എസ്സെന്‍സ് ക്ലബ് അറിയിപ്പ്
എസ്സെന്‍സ് ക്ലബ് പ്രസിഡന്റായി ചങ്ങനാശ്ശേരി എസ് ബി കോളേജ് അസിസ്റ്റന്റ് പ്രൊഫസറും എസ്സെന്‍സ് ക്ലബ്ബിന്‍റെ പ്രധാന റിസോര്‍സ് പേര്‍സണ്‍സില്‍ ഒരാളുമായ അരവിന്ദ് കെ യെ തിരഞ്ഞെടുത്തതായി സന്തോഷപൂര്‍വ്വം അറിയിക്കുന്നു.
ബിരുദ തലത്തിലും ,ബിരുദാനന്ത ബിരുദ തലത്തിലും റാങ്ക് ഹോള്‍ഡര്‍, ഫോട്ടോഗ്രാഫര്‍ കൂടാതെ ആയിരത്തോളം ആളുകള്‍ ഫോളോ ചെയ്യുന്ന “KNOW SCIENCE LIVE SCIENCE“ എന്ന ചാനലിലൂടെ അദ്ദേഹം നടത്തുന്ന ശാസ്ത്ര ക്ലാസുകള്‍ ഇവയെല്ലാം ജനങ്ങളുടെ ഇടയില്‍ തികച്ചും ഒരു പരിചിത മുഖമായി ഇദ്ദേഹത്തെ മാറ്റിയെടുത്തിട്ടുണ്ട്.സ്വതസിദ്ധമായ അധ്യാപനശൈലി കൊണ്ട് തന്നെ വിദ്യാര്‍ഥികളുടെ പ്രിയപ്പെട്ട അധ്യാപകന്‍ എന്ന ഖ്യാതി ഇദ്ദേഹം നേടിയെടുത്തിട്ടുണ്ട്.. തന്‍റെ ഗുളികയുടെ കഥ എന്ന ആദ്യ പ്രഭാഷണത്തിലൂടെ എസ്സെന്സിലെക്കെത്തിയ ഇദ്ദേഹം ശാസ്ത്ര വിഷയങ്ങള്‍ സരളമായി കൈകാര്യം ചെയ്യുന്ന തന്‍റെ ശൈലി കൊണ്ട് പെട്ടന്ന് തന്നെ പ്രേക്ഷക ശ്രദ്ധ പിടിച്ചു പറ്റുകയും ചെയ്തിരുന്നു.
ജില്ലാതല പരിപാടികള്‍, എസ്സെന്ഷ്യ 2018 തുടങ്ങിയവ പുതുതായി തിരഞ്ഞെടുക്കപ്പെട്ട പ്രസിഡന്റിന്‍റെ ശക്തവും കഴിവുറ്റതുമായ നേതൃത്വത്തില്‍ പൂര്‍വാധികം ഭംഗിയായും വിജയകരമായും നടത്തുന്നതായിരിക്കും.
ശാസ്ത്ര വിഷയങ്ങളില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കാനും വിദ്യാര്‍ത്ഥികളുടെ ഇടയിലേക്കിറങ്ങിചെല്ലുന്ന ശാസ്ത്ര പ്രചരണ ബോധവല്‍ക്കരണ പരിപാടികള്‍ സംഘടിപ്പിക്കാനും, ശാസ്ത്രാധ്യാപകനും പരിചയസമ്പന്നനായ സംഘാടകനും കൂടിയായ പുതിയ പ്രസിഡന്റിന്റെ സാന്നിധ്യം ക്ലബ്ബിനു തീര്‍ച്ചയായും ഒരു മുതല്‍ക്കൂട്ടു തന്നെയായിരിക്കും.
ക്ലബ്ബിന്‍റെ തുടര്‍ന്നുള്ള പ്രവര്‍ത്തനങ്ങളില്‍ നിങ്ങള്‍ ഏവരുടെയും സഹായ സഹകരണങ്ങള്‍ പ്രതീക്ഷിക്കുന്നു..
സസ്നേഹം
എസ്സെന്‍സ് ക്ലബ്