മതം Archives - esSENSE freethinkers' diary

Category: മതം

അന്നക്കുട്ടിയെ കത്തോലിക്കാസഭ സെന്റ് അൽഫോൻസ ആക്കിയതെന്തിന്?

കോട്ടയം ജില്ലയിലെ ഭരണങ്ങാനം ഗ്രാമത്തിൽ ജീവിച്ച അന്നക്കുട്ടി സ്വപ്നത്തിൽ പോലും കരുതിയിട്ടുണ്ടാവില്ല, സാർവദേശീയ പ്രശസ്തി – കുറഞ്ഞ പക്ഷം കത്തോലിക്കാ സഭയുടെ സ്വാധീന മേഘലകളെങ്കിലും – അവരെത്തേടി എത്തുമെന്ന്! എണ്ണങ്ങളുടെ പേരിലാണല്ലോ വിശ്വാസ സാമ്രാജ്യങ്ങൾ ഊറ്റം കൊള്ളുന്നത്! അന്നക്കുട്ടിയെ സെന്റ് അൽഫോൻസയായി പ്രഖ്യാപിച്ച വേളയിൽ ഒരു ലക്ഷത്തിലധികം കത്തോലിക്കാ വിശ്വാസികൾ ഭരണങ്ങാനം ഗ്രാമത്തിൽ എത്തിയെന്നായിരുന്നു വാർത്ത.

Read More

ബാലപീഡകരായ പുരോഹിതന്മാരും കത്തോലിക്കാ മതബോധനവും

കത്തോലിക്കാ പുരോഹിതൻ രണ്ടു കുഞ്ഞുങ്ങളെ ഓടിച്ചു പിടിക്കാൻ ശ്രമിക്കുന്ന ഒരു ചുവർചിത്രം അടുത്ത കാലത്ത് ഒട്ടേറെ ശ്രദ്ധ നേടുകയുണ്ടായി. തെക്കൻ യൂറോപ്പിലെ ലിസ്‌ബനിലെ ഒരു തെരുവിലാണ് ഇതിനോടകം പ്രസിദ്ധമായിത്തീർന്ന ഈ ചുവർ ചിത്രം. കത്തോലിക്കാ പുരോഹിതന്മാരുടെ ബാലപീഡനത്തിന്റെ വൈപുല്യം ലോകമാകെ ചർച്ച ചെയ്യാൻ തുടങ്ങിയ 1980 മുതൽ ഒന്നൊന്നായി പുറത്തുവരുന്ന കഥകൾ അന്പരപ്പിക്കുന്നവ ആണ്. അതിനെതിരായ രോഷം അവിശ്വാസികളുടെ പക്ഷത്തുനിന്ന് ഉണ്ടായതിനേക്കാൾ ഏറെയാണ് വിശ്വാസികളായ കത്തോലിക്കാരിൽനിന്നും ഉണ്ടായത്. അതിന്റെ ബഹിർസ്‌ഫുരങ്ങളിൽ ഒന്നാണ് ഈ ഗ്രഫിറ്റി.

Read More

Subscribe to Updates