ഭൗമാന്തരീക്ഷത്തിൽ കാർബണിന്റെ അളവിൽ ഉയർച്ച ഉണ്ടാകുമ്പോൾ ഭൂമിയിൽ നിന്നും re-radiate ചെയ്തു പുറത്തേക്കു പോകുന്ന ഊർജത്തിന്റെ ഒരു ഭാഗം ഇത് ആഗിരണം ചെയ്യുകയും, വീണ്ടും അതിലൊരുഭാഗം ഭൂമിയിലേക്കുതന്നെ re-radiate ചെയ്യുകയും ചെയ്യും. കൂടുതൽ കാർബൺ എന്നാൽ അന്തരീക്ഷത്തിൽ കൂടുതൽ ട്രാപ്‌ഡ്‌ ഊർജം എന്നതാണ് അവസ്ഥ. കൂടുതൽ ഊർജം എന്നാൽ കൂടുതൽ അന്തരീക്ഷ ഊഷ്മാവ്. കൂടിയ അന്തരീക്ഷ ഊഷ്മാവ് അഥവാ അന്തരീക്ഷതാപനം കൊണ്ട് , ധ്രുവപ്രദേശങ്ങളിലെ (Poles) മഞ്ഞു ഉരുകാൻ തുടങ്ങും. മഞ്ഞുരുകുമ്പോൾ, അത്രയും ഭാഗത്തെ ഭൂമിയുടെ ഉപരിതലം സൂര്യന് തുറന്നുകൊടുക്കപ്പെടുന്നു. ഇത് കൂടുതൽ ഊർജത്തെ ഭൂമി ആഗിരണം ചെയ്യുന്നതിന് കാരണമാവുകയും, കൂടുതൽ എനർജി re-radiate ചെയ്തു infrared ആയി വീണ്ടും അന്തരീക്ഷത്തിലേക്ക് എത്തിക്കുകയും ചെയ്യും. ഇതൊരു ഫീഡ്ബാക്ക് (Feedback) പ്രവർത്തനമാണ്. കൂടുതൽ കാർബൺ, കൂടുതൽ എനർജി, കൂടുതൽ താപനില, കൂടുതൽ മഞ്ഞു ഉരുകൽ, കൂടുതൽ ആഗിരണം, വീണ്ടും കൂടുതൽ എനർജി അങ്ങിനെ ഒരു ഫീഡ്ബാക് സിസ്റ്റം.

ഒരു അളവിൽ കൂടുതൽ കാർബൺ അന്തരീക്ഷത്തിൽ എത്തിയാൽ, ഇങ്ങനെ ട്രാപ്പ് ചെയുന്ന എനർജിയും അതിന്റെ പരിധിവിട്ട് ഇപ്പോഴത്തെ സംതുലിതാവസ്ഥയെ (Equilibrium State) തകർക്കും വിധം ഉയരും. runaway greenhouse ലേക്ക് പോകുന്നതിനുമുന്നെ ഉള്ള പരമാവധി ഊർജപരിധി കണ്ടെത്തിയിട്ടുണ്ട്, ശാസ്ത്രജ്ഞർ ഇതിനെ Kombayashi–Ingersoll limit ( Kombayashi–Ingersoll limit represents the maximum solar flux a planet can handle without a runaway greenhouse effect setting in) എന്നാണ് പറയുന്നത്. ആഗിരണം ചെയുന്ന ഊർജം ഈ ഒരു ലിമിറ്റിനപ്പുറം പോയാൽ, പിന്നെ ഒരു തിരിച്ചുവരവുണ്ടാകില്ല. വീനസിനെപോലെ ഭൂമിയിലും വളരെ ഉയർന്ന അന്തരീക്ഷ ഊഷ്മാവ് കാരണം ജീവജാലങ്ങൾക്ക് അതിജീവിക്കാനാവില്ല.

ഇതൊരു മിഥ്യയോ, ശാസ്ത്രീയമായ ഒരു കഥയോ അല്ല, വ്യാവസായികവിപ്ലവത്തിനുശേഷം കഴിഞ്ഞ 150 വർഷങ്ങൾ കൊണ്ട് നമ്മൾ അന്തരീക്ഷത്തിലേക്ക് പുറന്തള്ളിയ കാർബൺ ഡൈയോക്സിഡ്ന്റെ അളവ് 120 ppm (parts per million) ആണ്. പതിനായിരം വർഷങ്ങൾകു മുന്നേ നിന്നും വ്യാവസായിക വിപ്ലവം വരെ (1820-40) 280 ppm ആയിരുന്ന കാർബണിന്റെ അളവ് കഴിഞ്ഞ 150 വർഷങ്ങൾ കൊണ്ട് ഇപ്പോൾ 399 ppm എത്തി നിൽക്കുന്നു. ഗ്രീൻഹൌസ് ഗ്യാസ് ആയ കാർബൺ ഡൈയോക്സിഡ്ന്റെ അളവ് വളരെ അധികം കൂടിയാൽ മാത്രമെ runaway situation സംജാതമാവുകയുള്ളു, എന്ന് ഒരുവിഭാഗം ശാസ്ത്രജ്ഞർ പറയുമ്പോൾ, അവർ സൗകര്യപൂർവം മറക്കുന്ന സത്യം ധ്രുവപ്രദേശത്തെ മഞ്ഞുപാളികളുടെ നഷ്ടമാണ്. കാർബൺ ഡൈയോക്സിഡ് അന്തരീക്ഷത്തിലേക്ക് കൂടുതലായി പുറംതള്ളുന്ന വികസിത രാജ്യങ്ങൾക്കു ആഗോളമായി അതിന്റെ ദുരന്തഫലങ്ങൾ അനുഭവിക്കുന്ന രാജ്യങ്ങളെ സഹായിക്കുവാനുള്ള ധാർമിക ബാധ്യതയുള്ളപ്പോള്‍ അതൊഴിവാകുവാനായി, തെറ്റായ കണക്കുകൾ കാണിച്ചു കൃത്രിമമായി ശാസ്ത്ര ജേർണലുകളും ആർട്ടിക്കിളുകളും ഒക്കെ വികസിത രാജ്യങ്ങൾ കാണിക്കുകയും ചെയ്യുന്നു. വളരെ ചൂടേറിയ ഒരു ചർച്ചാവിഷയമാണ് അന്തരീക്ഷ താപനവും CO2 emission ഉം.

കൃഷി ആവശ്യങ്ങൾക്കും (biomass burning), വ്യാവസായികം (Industrial Emissions) എന്നിങ്ങനെ കൂടുതൽ അളവിൽ കാർബൺ ഡൈയോക്സിഡ് അന്തരീക്ഷത്തിലേക്ക് പുറന്തള്ളുമ്പോൾ ഓർക്കേണ്ടത് ആഗോളതാപനം ഒരു വലിയ പ്രോസസ്സ് ആണെന്നുള്ളതാണ്. ഒരു ഹ്യൂജ് ബാലൻസ്ഡ് സിസ്റ്റം (Earth’s Energy Budget ) ആണ് ഭൂമിയും, ഭൗമാന്തരീക്ഷവും. ഒരിക്കൽ perturbed state ൽ ആയാൽ ശാസ്ത്രീയമായി പറഞ്ഞാൽ equilibrium condition ൽ നിന്നും പുറത്തു പോയാൽ പിന്നെ വീനസിനെ പോലെ ഒരു തിരിച്ചുവരവ് ഉണ്ടാകില്ല ഭൂമിക്കും.

ആഗോളതാപനം ഒരു മിഥ്യയോ?

ഇതോടൊപ്പം ചിന്തിക്കേണ്ടുന്ന കാര്യമാണ് ആഗോളതാപനം യാഥാർഥ്യമാണോ എന്നുള്ളത്. പലതരത്തിലുള്ള വാദങ്ങൾ മുന്നോട്ടു വക്കുന്നുണ്ടെങ്കിലും പ്രധാനമായും ധ്രുവപ്രദേശത്തെ മഞ്ഞുരുകുന്നതിന്റെ ഫലമായി സമുദ്രനിരപ്പ് ഉയരുന്നതിനെകുറിച്ചാണ്. മുന്നോട്ടു വയ്ക്കുന്ന വിശദീകരണം ഒരു ഗ്ലാസിലെ വെള്ളത്തിൽ കിടക്കുന്ന ഐസ് ഉരുകിയാൽ ഗ്ലാസിലെ ജലനിരപ്പ് ഉയരുമോ? എന്നുള്ള തരത്തിലുള്ളതാണു. ഇവിടെ ശാസ്ത്രീയമായി പരിശോധിച്ചാൽ ഭൂമിയുടെ ഉപരിതലത്തിന്റെ പ്രതിഫലനശേഷിയും ആഗിരണ ശേഷിയും അന്തരീക്ഷത്തിലെ വാട്ടർ വേപ്പർന്റെ അളവിലുണ്ടാകുന്ന വ്യത്യസ്തവും ഒക്കെ ചേർന്നുള്ള ഫീഡ്ബാക് പ്രവർത്തനം കൂടിയുണ്ടെന്ന് മനസിലാക്കാം. ഇത് മൂലമാണ് runway greenhouse effect ഉണ്ടാകുന്നതും.വീനസിനു സംഭവിച്ചതും ഇത് തന്നെ എന്നാണ് ശാസ്ത്രീയ നിഗമനങ്ങൾ.

മറ്റൊന്ന് ക്യോട്ടോ പ്രോട്ടോകോൾ (Kyoto Protocol ), കോപൻഹേഗൻ (Copenhagen) accord തുടങ്ങി ആഗോളമായി നടന്ന ചർച്ചകളും അനന്തരം ഉരുത്തിരിഞ്ഞ വ്യവസ്ഥകളും, രാജ്യങ്ങൾക്കു ഏർപ്പെടുത്തുന്ന നിയന്ത്രണവും അതിലെ രാഷ്ട്രീയവും ആണ്. കാർബണിന്റെ പുറന്തള്ളൽ നിയന്ത്രിക്കുവാൻ എല്ലാ രാജ്യങ്ങളും ബാധ്യസ്ഥരാണ്, എന്ന് മാത്രമല്ല, വികസ്വര രാജ്യങ്ങളെ അതിനായി സഹായിക്കുന്നതിനുള്ള സാമ്പത്തികബാധ്യത വികസിത രാജ്യങ്ങൾക്കുള്ളതാണെന്നു കൂടി വ്യവസ്ഥകൾ വന്നു. ഈ വിഷയത്തിൽ, ശാസ്ത്രീയമായ നിരീക്ഷണങ്ങളുടെയും ഡാറ്റാ അനാലിസിസ് ന്റെയും ഒക്കെ അടിസ്ഥാനത്തിൽ ശാസ്ത്രലോകം മുന്നോട്ടു വയ്ക്കുന്ന കാര്യങ്ങൾ IPCC – Intergovernmental Panel on Climate Change റിപ്പോർട്ടിൽ ക്രോഡീകരിച്ചിരിച്ചിട്ടുണ്ട്. കഴിഞ്ഞ 150 വർഷങ്ങളിൽ ഉണ്ടായ ശരാശരി താപനില വർദ്ധനവ് 0.85 ഡിഗ്രി സെൽഷ്യസ് ആണ്. ചിന്തിക്കേണ്ട വസ്തുത ഇത് ഭൂമിയുടെ മൊത്തം ശരാശരി ആണ് എന്നുള്ളതാണ്. (The globally averaged combined land and ocean surface temperature data as calculated by a linear trend, show a warming of 0.85°C, over the period 1880 to 2012).

ഭൂമിയിലുള്ള മുഴുവൻ കാർബണും അന്തരീക്ഷത്തിൽ എത്തിച്ചാൽ മാത്രമേ ഒരുപക്ഷെ runaway greenhouse ഉണ്ടാകാൻ സാധ്യതയുള്ളൂ എന്ന വാദങ്ങളോടൊപ്പം അതൊരു സംശയമാണെന്നു കൂടി ശാസ്ത്രലോകം ചേർത്ത് പറയുന്നു. പലവിധത്തിലുള്ള കാലാവസ്ഥാമാതൃകകളും (Climate Models) അനലൈസ് ചെയ്തു കിട്ടുന്ന വിവരങ്ങൾ വഴി എത്തുന്ന നിഗമനങ്ങളിൽ അത്ര ഉറപ്പൊന്നും തീർത്തു പറയുന്നില്ല ശാസ്ത്രലോകം. കാരണം അത്രെയേറെ സങ്കീർണ്ണമാണ് ഭൂമിയുടെ ഉപരിതലവും -അന്തരീക്ഷവും ചേർന്നുണ്ടായ ഇപ്പോഴത്തെ അവസ്ഥ. ഇവിടെ സംശയങ്ങളുടെ അടിസ്ഥാനത്തിൽ ഒരു പരീക്ഷണത്തിന് മുതിരുന്നത് അനുയോജ്യമായിരിക്കില്ല എന്നുള്ളത് ആണ് ശാസ്ത്ര നിരീക്ഷണം. ശാസ്ത്രസത്യങ്ങളെ രാഷ്ട്രീയ താല്പര്യങ്ങൾക്കനുസരിച്ചു വളച്ചൊടിക്കുമ്പോൾ മറന്നുപോകുന്ന യാഥാർഥ്യം, ഭൂമിയുടെ അന്തരീക്ഷവും ഉപരിതലവും ചേർന്നുണ്ടായ സമതുലിതാവസ്ഥ ഒരിക്കൽ നഷ്ടപ്പെട്ടു പോയാൽ, പിന്നെ ഒരു തിരിച്ചുവരവ് ഉണ്ടാകില്ല എന്നുള്ളതാണ്.

എന്തായാലും തീവ്രപ്രകാശിതമായ വീനസിനെ ഓർത്തു നിന്റെ ജീവിതത്തിൽ ശുക്രനുദിച്ചല്ലോ എന്ന് പറയുന്നമ്പോൾ ശുക്രന്റെ അവസ്ഥയെക്കുറിച്ചും (467 ഡിഗ്രി സെല്ഷ്യസ്സ്) ശുക്രനുദിച്ചാൽ അത്ര എന്നല്ല, ഒട്ടും തന്നെ നല്ലതല്ല എന്നും, ഒപ്പം, ഭൂമിയിലുള്ള നമുക്കെല്ലാവർക്കും ഒരേപോലെ ആയിരിക്കും ശുക്രന്‍ ഉദിക്കുക എന്നും കൂടി ഓർക്കുക.

References

1. https://www.theguardian.com/science/brain-flapping/2014/nov/25/climate-change-is-an-obvious-myth-how-much-more-evidence-do-you-need
2. http://www.greenpeace.org/international/Global/international/planet-2/report/2009/5/copenhagen-greenpeace-demands.pdf
3. www.parliament.uk/briefing-papers/RP09-87.pdf
4. http://www.ipcc.ch/
5. http://www.ipcc.ch/pdf/assessment-report/ar5/wg1/WG1AR5_SPM_FINAL.pdf
6. http://rsta.royalsocietypublishing.org/content/370/1974/4197
7. Kombayashi, M. (1967). “Discrete equilibrium temperatures of a hypothetical planet with the atmosphere and the hydrosphere of one component-two phase system under constant solar radiation”. J. Meteor. Soc. Japan. 45: 137–138
8. http://www.scientificamerican.com/…/fact-or-fiction-runawa…/
9. Pollack, H. N.; Huang, S.; Shen, P. Y. (2000). “Temperature trends over the past five centuries reconstructed from borehole temperatures”. Nature. 403 (6771): 756–758
10. https://www.theguardian.com/…/climate-change-poor-countries…