവശ്യകത ഒരു സമൂഹത്തില്‍ അതു നല്‍കുന്ന പരിവര്‍ത്തനത്തിന്റെ തോത് അനുസരിച്ച് ഏറിയും കുറഞ്ഞുമിരിക്കും . ആര്‍ക്കും എഴുതാന്‍ കഴിയുന്നതും ആരും...

Read More

ആധുനിക കാല അടിമത്തത്തെക്കുറിച്ചു കേട്ടിട്ടുണ്ടോ?

Wall street journal ന്റെ നിർവ്വചന പ്രകാരം “The term refers to a situation in which a person has taken away another’s freedom so they can be exploited”. അതായത്, ഒരു വ്യക്തിയുടെ സ്വാതന്ത്ര്യം കവർന്നെടുക്കുകയും അത് ചൂഷണം ചെയ്തുകൊണ്ട് കഠിന ജോലി ചെയ്യിപ്പിക്കുകയും ചെയ്യുന്നത്.കാര്യങ്ങൾ കുറച്ചുകൂടി വ്യക്തമായി വരുന്നുണ്ട്, ഇല്ലേ?ഇനി ചുറ്റിനും ഒന്ന് നോക്കൂ, രാവിലെ ചായ ക്കടയിൽ പോയപ്പോൾ അവിടെ യജമാനനന്റെ ആജ്ഞയ്ക്ക് അനുസരിച്ചു ജോലി ചെയ്യുന്ന കുട്ടിയെ ഓർമ്മയില്ലേ?തുണിക്കടയിൽ പോയപ്പോൾ, ഇരിക്കാൻ പോലും അനുവാദമില്ലാതെ രാവിലെ എട്ടു മുതൽ വൈകുന്നേരം ഒൻപതു മണിവരെ ജോലി ചെയ്യുന്ന പെൺകുട്ടികളെ കണ്ടില്ലേ?’ബംഗാളി’ എന്ന് ഓമനപേരിട്ടു വിളിക്കുന്ന വടക്കു കിഴക്കേ ഇന്ത്യയിൽ നിന്നു വന്ന തൊഴിലാളിയെ ചൂഷണം ചെയ്യുന്നത് ശ്രദ്ധയിൽ പെട്ടിട്ടില്ലേ?എല്ലാം വ്യക്തി സ്വാതന്ത്ര്യ വും നിഷേധിച്ചു പല വീടുകളിലും ഉള്ള വീട്ടു വേലക്കാരി (domestic servant) യും ആധുനിക അടിമത്തത്തിന്റെ നിർവ്വചനത്തിൽ വരും.

Read More