1. ഈശ്വരന്‍, മതം, നേർച്ച, വാസ്തു, ജ്യോതിഷം.
 2. സ്ത്രീകള്‍ ഇരട്ട പഴം (ഒട്ടിച്ചേര്‍ന്ന പഴം) കഴിച്ചാല്‍ അവര്‍ക്ക് ഇരട്ട കുട്ടികള്‍ ആയിരിക്കും ഉണ്ടാവുന്നത്.
 3. കിടക്കുന്ന ഒരാളുടെ ദേഹത്തിനു മുകളിലൂടെ കാല്‍ മുറിച്ചു കടന്നാല്‍ അയാളുടെ ആയുസ്സ് കുറയും.
 4. ഭക്ഷണം കഴിച്ചിട്ട് കൈ കഴുകാൻ വൈകിയാൽ വിവാഹം വൈകും.
 5. മംഗള കര്‍മ്മങ്ങള്‍ നടക്കുമ്പോള്‍ വീട്ടില്‍ ചില്ല് പൊട്ടിയാല്‍ ദുശ്ശകുനം.
 6. പട്ടി ഓരിയിട്ടാൽ ഉടൻ മരണവാർത്ത കേൾക്കും.
 7. രാത്രിയിൽ നഖം വെട്ടരുത്.
 8. കാക്ക ടോൺ മാറ്റി കരഞ്ഞാല്‍ അന്ന് വിരുന്ന്കാര്‍ വരും.
 9. യാത്ര പോകുമ്പോള്‍ കറുത്ത പൂച്ച വട്ടം ചാടിയാല്‍ അപകടം.
 10. യാത്ര പോകുമ്പോള്‍ മൃതശരീരം കൊണ്ട് പോകുന്നത് കണ്ടാല്‍ ശുഭലക്ഷണം
 11. ഒരു സ്ഥലത്തേക്ക് ഇറങ്ങുമ്പോള്‍ പുറകില്‍നിന്നു വിളിച്ചാല്‍ പോയ കാര്യം നടക്കില്ല .
 12. സന്ധ്യയ്ക്ക്‌ ഉറങ്ങരുത്.
 13. ഒരു സ്ഥലത്ത് ആദ്യമായ് കയറുമ്പോള്‍ വലതു കാല്‍ വച്ച് കയറണം.
 14. ബെഞ്ചില്‍ ഇരുന്നു കാല്‍ ആട്ടരുത്.
 15. ഉമ്മറപ്പടിയില്‍ നിന്ന് ധാന്യം കൊറിക്കരുത്(അരിയോ കടലയോ മറ്റോ തിന്നരുത്.)
 16. .മറ്റൊരാള്‍ നമുക്ക് എന്തെങ്കിലും തരുമ്പോള്‍ വലതു കൈകൊണ്ട് വാങ്ങണം.
 17. ഉമ്മറപ്പടിയിൽ ഇരിക്കരുത്,
 18. രാത്രി വിസിൽ ഊതിയാല്‍ പാമ്പ് വരും.
 19. പെൺകുട്ടികൾ മുടിയിൽ ചൂടുന്ന മുല്ലപ്പൂവ് പെട്ടെന്ന് വാടിയാൽ ഭർത്താവിന്റെ അമ്മ ഭയങ്കരി ആയിരിക്കും.
 20. പെൺകുട്ടികൾ കമിഴ്ന്ന് കിടന്ന് കാൽ ഉയർത്താൻ പാടില്ല . അച്ഛനും അമ്മക്കും ആയുസ്സ് കുറയും
 21. തേങ്ങാ പീര കഴിച്ചാൽ കല്യാണത്തിന് മഴ പെയ്യും.
 22. നനഞ്ഞ തോർത്തുമുണ്ട് ഉടുത്തു നടന്നാൽ അച്ഛനോ അമ്മയ്ക്കോ ആപത്തു വരും.
 23. കാലു പൊട്ടി മുറിവുണങ്ങാതെ ആയാല്‍ കാലിലെ നഖം മുറിവു കാണുന്നത്കൊണ്ടാണ് മുറിവുണങ്ങാൻ വൈകുന്നത്. നെയിൽ പോളിഷ് തേച്ച് നഖത്തിന്‍റെ കണ്ണടക്കണം.
 24. തലയിൽ ഗൗളി വീണാൽ അച്ഛനോ അമ്മക്കോ ആപത്ത്.
 25. സംസാരിക്കുമ്പോള്‍ പല്ലി ചിലച്ചാല്‍ പറഞ്ഞ കാര്യം സത്യമാണെന്ന്‌ ഉറപ്പിക്കാം.
 26. തേങ്ങാ മുറികൾ മലർത്തി വെക്കരുത്.
 27. വെയില്‍ ഉള്ളപ്പോള്‍ മഴ പെയ്താല്‍ കുറുക്കന്‍ കല്യാണം നടക്കുകയാണ്.
 28. കത്തിയോ കൊടുവാളോ വേറൊരാൾക്ക് കൊടുക്കുമ്പോൾ പിടിയിൽ പിടിച്ചു കൊടുക്കരുത്. പേപ്പറിൽ ചവുട്ടിയാൽ തൊട്ടു തലയിൽ വെക്കണം.
 29. വെട്ടിയ നഖത്തിൽ വേറൊരാൾ ചവുട്ടിയാൽ അയാൾ നമ്മുടെ ശത്രുവാകും.
 30. ദൂരയാത്രക്ക് പോകുമ്പോൾ ടയർ ആദ്യം നാരങ്ങായിൽ കയറണം.
 31. പപ്പായ മരം വീടിനേക്കാള്‍ ഉയരം വച്ചാല്‍ ഗൃഹനാഥന് ആപത്തുണ്ടാവും
 32. ഗ്രഹണസമയത്തു ഭക്ഷണം കഴിക്കരുത്.
 33. ഗ്രഹണം കഴിഞ്ഞാൽ കുളിക്കണം.
 34. ഗ്രഹണസമയത്തിനു മുൻപ് ഉണ്ടാക്കിയ ഭക്ഷണസാധനങ്ങൾ പുണ്യഹം തളിച്ച ശേഷമേ ഉപയോഗിക്കാവൂ.
 35. മാവ് പൂക്കുന്നില്ലെങ്കിൽ , ചെരുപ്പുമാല അണിയിയ്ക്കണം. നാണം തോന്നി പൂത്തോളും.
 36. ഉപ്പ് നേരിട്ട് കയ്യില്‍ കൊടുക്കരുത് . കൊടുക്കുന്ന ആളിന് ദോഷം.
 37. ഒന്നാം തിയതി ആദ്യം വീട്ടിൽ വരുന്നത് നല്ല നാളുകാരോ ഐശ്വര്യമുള്ളവനോ ആണെങ്കിൽ ആ മാസം നല്ലത്.
 38. രാവിലെ എന്തെങ്കിലും കാര്യത്തിന് ഇറങ്ങുമ്പോ ഏതെങ്കിലും പണി ആയുധം കൊണ്ട് ആരെങ്കിലും എതിരെ വന്നാൽ അന്നത്തെ ദിവസ്സം മോശം.
 39. കുളി കഴിഞ്ഞു മേല്‍ തുടക്കുമ്പോ ആദ്യം പുറം,പിന്നെ മുഖം പിന്നെ തല ഇതായിരിക്കണം ഓര്‍ഡര്‍.
 40. പശുചാണകത്തില്‍ ചവിട്ടിയാല്‍ അന്ന് അടികിട്ടും. (ഇന്ന് പശു ഇറച്ചി തിന്നാല്‍ അടികിട്ടും).
 41. ആനപ്പിണ്ഡത്തിൽ അബദ്ധത്തിൽ ചവിട്ടിയാൽ മുടി തഴച്ചു വളരും.
  ഒറ്റ മൈനയെ കണ്ടാല്‍ അന്ന് ടീച്ചറോട് അടി കിട്ടും, ഇരട്ടമൈനയായാല്‍ മധുരം കിട്ടും.
 42. ഒരു നല്ല കാര്യത്തിന് പോകുമ്പോൾ മൂന്ന് പേരായി പോകരുത്. പോയാൽ മൂഞ്ചി പോകും.
 43. ചെമ്പോത്തിനെ കണ്ടാൽ ഭാഗ്യം വരും.
 44. പലചരക്ക്‌ പീടികയിൽ രാവിലെയും വൈകിട്ടും വിളക്ക്‌ കത്തിച്ചതിന്‌ ശേഷം ഉടനെ- ഉപ്പ്‌, എണ്ണ, അലക്കു കാരം, കടുക്‌… തുടങ്ങിയ ഐറ്റംസ്‌ കൊടുക്കില്ല.
 45. ചൊവ്വാഴ്ചയും വെള്ളിയാഴ്ചയും സന്ധ്യ കഴിഞ്ഞാൽ കറിവേപ്പില , മുരിങ്ങ എന്നിവ കൊടുക്കില്ലാ.
 46. വെള്ളിയാഴ്ചകളില്‍ പ്രേതാത്മാക്കള്‍ ഇറങ്ങും.
 47. ഇണക്കിളികളില്‍ ഒരെണ്ണം പറന്ന് പോകുന്നത് കണ്ടാല്‍ ദുശ്ശകുനം.
 48. അരണ കടിച്ചാൽ ഉടനെ മരണം. പക്ഷെ കടിക്കാൻ ചെല്ലുമ്പോഴേക്കും അക്കാര്യം അത് മറന്നുപോകും.
 49. പൊട്ടിയ കണ്ണാടിയില്‍ നോക്കിയാല്‍ ദുശ്ശകുനം.
 50. രാവിലെ ചൂല് കണി കാണുന്നതും സന്ധ്യ കഴിഞ്ഞ് അടിച്ചു വാരുന്നതും ദുശ്ശകുനം.
 51. മംഗളകര്‍മ്മങ്ങള്‍ നടക്കുമ്പോള്‍ വിളക്കണഞ്ഞു പോയാല്‍ ദുശ്ശകുനം.
 52. പണം സമ്മാനമായ്‌ കൊടുക്കുമ്പോള്‍ പൂര്‍ണ്ണ സംഖ്യയുടെ ഒപ്പം ഒരു രൂപ നാണയം കൂടി കൊടുക്കുന്നത് ഐശ്വര്യം.
 53. കടല്‍ തീരത്ത് ‘കടലമ്മ കള്ളി’ എന്ന് മണ്ണില്‍ എഴുതിയാല്‍ തിര കയറി വന്നു എഴുതിയിരിക്കുന്നത് മായ്ച്ചുകളയും.

തയ്യാറാക്കിയത് :  ഷെല്ലി റാഫേൽ