കേരളം എന്ത് കൊണ്ട് അന്ധ വിശ്വാസങ്ങളുടെ കൂത്തരങ്ങായി മാറുന്നു ?
ഹനുമാൻ കവചം, ധനാകർഷണ യന്ത്രം, വലംപിരി ശംഖ്, അങ്ങനെയങ്ങനെ. ഇതൊക്കെ വാങ്ങാൻ ധാരാളം മണ്ടന്മാരുമുണ്ടാവും. ഒരു നിമിഷം ചിന്തിക്കൂ. ഇത്തരം ലൊട്ടു ലൊടുക്ക് സാധനങ്ങൾ വാങ്ങിയാൽ ധനവാൻ ആകുമെങ്കിൽ കാര്യങ്ങൾ എന്തെളുപ്പമാണ് ; സർക്കാർ പിന്നെയെന്തിന് ജന ക്ഷേമ പദ്ധതികൾ നടപ്പിലാക്കണം ? രാജ്യത്തെ പട്ടിണിയും ദാരിദ്ര്യവും മാറാൻ ഓരോ വീട്ടിൽ ഓരോ ധനാകർഷണ യന്ത്രം വീതം വാങ്ങി വെച്ചാൽ പോരെ ?
Read More