അമേരിക്കയിലും യൂറോപ്പിലും വളരെയധികം ചർച്ച ചെയ്യപ്പെട്ടിട്ടുള്ള “ബേസിക് ഇൻകം ഗ്യാരണ്ടി” പദ്ധതിയെ കുറിച്ച് ഇന്ത്യയിൽ വേണ്ടത്ര ധാരണ ഇല്ല എന്ന് തോന്നുന്നു. ഒരു രാജ്യത്തെ എല്ലാ പൗരന്മാർക്കും ഒരു നിശ്ചിത തുക എല്ലാ മാസവും സർക്കാർ വിതരണം ചെയ്യുന്നതിനെയാണ് “ബേസിക് ഇൻകം ഗ്യാരണ്ടി” എന്ന് പറയുന്നത്. ഏകദേശം ഒരു പെൻഷൻ പോലെ, ജോലി ഉണ്ടെങ്കിലും ഇല്ലെങ്കിലും ലഭിക്കുന്ന വരുമാനമാണ് ഇത്.

ഇന്ത്യയിലെ പാര്ലമെന്റ് തിരഞ്ഞെടുപ്പിനുള്ള manifesto – യിൽ കൊണ്ഗ്രെസ്സ് പാർട്ടി “ബേസിക് ഇൻകം ഗ്യാരണ്ടി” -യുമായി സാമ്യമുള്ള ഒരു പരിപാടി പ്രഖ്യാപിച്ചുവല്ലോ. രാജ്യത്തെ ഏറ്റവും പാവപ്പെട്ട 20% ശതമാനം പേർക്ക്, അതായത് ഏകദേശം 5 കോടി കുടുംബങ്ങളിൽ കഴിയുന്ന 25 കോടി ജനങ്ങൾക്ക്, പ്രതിമാസം 6,000 രൂപ ( പ്രതിവർഷം 72,000 രൂപ ) നൽകാനാണ് കൊണ്ഗ്രെസ്സ് പാർട്ടി ഉദ്ദേശിക്കുന്നത്.

ലിങ്ക്

കുറിപ്പ് – ഈ ലേഖനത്തിൽ രാഷ്ട്രീയം ഇല്ല. കൊണ്ഗ്രെസ്സ് മുന്നോട്ടു വച്ച പരിപാടി നല്ലതോ ചീത്തയോ, കൊണ്ഗ്രെസ്സ് ആണോ ബിജെപി ആണോ ജയിക്കേണ്ടത്, രാഹുൽ ഗാന്ധിയാണോ നരേന്ദ്ര മോഡിയാണോ കേമൻ, എന്നൊന്നും നമുക്ക് ഇവിടെ അന്വേഷിക്കേണ്ട കാര്യമില്ല. രാഷ്ട്രീയം മാറ്റിവച്ചു, “ബേസിക് ഇൻകം ഗ്യാരണ്ടി” പരിപാടിയുടെ “അക്കാദമിക്” ഗുണങ്ങളും ദൂഷ്യങ്ങളും മാത്രം നമുക്ക് ഇവിടെ ചർച്ച ചെയ്യാം.

ഇടതുപക്ഷവും വലതുപക്ഷവും സമ്മതിക്കുന്ന ഒരു പദ്ധതി

“ബേസിക് ഇൻകം ഗ്യാരണ്ടി” പദ്ധതിയുടെ ഏറ്റവും കൗതുകകരമായ കാര്യം അതിനെ ഇടതുപക്ഷക്കാരും വലതുപക്ഷക്കാരും ഒരേപോലെ അനുകൂലിക്കുന്നു എന്നാണു. പിന്നോക്ക വിഭാഗങ്ങൾക്ക് സുരക്ഷ ലഭിക്കാൻ ഈ പദ്ധതിയാണ് നല്ലതു എന്ന് പിന്നോക്ക വിഭാഗങ്ങളുടെ നേതാക്കളും പറയുന്നു. സ്ത്രീകൾക്ക് ന്യായമായ സാമ്പത്തിക സുരക്ഷ ലഭിക്കാൻ ഈ പദ്ധതിയാണ് നല്ലതു എന്ന് ഫെമിനിസ്റ്റുകളും പറയുന്നു.

Economics നൊബേൽ സമ്മാനം ലഭിച്ചവരും “ബേസിക് ഇൻകം ഗ്യാരണ്ടി” പദ്ധതിയെ അനുകൂലിക്കുന്നു.

“The idea of a universal basic income is becoming increasingly popular. … And now it has been endorsed by winners of the Sveriges Riksbank Prize in Economic Sciences in Memory of Alfred Nobel, commonly referred to as the “economics Nobel prize”. The economists were participating in the 6th Lindau meeting on economic sciences, which ran from 22nd to 26th of June (2017) in the picturesque town of Lindau, Germany.”

ലിങ്ക്

“ബേസിക് ഇൻകം ഗ്യാരണ്ടി” പദ്ധതിയെ അനുകൂലിക്കുന്നവരുടെ ലിസ്റ്റ് താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ നോക്കൂ. അതിശയകരമായ കാര്യം ഇത്രയും വ്യത്യസ്തരായ ഒരു കൂട്ടം പ്രഗത്ഭർ ഇതിനെ അനുകൂലിക്കുന്നു എന്നാണു. അമേരിക്കയിൽ വ്യത്യസ്ത ചേരികളിലുള്ള ഇത്രയും പേർ അനുകൂലിക്കുന്ന ഒരു സർക്കാർ പരിപാടി വേറെ ഉണ്ടോ എന്ന് സംശയമാണ്. “ബേസിക് ഇൻകം ഗ്യാരണ്ടി” പദ്ധതിയെ അനുകൂലിക്കുന്ന ചിലർ ഇതാ –

– ഇടതുപക്ഷ ചിന്തകനും ഡെമോക്രാറ്റിക് പാർട്ടി നേതാവും University of California – Berkeley പ്രൊഫെസറും മുൻ ലേബർ സെക്രട്ടറിയും (അമേരിക്കൻ കേന്ദ്ര സർക്കാരിന്റെ തൊഴിൽ മന്ത്രി) ആയിരുന്ന Robert Reich, former U.S. Secretary of Labor

– മാർക്സിസ്റ് ആയ Marxist sociologist Erik Olin Wright

– ഫെമിനിസ്റ്റ് ആയ Carole Pateman, feminist and political theorist

– കടുത്ത capitalist വക്താവും സാമ്പത്തിക ശാസ്ത്രജ്ഞനും നൊബേൽ ജേതാവും ആയ Milton Friedman, prominent economist and Nobel laureate

– കുത്തകമുതലാളി ഭീമന്മാരായ Mark Zuckerberg (Facebook), Pierre Omidyar (eBay), Robson Walton (Walmart), Tim Draper (venture capitalist), Bill Gross (Pimco), Elon Musk (Tesla / PayPal / SpaceX)

ലിങ്ക്

“ബേസിക് ഇൻകം ഗ്യാരണ്ടി”, മനഃശാസ്ത്രം, സമാധാനം

മനഃശാസ്ത്രജ്ഞനും ഹ്യൂമനിസ്റ് ചിന്തകനും സൈക്കോ അനലിസ്റ്റുമായ Erich Fromm 1955 ൽ എഴുതിയ തന്റെ “Ways Out of a Sick Society” എന്ന പുസ്തകത്തിൽ “ബേസിക് ഇൻകം ഗ്യാരണ്ടി” -യെ അനുകൂലിക്കുന്നു. ഒരു മനുഷ്യന് കഴിഞ്ഞുകൂടാൻ ആവശ്യമായ ഭക്ഷണവും വസ്ത്രവും മരുന്നും മറ്റും ലഭിക്കാൻ രാവിലെ മുതൽ വൈകുന്നേരം വരെ പണിയെടുക്കണം എന്ന ചിന്ത നമ്മുടെയെല്ലാം ഉള്ളിലുണ്ട്. ഈ ചിന്ത (economic threats) നമ്മെ പിരിമുറുക്കത്തിലാക്കുന്നു. ജോലികിട്ടിയില്ലെങ്കിൽ പട്ടിണിയാകും എന്ന വേവലാതി, ജോലിപോയാലോ എന്ന ഭയം, മേലുദ്യോഗസ്ഥന് അതൃപ്തി വന്നാൽ ജോലിപോകുമെന്ന ഭീതി, തന്നെക്കാൾ കഴിവുള്ളവർ അല്ലെങ്കിൽ ചുരുങ്ങിയ ശമ്പളം ചോദിക്കുന്നവർ വന്നാൽ ജോലിപോകുമെന്ന ഭയം, വാടകയും ബാങ്ക് കടവും മറ്റും അടക്കാൻ പറ്റിയിലെങ്കിൽ ജപ്തിവരുമെന്നു ഭയം, എന്നിങ്ങനെ നമുക്ക് എപ്പോഴും ടെൻഷൻ ആണ്.

പക്ഷെ ഇതിനു പകരം “ബേസിക് ഇൻകം ഗ്യാരണ്ടി” വഴി നമുക്ക് കഴിഞ്ഞുകൂടാൻ വേണ്ട ചുരുങ്ങിയ വിഭവങ്ങൾ എന്തുപറ്റിയാലും നമുക്ക് ലഭിക്കും എന്ന സ്ഥിതി വന്നാൽ പിന്നെ നമ്മുടെ ഭയം അകലുന്നു, നമുക്ക് ആരെയും പേടിച്ചു ജീവിക്കേണ്ട, നമുക്ക് ധൈര്യമായി ജീവിതം ആസ്വദിക്കാം.

“The dominant principle “Whoever does not work should not eat” (a sentence from the New Testament) was in effect for most of the past and present history of humanity. This threat characterizes a psychology of deficiency based on the principles of fear where the essentials of life are not controlled any more. On the other hand, a guaranteed income could make people today free and independent from economic threats. This would mark the transition from the psychology of deficiency to a psychology of abundance, one of the most important steps in human history. A psychology of deficiency produces fear, envy and egoism. A psychology of abundance produces initiative, faith in life and solidarity.”

ലിങ്ക്

സാമ്പത്തിക കാഴ്ചപ്പാടിൽ മാത്രമല്ല, എല്ലാവിധത്തിലും “ബേസിക് ഇൻകം ഗ്യാരണ്ടി” നമ്മെ സ്വാതന്ത്രരാക്കുന്നു. ചൂഷണം ചെയ്യുന്ന മുതലാളിയുടെ സ്ഥാപനത്തിൽ നിന്നും രാജിവെക്കുന്ന തൊഴിലാളിക്കും, കമ്പോളത്തിന്റെ രീതികൾക്ക് വഴങ്ങാൻ ആഗ്രഹിക്കാത്ത കലാകാരനും, ഉപദ്രവിക്കുന്ന ഭർത്താവിൽ നിന്ന് വിവാഹമോചനം ആഗ്രഹിക്കുന്ന ഭാര്യക്കും, അയൽവക്കത്തെ ജാതിവെറിയന്മാരാൽ ബഹിഷ്കരിക്കപ്പെട്ട ദളിതനും, അങ്ങനെ എല്ലാവര്ക്കും ഭയമില്ലാതെ സ്വതന്ത്രരായി ജീവിക്കാൻ സഹായിക്കുന്നതാണ് “ബേസിക് ഇൻകം ഗ്യാരണ്ടി”. Erich Fromm പറയുന്നു –

“A Guaranteed Income, which becomes possible in the era of economic abundance, could for the first time free man from the threat of starvation, and thus make him truly free and independent from any economic threat. Nobody would have to accept conditions of work merely because he otherwise would be afraid of starving; a talented or ambitious man or woman could learn new skills to prepare himself or herself for a different kind of occupation. A woman could leave her husband, an adolescent his family. People would learn to be no longer afraid, if they did not have to fear hunger.”

കൗതുകകരമായ ഒരു നിരീക്ഷണം കൂടി എറിക് ഫ്രോമ് നടത്തുന്നു. നമ്മുടെയെല്ലാം ജോലിസമയം കുറയുകയും എല്ലാവര്ക്കും “ബേസിക് ഇൻകം ഗ്യാരണ്ടി” ലഭിക്കുകയും ചെയ്‌താൽ നാം കൂടുതൽ സമയം തത്വചിന്തയിലും മതചിന്തയിലും മുഴുകാൻ സാധ്യതയുണ്ടെന്ന് എറിക് ഫ്രോമ് പറയുന്നു.

“A further effect of a Guaranteed Income, coupled with greatly diminished working hours for all, would be that the spiritual and religious problems of human existence would become real and imperative. Until now man has been occupied with work (or has been too tired after work) to be too seriously concerned with such problems as “What is the meaning of life?” “What do I believe in?” “What are my values?” “Who am I?” and so on. If he ceases to be mainly occupied by work, he will either be free to confront these problems seriously, or he will become half mad from direct or compensated boredom.”

“The Psychological Aspects of the Guaranteed Income”, Erich Fromm, 1966, quoted in “Basic Income: An Anthology of Contemporary Research”, First Edition. Edited by Karl Widerquist, José A. Noguera, Yannick Vanderborght, and Jurgen De Wispelaere, Blackwell Publishing Ltd., 2013

സോഷ്യലിസ്റ്റ് ചിന്തകർ

സോഷ്യലിസ്റ്റ് ചിന്താഗതിയുള്ള പലരും “ബേസിക് ഇൻകം ഗ്യാരണ്ടി” -യെ അനുകൂലിച്ചിട്ടുണ്ട്. ഉദാഹരണം ഫ്രഞ്ച് സോഷ്യലിസ്റ്റ് ആയിരുന്ന Charles Fourier – ന്റെ ശിഷ്യൻ Joseph Charlier ആണ് ആദ്യമായി “ബേസിക് ഇൻകം ഗ്യാരണ്ടി” -യെ കുറിച്ച് എഴുതിയത്. ( Charles Fourier ഒരു ഉട്ടോപ്യൻ സോഷ്യലിസ്റ്റ് ആയാണ് മാർക്സിസ്റ്റുകാർ പരിഗണിക്കുന്നത്. )

“Under the labels “minimum” … he proposed giving every citizen with an unconditional right to a quarterly … payment of an amount fixed annually … on the basis of the rental value of all real estate.”

ലിങ്ക്

ഈ ഉട്ടോപ്യൻ സോഷ്യലിസ്റ്റുകളുടെ വാദം ഇപ്രകാരം ആണ് – ഈ ഭൂമി എല്ലാ മനുഷ്യര്ക്കും തുല്യമായി അവകാശപ്പെട്ടതാണ്‌, പക്ഷെ ചില ഭൂവുടമകൾ അത് കയ്യടക്കിയിരിക്കുന്നു, അത് വഴി മറ്റുള്ളവരുടെ അവകാശങ്ങൾ ലംഘിക്കപ്പെടുന്നു. ഭൂവുടമകൾക്ക് ലഭിക്കുന്ന എല്ലാ ലാഭവും ഭൂമിയിൽ നിന്ന് മാത്രം വന്നതാണ്. എല്ലാവര്ക്കും അവകാശപ്പെട്ട ഭൂമിയിൽ നിന്നും ലഭിക്കുന്ന ലാഭം ചില ഭൂവുടമകൾ മാത്രം അനുഭവിക്കുന്നത് ന്യായമല്ല. അതിനാൽ ഒരു നഷ്ടപരിഹാരം എന്നോണം ഭൂവുടമക്ക് ലഭിക്കുന്ന ലാഭത്തിന്റെ ഒരു വിഹിതം ലഭിക്കാൻ മറ്റുള്ളവർക്കെല്ലാം അവകാശമുണ്ട്.

“For millions of years, our ancestors had unconditional access to the resources they needed to survive. They were free to hunt and gather for themselves or with other willing people as they pleased, and no one would interfere with them. …. The rules we live under today do not make most people free to refuse unwanted active cooperation with others. Land that was once free for all to use is now claimed by governments, businesses, and individuals. Most people reach adulthood with no direct access to the resources they need, they can only obtain resources by meeting conditions set by others – by employers or governments. They … do not have the effective power to refuse; someone will interfere with anything they might do to support themselves… They cannot work for themselves; they must work for a property owner or a government.”

“Why We Demand a Basic Income” – Karl Widerquist, quoted in “Basic Income: An Anthology of Contemporary Research”, First Edition. Edited by Karl Widerquist, José A. Noguera, Yannick Vanderborght, and Jurgen De Wispelaere, Blackwell Publishing Ltd., 2013

1848 ൽ ഫ്രാൻസിൽ നടന്ന വിപ്ലവങ്ങൾക്കും ബഹളങ്ങൾക്കും “ബേസിക് ഇൻകം ഗ്യാരണ്ടി” എന്ന ആശയവുമായി ബന്ധമുണ്ടായിരുന്നുവത്രെ. അന്നത്തെ കാലത്തു ഫ്രാൻസിൽ പ്രചാരത്തിൽ ഉണ്ടായിരുന്ന തൊഴിലാളികൾക്ക് ജോലിചെയ്യാനുള്ള അവകാശത്തെ സംരക്ഷിക്കാൻ ശ്രമിക്കുന്ന “right to work” എന്ന ആശയവും പുതിയ തൊഴിലില്ലാത്തവർക്കു വേണ്ടി സർക്കാർ നടപ്പിലാക്കിയ “national workshop” എന്ന സ്ഥാപനങ്ങളും “ബേസിക് ഇൻകം ഗ്യാരണ്ടി” എന്ന ആശയവുമായി ബന്ധപ്പെട്ടതായിരുന്നു.

ലിങ്ക്

മാർട്ടിൻ ലൂതർ കിംഗ്

അതെ സമയം അമേരിക്കയിലെ കറുത്ത വർഗക്കാരുടെ നേതാവായിരുന്ന മാർട്ടിൻ ലൂതർ കിംഗ് “ബേസിക് ഇൻകം ഗ്യാരണ്ടി” -യെ അനുകൂലിച്ചിരുന്നു. പല രീതിയിലുള്ള വിവേചനങ്ങൾ നേരിടേണ്ടി വന്ന കറുത്ത വർഗക്കാർക്ക് സർക്കാർ നൽകുന്ന ചെറിയ സഹായങ്ങൾ കൊണ്ട് കാര്യമായ ഗുണം ലഭികുന്നില്ല എന്നും, സമഗ്രമായ ധനസഹായം ഉണ്ടെങ്കിൽ മാത്രമേ അവർക്കു രക്ഷപ്പെടാൻ കഴിയൂ, എന്നുമാണ് മാർട്ടിൻ ലൂതർ കിംഗ് അഭിപ്രായപ്പെട്ടത്. ഒന്നുകിൽ കറുത്തവർഗക്കാർക്ക് തൊഴിൽ നൽകുക, അല്ലെങ്കിൽ അവർക്കു ധനസഹായം നൽകുക, എന്നാണു കിംഗ് പറഞ്ഞത്.

“The problem indicates that our emphasis must be two-fold. We must create full employment or we must create incomes. People must be made consumers by one method or the other.”

ലിങ്ക്

മുതലാളിത്തത്തിന്റെ വക്താക്കൾ

മറുവശത്തു പാശ്ചാത്യ മുതലാളിത്തത്തിന്റെ പല വക്താക്കളും ബേസിക് ഇൻകം ഗ്യാരണ്ടിയെ അനുകൂലിക്കുന്നു. ഉദാഹരണം സാമ്പത്തിക ശാസ്ത്രജ്ഞൻ Milton Friedman ബേസിക് ഇൻകം ഗ്യാരണ്ടിയുടെ ഒരു വകഭേദമായ “negative income tax” -നെ അനുകൂലിക്കുന്നു. ബേസിക് ഇൻകം ഗ്യാരണ്ടിയും ഫ്രീഡ്‌മാൻ മുന്നോട്ടു വച്ച Negative income tax – ഉം തമ്മിൽ വളരെയധികം സാമ്യമുണ്ട്. (ചില വ്യത്യാസങ്ങളുമുണ്ടു, പക്ഷെ അതിനെക്കുറിച്ച് പിന്നൊരിക്കൽ ചർച്ച ചെയ്യാം.)

മുതലാളിത്ത വിശ്വാസികൾ പൊതുവെ പാവങ്ങൾക്ക് പണവും മറ്റു ആനുകൂല്യങ്ങളും നൽകുന്നതിനെ എതിർക്കാറുണ്ട്. പക്ഷെ ബേസിക് ഇൻകം ഗ്യാരണ്ടിയെ അവർ പലരും അനുകൂലിക്കുന്നു, കാരണം അവർക്കറിയാം ഒരു ജനാധിപത്യത്തിൽ ഭൂരിപക്ഷം വരുന്ന പാവങ്ങൾക്ക് ആനുകൂല്യങ്ങൾ നൽകുന്നതിനെ ആർക്കും എതിർക്കാൻ സാധിക്കില്ല. മുതലാളിത്ത വിശ്വാസികൾക്കു ചെയ്യാവുന്നത് ഇത്ര മാത്രം. സർക്കാർ നേരിട്ട് നടത്തുന്ന പല പെൻഷനുകളും ധനസഹായങ്ങളും റേഷൻ പദ്ധതിയും സബ്സിഡികളും എല്ലാം സാമ്പത്തികമായി കാര്യക്ഷമമല്ല (economically inefficient). ഭീമമായ സംഖ്യ സർക്കാർ ചിലവാക്കുമ്പോൾ ഗുണഭോക്താക്കൾക്ക് ചെറിയ സംഖ്യ മാത്രമേ ലഭിക്കൂ. ബാക്കി മുഴുവൻ സർക്കാർ തൊഴിലാളികളുടെ ശമ്പളവും സർക്കാർ ഓഫീസ് ചിലവും മറ്റു administrative expenses ആയും waste ആയും corruption ആയും നഷ്ടപെടുന്നു. അപ്പോൾ മുതലാളിത്ത വിശ്വാസികൾക്കു ചെയ്യാവുന്നത് സർക്കാർ നേരിട്ട് നടത്തുന്ന ഇത്തരം പാഴ് ചിലവുകൾ ചുരുക്കിയോ നിർത്തലാക്കിയോ “ബേസിക് ഇൻകം ഗ്യാരണ്ടി” വഴി നേരിട്ട് ജനങ്ങൾക്ക് അതേ പണം നൽകിയാൽ ധൂർത്തും administrative expenses ഉം waste ഉം എല്ലാം കുറയും.

“ബേസിക് ഇൻകം ഗ്യാരണ്ടി” വന്നാൽ ഇന്ന് കാണുന്ന പല ക്ഷേമ പരിപാടികളും നിർത്തലാക്കേണ്ടി വരും എന്നാണു മുതലാളിത്ത അനുകൂലികൾ പറയുന്നത്.

“… no Western nation can afford to add a significant GI to its existing commitments. On the contrary, all Western nations need to restructure their existing benefit systems to avoid bankruptcy. If a GI is to be financially feasible, it must replace existing programmes rather than augment them.”

“Guaranteed Income as a Replacement for the Welfare State”, Charles Murray, 2008, quoted in “Basic Income: An Anthology of Contemporary Research”, First Edition. Edited by Karl Widerquist, José A. Noguera, Yannick Vanderborght, and Jurgen De Wispelaere, Blackwell Publishing Ltd., 2013

കടുത്ത capitalist ആയിട്ടും പാവപ്പെട്ടവർക്ക് സർക്കാർ കാശ് നൽകുന്നതിനെ ഫ്രീഡ്‌മാൻ അനുകൂലിക്കാൻ ഇതാണ് കാരണങ്ങൾ.

1 – സർക്കാർ ക്ഷേമ പരിപാടികൾ നടത്തുന്നതിൽ ഏറെക്കുറെ പരാജയപ്പെട്ടിരിക്കുകയാണ്. പൊതുജനത്തിന് കാര്യമായ പ്രയോജനം ലഭിക്കുന്നില്ല. അതേസമയം ഭീമമായ സംഖ്യ ചിലവാകുന്നു. അതിനാൽ പാവപ്പെട്ടവരെ പരോക്ഷമായി മാത്രം സഹായിക്കുന്ന, അവർക്കു വേണ്ട സഹായം നൽകാത്ത, സർക്കാർ പദ്ധതികൾക്കു അനാവശ്യമായി കാശ് ചിലവാക്കുന്നതിനു പകരം ആ കാശ് പാവപ്പെട്ടവരുടെ ബാങ്ക് അക്കൗണ്ടിൽ നേരിട്ട് നൽകിയാൽ അവർക്കു കൂടുതൽ ഗുണം ലഭിക്കും. ഇന്നത്തെ സർക്കാർ ക്ഷേമ പരിപാടികൽ വഴി യഥാർത്ഥത്തിൽ ഗുണം ലഭിക്കുന്നത് സർക്കാർ തൊഴിലാളികൾക്കാണ്. (എനിക്ക് “മറിമായം” എന്ന TV സീരിയലിലെ ചില രംഗങ്ങൾ ഓർമ വരുന്നു.)

ഫ്രീഡ്‌മാൻ പറയുന്നു – “We should replace the ragbag of specific welfare programs with a single comprehensive program of income supplements in cash — a negative income tax. It would provide an assured minimum to all persons in need, regardless of the reasons for their need…A negative income tax provides comprehensive reform which would do more efficiently and humanely what our present welfare system does so inefficiently and inhumanely.”

2 – പാവപ്പെട്ട ജനങ്ങൾക്ക് വേണ്ട സാമഗ്രികൾ സർക്കാർ നൽകുന്നതിനേക്കാൾ ഭേദമാണ് അവർക്കു തുല്യമായ കാശ് കൊടുത്തു അവരോടു മാർകെറ്റിൽ പോയി വാങ്ങാൻ പറയുന്നത്. അതായത് പാവപ്പെട്ടവരെക്കൊണ്ട് റേഷൻ കടയിൽ ക്യൂ നിന്ന് പഴകിയ അരിയും പഞ്ചസാരയും വാങ്ങിക്കുകയും, കൃഷി ഭവനിൽ ചെന്ന് സർക്കാർ ആപ്പീസർമാരുടെ കാലുപിടിച്ചു തെങ്ങിൻതൈ വാങ്ങിക്കുകയും, ചെയ്യിക്കുന്നതിനു പകരം അവർക്കു കാശ് കൊടുത്തു സ്വതന്ത്ര വിപണിയിലെ കച്ചവടക്കാർ പാവപ്പെട്ടവരുടെ മുമ്പിൽ ക്യൂ നിൽക്കുന്നതല്ല ഭേദം?

“The proposal for a negative income tax is a proposal to help poor people by giving them money, which is what they need, rather than as now, by requiring them to come before a government official to tally all their assets and liabilities and be told that you may spend X dollars on rent, Y dollars on food, etc.”

3 – ഇന്നത്തെ സർക്കാർ ആനുകൂല്യങ്ങളുടെ ഒരു പ്രശ്നം അവ പാവപ്പെട്ടവർക്ക് ലഭിക്കുന്നത് അവർ പാവപ്പെട്ടവരായി (below poverty line – BPL) തുടർന്നാൽ മാത്രമാണ്. അവർക്കു മെച്ചപ്പെട്ട ജോലിയോ വരുമാനമോ വന്നാൽ BPL സ്ഥാനവും പോകും സർക്കാർ ആനുകൂല്യവും നഷ്ടമാകും. അതിന്റെ ഒരു ദൂഷ്യഫലം എന്തെന്നാൽ സർക്കാർ ആനുകൂല്യം ലഭിക്കുന്ന ഒരു പാവപ്പെട്ടവന് നല്ല ശമ്പളമുള്ള ജോലിക്കുവേണ്ടി പരിശ്രമിക്കാനുള്ള ആഗ്രഹം കുറയുന്നു. (ഇത് അമേരിക്കയിൽ വലിയ സംഭവമാണ്, പക്ഷെ ഇന്ത്യയിൽ അത്ര പ്രശ്നമല്ല എന്ന് തോന്നുന്നു, എനിക്കറിയില്ല.) Negative income tax പദ്ധതി ഉണ്ടെങ്കിൽ പാവപ്പെട്ടവന്റെ വരുമാനം കൂടിയാൽ ക്രമേണ സർക്കാർ ആനുകൂല്യവും കുറയും, ഒറ്റയടിക്ക് ഇല്ലാതാകില്ല. (പക്ഷെ കൊണ്ഗ്രെസ്സ് പാർട്ടി മുന്നോട്ടുവച്ച ബേസിക് ഇൻകം ഗ്യാരണ്ടിയും negative income tax -ഉം തമ്മിൽ ചില വ്യത്യാസങ്ങൾ ഉണ്ട്, അവ ഇവിടെ വിവരിക്കുന്നില്ല.)

ലിങ്ക്

ഫിൻലൻഡിലെ പരീക്ഷണം

രണ്ടുകൊല്ലമായി ഫിൻലൻഡ്‌ സർക്കാർ നടത്തിയ “ബേസിക് ഇൻകം ഗ്യാരണ്ടി” പരീക്ഷണം ഈയിടെ സമാപിച്ചു. ലോകത്തെ ഏറ്റവും സന്തോഷമുള്ള ജനങ്ങൾ താമസിക്കുന്ന രാജ്യമെന്നു പറയപ്പെടുന്ന ഫിന്ലാന്ഡിലെ തൊഴിലില്ലാത്ത 2,000 പേർക്ക് പ്രതിമാസം 560 Euro സർക്കാർ നൽകിയിരുന്നു. ഈ പരീക്ഷണത്തിന്റെ റിസൾട് ഫിൻലൻഡ്‌ സർക്കാർ പ്രസിദ്ധീകരിച്ചു. പുതിയ തൊഴിലുകൾ സൃഷ്ടിക്കുന്നതിൽ ഈ പദ്ധതി വിജയിച്ചില്ല, പക്ഷെ ജനങ്ങൾ കൂടുതൽ സന്തോഷവാന്മാരായി കാണപ്പെട്ടു എന്നാണു ഫിൻലൻഡ്‌ സർക്കാർ പറഞ്ഞത്. പത്രവാർത്തയിൽ സർക്കാരിൽ നിന്ന് പണം ലഭിച്ച രണ്ടുപേരുടെ കാര്യം പറയുന്നു, ഒരു സ്ത്രീ ഒരു റെസ്റ്റോറന്റ് തുടങ്ങി, ഒരാൾ രണ്ടു പുസ്തകങ്ങൾ എഴുതി പ്രസിദ്ധീകരിച്ചു.

” … participants in the trial were happier and healthier than the control group. … “The basic income recipients of the test group reported better wellbeing in every way (than) the comparison group,” chief researcher Olli Kangas said.”

ലിങ്ക്

Harper Lee

അമേരിക്കയിലെ പ്രസിദ്ധ എഴുത്തുകാരി Harper Lee ചെറുപ്പക്കാലത്തു ഒരു എയർലൈൻ കമ്പനിയിൽ ചെറിയ ക്ലെറിക്കൽ ജോലി ആയിരുന്നു. എഴുതാൻ താല്പര്യമുണ്ടെങ്കിലും ജോലിത്തിരക്ക് കാരണം സമയം കിട്ടിയില്ല. ആ സ്ത്രീയുടെ ഒരു കുടുംബ സുഹൃത്ത് അവർക്കു ഒരു ക്രിസ്മസ് സമ്മാനമായി ഒരു വർഷത്തെ ശമ്പളം നൽകി. Harper Lee ജോലിക്കു പോകാതെ വീട്ടിലിരുന്നു പുസ്തകം എഴുതാനായിരുന്നു ആ സമ്മാനം.

Harper Lee അവരെ നിരാശപ്പെടുത്തിയില്ല. അവർ എഴുതിയ To Kill a Mockingbird എന്ന നോവൽ അമേരിക്കയിലെ ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും മഹത്തായ സാഹിത്യ കൃതികളിൽ ഒന്നാണെന്ന് പറയപ്പെടുന്നു. ആ ക്രിസ്മസ് സമ്മാനം ലഭിച്ചില്ലായിരുന്നെങ്കിൽ Harper Lee – ക്കു പുസ്തകം എഴുതാനുള്ള സമയം ലഭിക്കുമായിരുന്നോ എന്ന കാര്യം സംശയമാണ്.

ഇന്നും നമ്മുടെയിടയിൽ കഴിവുള്ള എത്രയോ പേർ സാമ്പത്തിക ബുദ്ധിമുട്ടു കാരണം അവർ സൃഷ്ടിക്കാൻ മോഹിക്കുന്ന കഥയോ കവിതയോ പൈന്റിങ്ങോ പാട്ടോ സിനിമയോ സ്പോർട്സ് പരിപാടിയോ തത്വചിന്തയോ മറ്റോ ചെയ്യാനാവാതെ ജോലിത്തിരക്കിൽ കുടുങ്ങി കഴിയുന്നു. “ബേസിക് ഇൻകം ഗ്യാരണ്ടി” വഴി അവർക്കു സ്വന്തം സൃഷ്ടിയിൽ മുഴുകാൻ കഴിഞ്ഞാൽ മനുഷ്യരാശിക്ക് എത്ര ഗുണം ലഭിച്ചേനെ.

“The Browns had given Harper Lee a check, for her to fill out with a one year salary, for her to do whatever she wanted to develop her writing. That present is often said to have been a Basic Income of sorts, and as a result, Lee took a year off to work on what was to become To Kill a Mockingbird. Lee describes this experience saying that her friends wanted to show their faith in her, and “whether I ever sold a line was immaterial. They wanted to give me a full, fair chance to learn my craft, free from the harassments of a regular job.”

ലിങ്ക്

അവശ കലാകാരന്മാരും അവശ ബുദ്ധിജീവികളും

ഈയവസരത്തിൽ എനിക്ക് ഓർമ്മവരുന്ന മറ്റൊരു വിദ്വാൻ കാൾ മാർക്സ് ആണ്. ബുദ്ധിരാക്ഷസൻ ആണെങ്കിലും കൃത്യമായ വരുമാനമില്ലാത്തതു കൊണ്ട് വലഞ്ഞ മാർക്സിനു തൻറെ മഹത്തായ പുസ്തകങ്ങൾ എഴുതാൻ കഴിഞ്ഞത് ബൂർഷ്വ മുതലാളിയായ എൻഗേൽസ് നൽകിയ വരുമാനം കൊണ്ടാണ്. എൻഗേൽസിനെ പോലെ ഒരു മുതലാളി സഹായിക്കാൻ ഇല്ലാത്തതു കൊണ്ട് ആരാരുമറിയാതെ പൊലിഞ്ഞുപോയ എത്രയോ മാർക്സുമാർ നമ്മുടെയിടയിൽ ഉണ്ടായിരിക്കും ?

എനിക്ക് ഓർമ്മവരുന്ന മറ്റൊരു പ്രതിഭയാണ് ചിത്രകാരൻ Vincent van Gogh. ജീവിതകാലം മുഴുവൻ ദാരിദ്ര്യവും പരാജയവും നിരാശയും അനുഭവിച്ച വിൻസെന്റ് 37 ആം വയസ്സിൽ ആത്മഹത്യ ചെയ്തു. മരണത്തിനു ശേഷമാണ് അദ്ദേഹം ഒരു മഹാനായ ചിത്രകാരനായി അറിയപ്പെടാൻ തുടങ്ങിയത്. ആ കാലഘട്ടത്തിലെ കലാകാരന്മാരുടെ കാഴ്ചപ്പാടിൽ ശരിയായി പെയിന്റ് ചെയ്യാൻ അറിയാത്ത വിൻസെന്റ് ഒരു പരാജയമായിരുന്നു. ദിവസേന കഷ്ടപ്പെട്ടു പെയിന്റ് ചെയ്യുമെങ്കിലും അയാളുടെ ചിത്രങ്ങൾ വാങ്ങാൻ മിക്കവർക്കും താല്പര്യമില്ലായിരുന്നു. വിൻസെന്റ് ജീവിച്ചത് ഭേദപ്പെട്ട വരുമാനമുള്ള സ്വന്തം അനിയനായ Theo van Gogh അയച്ചുകൊടുത്ത കാശ് കൊണ്ടു മാത്രമാണ്. ഭേദപ്പെട്ട വരുമാനമുള്ള അനിയന്മാർ ഇല്ലാത്തതുകൊണ്ട് പെയിന്റ് ചെയ്യാനാവാത്ത എത്രയോ വിൻസെന്റുമാർ നമ്മുടെ ഇടയിൽ ഉണ്ടായിരിക്കും ?

“ബേസിക് ഇൻകം ഗ്യാരണ്ടി” വരുമാനം കൊണ്ട് അവരിൽ ചിലരെങ്കിലും കാൾ മാർക്സിനെപോലെയോ Vincent van Gogh -നെ പോലെയോ Harper Lee -യെപോലെയോ ആയിത്തീർന്നാൽ മനുഷ്യരാശിക്ക് തന്നെയല്ലേ ഗുണം ? അതിനുവേണ്ടി പണക്കാർ അല്പം നികുതി കൂടുതൽ കൊടുക്കേണ്ടിവന്നാൽ അതത്ര വലിയ തെറ്റാണോ ?

John Stuart Mill

ബ്രിടീഷ് ലിബറൽ തത്വചിന്തകനും utilitarianism – ത്തിന്റെ വക്താവുമായ John Stuart Mill 1849 ൽ “ബേസിക് ഇൻകം ഗ്യാരണ്ടി” -യെ അനുകൂലിച്ചിരുന്നു.

“The most skilfully combined … of all the forms of Socialism, is that commonly known as Fourierism. … In the distribution, a certain minimum is first assigned for the subsistence of every member of the community, whether capable or not of labour. The remainder of the produce is shared in certain proportions, to be determined beforehand, among the three elements, Labour, Capital, and Talent.”

“On this score he (J. S. Mill) praised … Fourierism which assigned in the first place a basic income to all and then distributed the balance of the product in shares to capital, talent or responsibility, and work actually done.”

ലിങ്ക് – https://basicincome.org/basic-income/history/

Bertrand Russell

“ബേസിക് ഇൻകം ഗ്യാരണ്ടി” പദ്ധതിയെ 1918 ൽ അനുകൂലിച്ച മറ്റൊരാൾ ആയിരുന്നു ബ്രിടീഷ് തത്വചിന്തകനും ഗണിതശാസ്ത്രജ്ഞനും anti-war ആക്ടിവിസ്റ്റുമായിരുന്ന ബെർട്രാൻഡ് റസ്സൽ.

“… a certain small income, sufficient for necessaries, should be secured to all, whether they work or not, and that a larger income … should be given to those who are willing to engage in some work which the community recognizes as useful…When education is finished, no one should be compelled to work, and those who choose not to work should receive a bare livelihood and be left completely free.”

ലിങ്ക് – https://basicincome.org/basic-income/history/

അമേരിക്കൻ സർക്കാരിന്റെ ചില പദ്ധതികൾ

കഴിഞ്ഞ രണ്ടര നൂറ്റാണ്ടിൽ പൊതുവെ അമേരിക്കൻ സർക്കാർ കൂടുതലും യാഥാസ്ഥിക ( conservative ) സാമ്പത്തിക നയങ്ങൾ ആണ് പിന്തുടർന്നത് എങ്കിലും നാല് ഘട്ടങ്ങളിൽ ലിബറൽ ( അല്പം സോഷ്യലിസ്റ്റ് എന്ന് പറയാം ) പരിപാടികൾ രൂപീകരിച്ചിട്ടുണ്ട് –

(1) ഒന്നാമതു 1860 കളിൽ അമേരിക്കൻ സർക്കാർ ആൾതാമസമില്ലാത്ത പടിഞ്ഞാറ് ഭാഗം വികസിപ്പിക്കാൻ Homestead Act പ്രകാരം അവിടെ വീടുവച്ചു താമസിക്കാൻ താല്പര്യമുള്ള എല്ലാവര്ക്കും നൂറു ഏക്കർ മുതൽ അറുനൂറു ഏക്കർ വരെ സൗജന്യമായി ഭൂമി നൽകി. അതുവഴി ലക്ഷക്കണക്കിന് ആൾക്കാർ യൂറോപ്പിൽ നിന്നും അമേരിക്കയിലേക്ക് വന്നു പൗരത്വവും ഭൂമിയും ലഭിച്ചു. അതേപോലെ 1865 ൽ കറുത്തവർഗക്കാരായ അടിമകളെ മോചിപ്പിക്കാൻ നടന്ന Civil War ആഭ്യന്തരയുദ്ധത്തിനു ശേഷം മുൻ അടിമകളായ കറുത്തവർഗക്കാർക്ക് നാൽപതു ഏക്കർ ഭൂമിയും ഒരു കോവർകഴുതയും (Forty acres and a mule) നൽകി, പക്ഷെ വർഗ്ഗവെറിയന്മാരായ വെള്ളക്കാരുടെ എതിർപ്പ് മൂലം സർക്കാർ ഭൂമി കറുത്തവർഗക്കാരിൽ നിന്ന് തിരികെ പിടിച്ചു.

ലിങ്ക് – https://en.wikipedia.org/wiki/Homestead_Acts

ലിങ്ക് – https://en.wikipedia.org/wiki/Forty_acres_and_a_mule

(2) രണ്ടാമത് 1930 കളിലെ കടുത്ത സാമ്പത്തിക തകർച്ചക്ക് ശേഷം 1935 കാലത്തു പ്രസിഡണ്ട് Franklin D. Roosevelt ആരംഭിച്ച New Deal -ന്റെ ഭാഗമായി തൊഴിലില്ലായ്മ വേതനം, വാർധക്യ കാല പെൻഷൻ, എന്നിവ അടങ്ങുന്ന Social Security Administration ആണ്. തീവ്ര മുതലാളിത്ത – ക്യാപിറ്റലിസ്റ് Neoclassical Economics ചിന്തകൾ വെടിഞ്ഞു ചെറിയ രീതിയിൽ ഇടതുപക്ഷ ചായ്‌വുള്ള welfare state പദ്ധതികൾ അപ്പോഴാണ് അമേരിക്കയിൽ ആദ്യമായി തുടങ്ങിയത്.

(3) മൂന്നാമത് 1965 കാലത്തു പ്രസിഡന്റ് John F. Kennedy യുടെ മരണത്തിനു ശേഷം അധികാരമേറ്റ പ്രസിഡന്റ് Lyndon B. Johnson തുടങ്ങിവച്ച Great Society പദ്ധതിയുടെ ഭാഗമായി Medicare (വൃദ്ധർക്കും സൗജന്യ ചികിത്സ) – Medicaid (പാവപ്പെട്ടവർക്ക് സൗജന്യ ചികിത്സ) മുതലായ പദ്ധതികൾ ആണ്. അമേരിക്കൻ സമൂഹത്തിൽ പല കോലാഹലങ്ങളും നടക്കുന്ന സമയമായിരുന്നു ഇത് – വിയറ്റ്നാം യുദ്ധം, കെന്നഡിയുടെ കൊലപാതകം, സ്ത്രീവിമോചനം, കറുത്തവർഗക്കാരുടെ പ്രതിഷേധം, എന്നിങ്ങനെ.

ലിങ്ക് – https://en.wikipedia.org/wiki/Great_Society

(4) നാലാമത് 2008-2018 കാലത്തു ഉണ്ടായ ലിബറൽ മുന്നേറ്റങ്ങൾ ആണ്, ഉദാഹരണം ആദ്യത്തെ കറുത്ത വർഗക്കാരനായ Barack Obama പ്രെസിഡന്റ് ആയി, Obamacare (ACA) എന്ന നിയമം വഴി മെഡിക്കൽ ആനുകൂല്യങ്ങൾ നൽകി, ആദ്യത്തെ വനിതാ പ്രസിഡന്റ് സ്ഥാനാർഥി Hillary Clinton ആയി, ഇപ്പോൾ കഴിഞ്ഞ തിരഞ്ഞെടുപ്പിൽ Alexandria Ocasio-Cortez പോലുള്ള സോഷ്യലിസ്റ്റുകൾക്ക് ലഭിച്ച ജയം. ഈ സാഹചര്യത്തിൽ അമേരിക്കയിൽ വീണ്ടും “ബേസിക് ഇൻകം ഗ്യാരണ്ടി” പദ്ധതിയെ കുറിച്ച് ചർച്ചകൾ സജീവമായിരിക്കുകയാണ്. കഴിഞ്ഞ ഏതാനും ദശകങ്ങളായി അമേരിക്കയിൽ പണക്കാരും കമ്പനികളും കൂടുതൽ ശക്തിപ്രാപിക്കുകയും പാവപ്പെട്ടവരുടെ സ്ഥിതി കൂടുതൽ മോശമാകുകയും ചെയ്യുന്നുണ്ട്. അതിനൊരു പരിഹാരമായി കൂടുതൽ സോഷ്യലിസം ആണ് ഇവർ നിർദേശിക്കുന്നത്. എല്ലാവര്ക്കും ഫ്രീ ആയി കോളേജ് പഠിക്കാനും, ഫ്രീ ആയി ചികത്സ ലഭിക്കാനും, മിനിമം ശമ്പളം വർധിപ്പിക്കാനും ഇവർ ശ്രമിക്കുന്നു.അതിന്റെ ഭാഗമായാണ് അമേരിക്കയിൽ ഇപ്പോൾ “ബേസിക് ഇൻകം ഗ്യാരണ്ടി” പദ്ധതിയെ കുറിച്ച് കൂടുതൽ താല്പര്യം ഉണ്ടായിട്ടുള്ളത്.

Robotics, Artificial Intelligence, and Basic Income Guarantee

അടുത്ത 20-30 വർഷത്തിനകം ലോകത്തെ വലിയൊരു ഭാഗം ജോലികളും ചെയ്യുന്നത് കമ്പ്യൂട്ടറുകളും റോബോട്ടുകളും Artificial Intelligence – ഉം ആയിരിക്കും എന്ന് കരുതപ്പെടുന്നു. പക്ഷെ ഇങ്ങനെ ഉണ്ടായാൽ നമ്മിൽ ഭൂരിഭാഗം പേർക്കും ജോലി പോകും എന്ന് പലരും ഭയപ്പെടുന്നു. കമ്പ്യൂട്ടറുകളും റോബോട്ടുകളും ഉണ്ടാക്കുന്ന ചുരുക്കം ചിലരാണ് എല്ലാ സമ്പത്തും കൈയടക്കാൻ സാധ്യത.

ഇപ്പോൾ തന്നെ ഇതിന്റെ ലക്ഷണങ്ങൾ കാണുന്നുണ്ട്. അമേരിക്കയിൽ ഒരുഭാഗത്തു വലിയ ഡിപ്പാർട്മെന്റ് സ്റ്റോറുകളും ഷോപ്പിംഗ് മാളുകളും അടച്ചുപൂട്ടി ലക്ഷക്കണക്കിന് ആൾക്കാരുടെ ജോലി പോകുമ്പോൾ മറുഭാഗത്തു ഒരൊറ്റ കമ്പനി – Amazon – വളർന്നു വലുതായി, അതിന്റെ പ്രധാന ഷെയർഹോൾഡർ Jeff Bezos ലോകത്തെ ഏറ്റവും വലിയ പണക്കാരൻ ആയി. ഭാവിയിൽ എല്ലാപണികളും ഏറ്റെടുക്കുന്നത് കമ്പ്യൂട്ടറുകളും റോബോട്ടുകളും ആണെങ്കിൽ കോടിക്കണക്കിനു ആൾക്കാർക്ക് ജോലിപോയി പട്ടിണിയിലാകും, അതേസമയം എല്ലാലാഭവും ലഭിക്കുന്നത് Amazon – Jeff Bezos അല്ലെങ്കിൽ Microsoft – Bill Gates അല്ലെങ്കിൽ Reliance – Ambani പോലെ അപൂർവം ചിലർക്കു മാത്രം. അത്തരം ഒരു ലോകത്തിൽ പാവപ്പെട്ടവർ എങ്ങനെ ജീവിക്കും ?

ഈ ദുരന്തത്തിന് പരിഹാരമായി ചിലർ നിർദേശിക്കുന്നത് “ബേസിക് ഇൻകം ഗ്യാരണ്ടി” പദ്ധതിയാണ്. Tesla കമ്പനിയുടെ CEO -ഉം ലോകത്തു ഏറ്റവും കൂടുതൽ ദീർഘവീക്ഷണം ഉള്ള ബിസിനസ് നേതാക്കളിൽ ഒരാളായ Elon Musk പറയുന്നത് “ബേസിക് ഇൻകം ഗ്യാരണ്ടി” പദ്ധതിയല്ലാതെ വേറെ ഒരു പോംവഴിയുമില്ല എന്നാണു.

“In an interview with CNBC on Friday, Musk said that he believes the solution to taking care of human workers who are displaced by robots and software is creating … universal basic income for all…. “There’s a pretty good chance we end up with a universal basic income, or something like that, due to automation,” said Musk. “I’m not sure what else one would do. That’s what I think would happen.””

ലിങ്ക്

“ബേസിക് ഇൻകം ഗ്യാരണ്ടി” കൊണ്ടുള്ള ചില പ്രശ്നങ്ങൾ

ഒന്നാമത്തെ പ്രശ്നം സാമ്പത്തികമാണ്. കോടിക്കണക്കിനു പാവപ്പെട്ടവർക്ക് പണം നൽകാൻ സർക്കാരിന്റെ നികുതി ഗണ്യമായി വർധിപ്പിക്കണം. മിക്ക സർക്കാരുകളുടെയും ചിലവുകൾ ക്രമാതീതമായി വർധിക്കുന്നു, പക്ഷെ വരുമാനം പരിമിതമായ രീതിയിൽ മാത്രം വർദ്ധിക്കുന്നു, അതിനാൽ മിക്ക സർക്കാരുകളും ഭീമമായ കടം എടുത്താണ് ചിലവുകൾ നേരിടുന്നത്. “ബേസിക് ഇൻകം ഗ്യാരണ്ടി” യുടെ ചിലവുകൾ കൂടി പരിഗണിച്ചാൽ സർക്കാരിന്റെ സാമ്പത്തിക സ്ഥിതി കൂടുതൽ വഷളാകും.

രണ്ടാമത്തെ പ്രശ്നം അനിയന്ത്രിതമായ നുഴഞ്ഞുകയറ്റം ആണ്. അമേരിക്കയിലും യൂറോപ്പിലും പാവപ്പെട്ടവർക്ക് ധാരാളം ആനുകൂല്യങ്ങൾ ഉള്ളതാണ് വിദേശി നുഴഞ്ഞുകയറ്റക്കാർ വരാൻ ശ്രമിക്കുന്നതിന്റെ ഒരു കാരണം. ഇന്ത്യയിൽ പാവപ്പെട്ടവർക്ക് പ്രതിമാസം 6,000 രൂപ നൽകിയാൽ ബംഗ്ലാദേശിൽ നിന്ന് നുഴഞ്ഞുകയറ്റം കൂടില്ലേ ?

മൂന്നാമത്തെ പ്രശ്നം സദാചാരം സംബന്ധിച്ചതാണ്. ഒരു പണിയും ചെയ്യാത്ത, സമൂഹത്തിനു വേണ്ടി ഒന്നും ചെയ്യാത്ത, ഒരാൾക്ക് “ബേസിക് ഇൻകം ഗ്യാരണ്ടി” നൽകാൻ മറ്റുള്ളവർ നികുതി അടക്കുന്നത് ശരിയാണോ?

നാലാമത്തെ പ്രശ്നം ജോലിചെയ്യാൻ പ്രോത്സാഹനം ഇല്ലായ്മ ആണ്. സാധാരണ മൂന്ന് നേരം ഭക്ഷണം ലഭിക്കാൻ വേണ്ടി നാം കഠിനാധ്വാനം ചെയ്യാൻ ശീലിച്ചവരാണ്. പക്ഷെ “ബേസിക് ഇൻകം ഗ്യാരണ്ടി” വഴി പലർക്കും ഒരു വരുമാനം ലഭിക്കുകയാണെങ്കിൽ പിന്നെ അവർക്കു പണിക്കു പോകാൻ താല്പര്യം ഉണ്ടാവില്ലല്ലോ.

അഞ്ചാമത്തെ പ്രശ്നം നികുതി വെട്ടിപ്പ്. “ബേസിക് ഇൻകം ഗ്യാരണ്ടി” നൽകാൻ വേണ്ടി നികുതികൾ ഉയർത്തേണ്ടി വരും. നികുതികൾ വർധിപ്പിച്ചാൽ നികുതി അടക്കുന്ന വ്യക്തികളും കമ്പനികളും പിണങ്ങും, നികുതികൾ വെട്ടിക്കാൻ ശ്രമിക്കും.

“ബേസിക് ഇൻകം ഗ്യാരണ്ടി” ഇന്ത്യയിൽ പ്രായോഗികമാണോ ?

നമുക്ക് കൊണ്ഗ്രെസ്സ് പാർട്ടി മുന്നോട്ടുവച്ച Nyuntam Aay Yojana (NYAY) scheme പരിപാടി പരിശോധിക്കാം. ഇന്ത്യയിൽ ഏറ്റവും പാവപെട്ട 20% ജനസംഖ്യക്ക് അതായത് 5 കോടി കുടുംബങ്ങളിലെ 25 കോടി ജനങ്ങൾക്ക് ഒരു മാസം 6,000 രൂപ അഥവാ പ്രതിവർഷം 72,000 രൂപയാണ് നൽകാൻ ഉദ്ദേശിക്കുന്നത്.

ഇതിനുവേണ്ടി ഒരു വര്ഷം വേണ്ട ചെലവ്

= (Rs. 72,000 per year x 5 crore families)

= Rs. 360,000 crore per year

ഇത് നമ്മുടെ സർക്കാരിന് താങ്ങാവുന്ന സംഖ്യ ആണോ ?

നമുക്ക് ഇന്ത്യയിലെ 2019-2020 ബജറ്റ് നോക്കാം. ഈ സാമ്പത്തിക വർഷത്തിൽ കേന്ദ്ര സർക്കാരിന്റെ ആക ചെലവ് 34,01,639 കോടി രൂപയാണ്. (“Total Expenditure through Budget and Resources of Public Enterprises” – India 2019-20 budget expenditure.)

ലിങ്ക് – https://www.indiabudget.gov.in/ub2019-20/eb/stat1.pdf

ഓരോ വർഷവും മുപ്പത്തിനാല് ലക്ഷം കോടി രൂപ ചിലവാക്കുന്ന സർക്കാരിന് മൂന്നര ലക്ഷം കോടി രൂപ എന്ന് വച്ചാൽ 10% മാത്രമേ ഉള്ളൂ. അതൊരു വലിയ പ്രശ്നമല്ല. തീർച്ചയായും ഇത്രയും കാശ് സർക്കാരിന് വലിയ ബുദ്ധിമുട്ടില്ലാതെ സ്വരൂപിക്കാം. എല്ലാവരും അടക്കുന്ന നികുതി 10% വച്ച് കൂട്ടിയാൽ മതിയല്ലോ. അല്ലെങ്കിൽ നികുതി 5% കൂട്ടി മറ്റു ചില കാര്യങ്ങൾക്കു സർക്കാർ നൽകുന്ന സബ്‌സിഡികൾ നിർത്തലാക്കുക വഴി വേറൊരു 5% ലാഭിച്ചാലും മതി.

ആദ്യം നമുക്ക് നികുതിയുടെ കാര്യം നോക്കാം.

  1. – ഇന്ത്യയിൽ ഇക്കൊല്ലം direct taxes (income tax, corporate tax) ഏകദേശം 14 ലക്ഷം കോടി രൂപയാണ്. അതിൽ ഏകദേശം 7.5 ലക്ഷം കോടി കമ്പനികൾ അടക്കുന്ന corporate tax ആണ്, 6.2 ലക്ഷം കോടി വ്യക്തികൾ അടക്കുന്ന personal income tax ആണ്. ഈ നികുതികൾ 10% മാത്രം വർദ്ധിപ്പിച്ചാൽ നമുക്ക് ഏകദേശം 1.4 ലക്ഷം കോടി രൂപ സംഭരിക്കാം.
  2. – പിന്നെ indirect taxes ഏകദേശം 12 ലക്ഷം കോടി രൂപയാണ്, അതിൽ കസ്റ്റംസ് ഒന്നര ലക്ഷം കോടി രൂപ, എക്സൈസ് രണ്ടര ലക്ഷം കോടി രൂപ, GST ഏഴര ലക്ഷം കോടി രൂപ. അവയെല്ലാം 10% മാത്രം കൂട്ടിയാൽ നമുക്ക് 1.2 ലക്ഷം കോടി രൂപ ലഭിക്കും.
  3. – അപ്പോൾ നികുതികൾ 10% മാത്രം വർധിപ്പിച്ചതിൽ നിന്നും മാത്രം നമുക്ക് കിട്ടുന്നത് 2.6 ലക്ഷം കോടി രൂപ.
  4. – “ബേസിക് ഇൻകം ഗ്യാരണ്ടി” നടപ്പിലാക്കാൻ നമുക്ക് വേണ്ട 3.6 ലക്ഷം കോടി രൂപയെത്താൻ ഇനിയും ഒരു ലക്ഷം കോടി രൂപ ബാക്കി വേണം.

ലിങ്ക്

ഇനി സബ്‌സിഡിയുടെ കാര്യം നോക്കാം.

  1. – ഇന്ത്യയിൽ പട്ടിണി മാറ്റാൻ കേന്ദ്ര സർക്കാർ നൽകുന്ന ഭക്ഷ്യ – പെട്രോൾ – വളം – പലിശ സബ്സിഡികൾ ഏകദേശം 3.3 ലക്ഷം കോടി രൂപയാണ് (Food, petroleum, fertiliser & interest subsidies).
  2. – പലപ്പോഴും ഈ സബ്‌സിഡികൾ പാവപ്പെട്ടവർക്ക് ലഭിക്കുന്നില്ല. ഗ്രാമപ്രദേശത്തെ പണക്കാരായ കർഷകരും, നഗരങ്ങളിലെ ഇടത്തരക്കാരും, മറ്റും സബ്‌സിഡികൾ കൈക്കലാക്കാക്കുന്നു. അതിനുപുറമെ അഴിമതിയും സർക്കാർ കാര്യപ്രാപ്തിക്കുറവും മറ്റും മൂലം ഈ സംഖ്യയുടെ ഒരു ഭാഗം മാത്രമേ പാവപ്പെട്ടവർക്ക് ലഭിക്കുന്നുള്ളൂ. അതുകൊണ്ടു “ബേസിക് ഇൻകം ഗ്യാരണ്ടി” വഴി പാവപ്പെട്ടവർക്ക് നേരിട്ട് പണം നൽകുകയാണെങ്കിൽ ഈ സബ്‌സിഡിയുടെ വലിയൊരു ഭാഗം കുറക്കാം അല്ലെങ്കിൽ നിർത്തലാക്കാം.
  3. – ഇപ്പോൾ നൽകുന്ന ഭക്ഷ്യ – പെട്രോൾ – വളം – പലിശ സബ്സിഡിയായ 3.3 ലക്ഷം കോടി രൂപയിൽ നിന്ന് ഏകദേശം മൂന്നിലൊന്നു (30%) കുറച്ചാൽ ഒരു ലക്ഷം കോടി രൂപ ലാഭിക്കാം.
  4. – നികുതി വർദ്ധനവിൽ നിന്ന് 2.6 ലക്ഷം കോടി രൂപയും സബ്‌സിഡി കുറയ്ക്കുന്നതിൽ നിന്ന് 1.0 ലക്ഷം കോടി രൂപയും കൂടി ചേർത്താൽ നമുക്ക് കിട്ടുന്നത് 3.6 ലക്ഷം കോടി രൂപ, അതായത് “ബേസിക് ഇൻകം ഗ്യാരണ്ടി” നടപ്പിലാക്കാൻ വേണ്ട തുക.

ലിങ്ക് – “Subsidy burden set to rise by 11.7% in 2019-20” –

ഇന്ത്യയിൽ നികുതി 10% വർധിപ്പിക്കുന്നത് എളുപ്പമല്ല. പല പ്രായോഗിക ബുദ്ധിമുട്ടുകളും ഉണ്ട്, ഉദാഹരണം നികുതി വെട്ടിപ്പ് കൂടും. അതേപോലെ സബ്‌സിഡികൾ 30% കുറച്ചാൽ വലിയ പ്രക്ഷോഭങ്ങളും ബഹളവും കോടതിക്കേസും ഉണ്ടാകും. എങ്കിലും ഇതുവഴി ഇന്ത്യയിലെ പട്ടിണി അകറ്റാൻ കഴിഞ്ഞാൽ അതൊരു വിജയം തന്നെയല്ലേ ?

നഗരങ്ങളും ഗ്രാമങ്ങളും തമ്മിൽ സ്പർദ്ധ ഉണ്ടാകുമോ ?

ഇന്ത്യയിൽ പൊതുവെ നികുതിയുടെ പേരിൽ അധികം സ്പർദ്ധ ഉണ്ടായിട്ടില്ല എന്നാണു എന്റെ അറിവ്. ഉദാഹരണം ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾ കൂടുതൽ നികുതി സർക്കാരിലേക്ക് അടക്കുന്നു, വടക്കേന്ത്യൻ സംസ്ഥാനങ്ങൾക്കു സർക്കാർ കൂടുതൽ ആനുകൂല്യങ്ങൾ നൽകുന്നു, എന്ന തരത്തിലുള്ള തർക്കങ്ങൾ പൊതുവെ കുറവാണ്. പക്ഷെ “ബേസിക് ഇൻകം ഗ്യാരണ്ടി” വന്നാൽ ഇന്ത്യയിൽ നഗരങ്ങളും ഗ്രാമങ്ങളും തമ്മിൽ സ്പർദ്ധ ഉണ്ടാകുമോ എന്ന് ഞാൻ ഭയക്കുന്നു. കാരണം നികുതി നൽകുന്നവർ കൂടുതലും നഗരങ്ങളിൽ ആണ്. പ്രത്യേകിച്ച് direct taxes / income tax / corporate tax നൽകുന്നവർ ഭൂരിഭാഗവും നഗരങ്ങളിൽ ആണ്, കാരണം ഗ്രാമങ്ങളിൽ വളരെ ഉയർന്ന വരുമാനമുള്ളവർ പൊതുവെ കുറവാണ്, മാത്രമല്ല കൃഷിക്കാർ ആദായനികുതി നൽകേണ്ടതില്ല. അതുകൊണ്ടു “ബേസിക് ഇൻകം ഗ്യാരണ്ടി” വന്നാൽ നഗരങ്ങളിൽ നിന്ന് നികുതി ഈടാക്കി ഗ്രാമങ്ങളിൽ ചിലവാക്കുന്നു എന്ന പരാതി വരും, അതിന്റെ പേരിൽ തർക്കങ്ങളും ലഹളയും ഉണ്ടാകാൻ സാധ്യത ഉണ്ട്.

“ബേസിക് ഇൻകം ഗ്യാരണ്ടി” ഇന്ത്യയിൽ ആവശ്യമോ ?

ഇന്ത്യയിൽ കഴിഞ്ഞ കാൽ നൂറ്റാണ്ടായി നടന്നുവരുന്ന economic reforms വഴി പാവപ്പെട്ടവർക്ക് പുരോഗതി ഉണ്ടായിട്ടുണ്ട് എങ്കിലും ചെറിയ ഒരു urban – educated – upper caste ന്യൂനപക്ഷത്തിന്റെ വളർച്ച പാവപ്പെട്ടവരുടെ വളർച്ചാ നിരക്കിനേക്കാൾ വളരെ കൂടുതൽ ആണ്. ഇവർ തമ്മിലുള്ള വിടവ് ഓരോ കൊല്ലവും വർധിക്കുകയാണ്. ഈ വിടവ് നികത്താൻ സർക്കാർ പല പദ്ധതികളും ഉണ്ടാക്കിയിട്ടുണ്ടെങ്കിലും വേണ്ടത്ര പ്രയോജനം ലഭിക്കുന്നില്ല.

അതേപോലെ SC – ST – ദളിതർക്കു വേണ്ടി സർക്കാർ വിദ്യാഭ്യാസത്തിലും ജോലിയിലും സംവരണം നൽകുന്നുണ്ട് എങ്കിലും ഓരോ കൊല്ലം കഴിയുന്തോറും അവരും urban – educated – upper caste ന്യൂനപക്ഷവും തമ്മിലുള്ള വിടവ് വർധിക്കുകയാണ്. വർധിക്കുന്ന ഈ വിടവ് നികത്താൻ ഒരു പരിഹാരം “ബേസിക് ഇൻകം ഗ്യാരണ്ടി” ആണ് എന്നാണു എന്റെ അഭിപ്രായം.

ഇന്ത്യയിലെ രാഷ്ട്രീയത്തെ കുറിച്ച് ഈ ലേഖനത്തിൽ സംസാരിക്കാൻ എനിക്ക് താല്പര്യം ഇല്ല, പക്ഷെ പോളിസി തലത്തിൽ രണ്ടു വാക്കു പറയട്ടെ. അമേരിക്കയിൽ “ബേസിക് ഇൻകം ഗ്യാരണ്ടി” -ക്കു വേണ്ടി പ്രധാനമായും വാദിക്കുന്നത് ഇടതുപക്ഷത്തിലുള്ള ഡെമോക്രറ്റിക് പാർട്ടിയാണ്, അതായത് പാവപ്പെട്ടവരുടെ പാർട്ടി, Barack Obama – Hillary Clinton -ന്റെ പാർട്ടി. യാഥാസ്ഥികരുടെ റിപ്പബ്ലിക്കൻ പാർട്ടി “ബേസിക് ഇൻകം ഗ്യാരണ്ടി” -യെ എതിർക്കുന്നു, അതായത് Donald Trump -ന്റെ പാർട്ടി, വൻ ബിസിനിസ്സുകാരും പണക്കാരും പൊതുവെ അനുകൂലിക്കുന്ന പാർട്ടി. എങ്കിലും പല യാഥാസ്ഥികരും സാമ്പത്തിക വിദഗ്ധരും പണക്കാരും ബിസിനസ് നേതാക്കളും എല്ലാം “ബേസിക് ഇൻകം ഗ്യാരണ്ടി” -യെ അനുകൂലിക്കുന്നു.

ഇന്ത്യയിൽ “ബേസിക് ഇൻകം ഗ്യാരണ്ടി” ഇപ്പോൾ മുന്നോട്ടുവച്ചത് കൊണ്ഗ്രെസ്സ് പാർട്ടി ആണെങ്കിലും ഇന്ത്യയിൽ ഇതിനെ പ്രധാനമായും പിന്താങ്ങേണ്ടത് പൊതുവെ പാവങ്ങൾക്ക് വേണ്ടി നിലകൊള്ളുന്ന ഇടതുപക്ഷ – കമ്മ്യൂണിസ്റ് പാർട്ടികളാണ് എന്നാണു എന്റെ അഭിപ്രായം. കൊണ്ഗ്രെസ്സ് – UPA സഖ്യം ഭരണത്തിൽ ഉള്ളപ്പോൾ മുന്നോട്ടുവച്ച ചില പരിപാടികളെ ആദ്യം BJP – NDA എതിർത്തുവെങ്കിലും പിന്നീട് അധികാരത്തിൽ കയറിയപ്പോൾ അവയുടെ മികവ് മനസ്സിലാക്കി BJP – NDA അവയെ പിന്തുടർന്നത് നമ്മൾ കണ്ടതാണ്, ഉദാഹരണം UIDAI – ആധാർ, മൂല്യവർദ്ധിത നികുതി – Value Added Tax – VAT.

അതുകൊണ്ടു രാഷ്ട്രീയഭേദം മറികടന്നു ഭാവിയിൽ ഇന്ത്യയിലെ കൊണ്ഗ്രെസ്സ് പാർട്ടി – UPA സഖ്യവും ഇടതുപക്ഷ – കമ്മ്യൂണിസ്റ് പാർട്ടികളും BJP – NDA യും എല്ലാവരും “ബേസിക് ഇൻകം ഗ്യാരണ്ടി” -യെ അനുകൂലിക്കും എന്നാണു എന്റെ പ്രതീക്ഷ.

കുറിപ്പ് – ഇന്ത്യയിൽ പാവങ്ങളുടെ വരുമാനം ഓരോകൊല്ലവും കുറഞ്ഞുവരുന്നു എന്ന തെറ്റിധാരണ ചിലർക്കുണ്ട്. അതു ശരിയല്ല. ഒരു ഉദാഹരണം എടുക്കാം. രണ്ടുപേർ ഒരു യാത്രക്ക് പോകുന്നു, ഒരാൾ നടന്നു പോകുന്നു, മറ്റേയാൾ കാറിൽ പോകുന്നു, എന്ന് കരുതുക. ഓരോ മിനിറ്റു കഴിയുന്തോറും അവർ തമ്മിലുള്ള ദൂരം വർധിക്കും. ഇതിനർത്ഥം ഒരാൾ മുന്നോട്ടും മറ്റയാൾ പിന്നോട്ടും പോകുന്നു എന്നല്ല. ആ ധാരണ തെറ്റാണ്. രണ്ടുപേരും മുന്നോട്ടുതന്നെയാണ് പോകുന്നത്. പക്ഷെ ഒരാൾ പതുക്കെ പോകുമ്പോൾ മറ്റയാൾ വളരെ വേഗത്തിൽ പോകുന്നു എന്ന് മാത്രം. അതുതന്നെയാണ് ഇന്ത്യയിലെ പണക്കാരുടെയും പാവപ്പെട്ടവരുടെയും സ്ഥിതി. ഇന്ത്യയിൽ പാവങ്ങളുടെ വരുമാനം ഓരോകൊല്ലവും വർധിക്കുന്നു എന്നതാണ് വാസ്തവം. പക്ഷെ അതിനേക്കാൾ വേഗത്തിൽ പണക്കാരുടെ വരുമാനം വർധിക്കുന്നു എന്നതാണ് പ്രശ്നം. ഇന്ത്യയിലെ widening income inequality യെ ന്യായീകരിക്കുകയല്ല, ഒരാൾ നടന്നുപോകുമ്പോൾ മറ്റയാൾ കാറിൽപോകുന്നതിൽ ഒരു അപാകതയുണ്ട് എന്നകാര്യത്തിൽ തർക്കമില്ല. പക്ഷെ കാറിൽ പോകുന്നയാൾ മുന്നോട്ടുപോകുമ്പോൾ നടന്നുപോകുന്നയാൾ പിന്നോട്ടുപോകുന്നു എന്ന ധാരണ ശരിയല്ല എന്ന് ചൂണ്ടിക്കാണിക്കുന്നു എന്ന് മാത്രം.