Month: August 2016

Vostok | വോസ്ടോക് – നിഗൂഢതയുടെ തടാകം

 shares Love This0 Facebook0 Twitter0 WhatsApp0 Google+0 Telegram0 Email0 Gmail0 Facebook Messenger0വോസ്ടോക് (Lake Vostok), ഒരു കാലത്തു ഭൂമിയുടെ ഉപരിതലത്തിൽ ഉണ്ടായിരുന്ന വിശാലമായ ഒരു തടാകം, ഇപ്പോൾ ഏകദേശം 4 കിലോമീറ്റർ ഉപരിതലത്തിനടിയിൽ സുരക്ഷിതമായി നിലനിൽക്കുന്നു എന്നുള്ളത് വളരെ അൽഭുതമായി തോന്നുന്നു. മഞ്ഞുമൂടിയ അന്റാർട്ടിക്കയുടെ മരവിച്ച ഉപരിതലത്തിനടിയിലെ ഈ  തടാകത്തിനു ഏകദേശം  230 കിലോമീറ്റർ നീളവും 50 കിലോമീറ്റർ വീതിയും 850 മീറ്റർ ആഴമുണ്ട്. മഞ്ഞു പാളികൾ മൂലമുണ്ടാകുന്ന അതിഭയങ്കരമായ മർദ്ദം മൂലം ജലം ഇപ്പോഴും ദ്രാവകരൂപത്തിൽ തന്നെയാണ്. എയർബോൺ റഡാറുകളുടെ സഹായത്തോടെ നടത്തിയ പഠനത്തിലാണ് റഷ്യൻ ഗവേഷകർ 1996 ൽ വോസ്‌റ്റോക് തടാകത്തിന്റെ കണ്ടെത്തൽ സ്ഥിരീകരിച്ചത്. ഇവിടുത്തെ ശരാശരി താപനില -55 ഡിഗ്രി സെൽഷ്യസ് ആണ്. കഴിഞ്ഞ 15 മില്യൺ വർഷമായി സൂര്യപ്രകാശം വീഴാതെ കുഴിച്ചുമൂടപ്പെട്ട സത്യം. ഇക്കാലഘട്ടത്തിനിടയിൽ വന്നുപോയ പല കാലാവസ്ഥാവ്യതിയാനങ്ങളുടെയും തന്മൂലമുണ്ടായ പ്രകൃതിമാറ്റങ്ങളുടെയും ഒക്കെ കയ്യൊപ്പു സൂക്ഷിച്ചു നിഗൂഢതയിൽ ഉറങ്ങിക്കിടക്കുന്ന വോസ്‌റ്റോക്...

Read More

ജനിതകകൊള്ള എന്ന മിത്ത്

 shares Love This1 Facebook1 Twitter0 WhatsApp0 Google+0 Telegram0 Email0 Gmail0 Facebook Messenger0 തദ്ദേശീയ ജൈവവൈവിധ്യങ്ങള്‍ ആഗോള കുത്തകകള്‍ക്ക് അടിയറവെച്ചു എന്നൊരു രാഷ്ട്രീയ മുദ്രാവാക്യം ജൈവകൃഷിവാദികള്‍ ഉയര്‍ത്താറുണ്ട്. മതപരമായ പൈതൃകവാദത്തിന്റെ തുടര്‍ച്ചയാണിത്. ഇവിടെയുണ്ടായിരുന്നവയൊക്കെ മഹത്തരവും അന്യൂനവുമായിരുന്നു, അവയില്‍ പലതും വിദേശശക്തികള്‍ കൊള്ളയടിച്ചുകൊണ്ടു പോയി എന്നതാണ് ഈ വാദത്തിന്റെ സാരാംശം. ഇത്, വാസ്തവത്തില്‍, രാസവളത്തിന്റെയോ കീടനാശിനിയുടെയോ പ്രയോഗം സംബന്ധിച്ചുള്ള ആരോപണമല്ല. നേരെമറിച്ച് രാഷ്ട്രീയ തലത്തില്‍ കൈകാര്യം ചെയ്യപ്പെടേണ്ട ഒന്നാണ്. ജൈവവൈവിധ്യം ഒരു ജനതയുടെ, അല്ലെങ്കില്‍ ഒരു രാജ്യത്തിന്റെ, കുത്തകയല്ല; അങ്ങിനെ ആവരുത്. ഇന്ത്യയില്‍ കൃഷി ചെയ്യുന്ന 26 തരം വിളകള്‍ പതിനാറാം നൂറ്റാണ്ടില്‍ പോര്‍ച്ചുഗീസുകാര്‍ ഇങ്ങോട്ടുകൊണ്ടുവന്നതാണ്. റബ്ബര്‍, കശുമാവ്, പച്ചമുളക്, പപ്പായ, പേര, പൈനാപ്പിള്‍ മുതലായവയുടെയൊന്നും ഉത്ഭവം നമ്മുടെ നാട്ടിലല്ല. എന്തിനേറെ കേരളത്തിന്റെ അഭിമാനമായ തെങ്ങ് പോലും പുറത്ത് നിന്ന് വന്നതാണെന്ന് ചരിത്രകാരന്‍മാര്‍ പറയുന്നു. ഇന്ന് നാം കൃഷി ചെയ്യുന്ന ഉയര്‍ന്ന ഉല്‍പാദനശേഷിയുള്ള നെല്‍/ധാന്യ വിളകളില്‍ 50-60% വരെ...

Read More

ജൈവ കീടനിയന്ത്രണം എത്രമാത്രം ഫലപ്രദം?

 shares Love This0 Facebook0 Twitter0 WhatsApp2 Google+0 Telegram0 Email0 Gmail0 Facebook Messenger0ജൈവ കൃഷിക്ക് ഇറങ്ങി പുറപ്പെടുന്ന ഒരാളെ സംബന്ധിച്ചിടത്തോളം ഏറ്റവും വലിയ വെല്ലുവിളി ജൈവമാര്‍ഗ്ഗങ്ങള്‍ മാത്രം അവലംബിച്ച് രോഗകീടനിയന്ത്രണം നടത്തുക എന്നുള്ളതാണ്. ജൈവിക നിയന്ത്രണ വസ്തുക്കളില്‍ പലതും സൂക്ഷ്മ ജീവികളായ ബാക്ടീരിയയും ഫംഗസും വൈറസുമൊക്കെയാണ്. അനുകൂലമായ കാലാവസ്ഥയിലെ ഇവയ്ക്ക് വേണ്ട നിയന്ത്രണം നടത്താനാവൂ. രോഗ- കീടങ്ങള്‍ അനുകൂല കാലാവസ്ഥയില്‍ വളരെ പെട്ടെന്ന് പെരുകി പടര്‍ന്നു പിടിക്കുമ്പോള്‍ ജൈവിക നിയന്ത്രണം മാത്രം കൊണ്ട് അവയെ നിയന്ത്രിക്കുക എന്നത് അങ്ങേയറ്റം പ്രയാസകരമാണ്. നെല്ലിന്റെ നീലവണ്ട്, പട്ടാളപ്പുഴു, ബ്ലാസ്റ്റ് രോഗം, തെങ്ങിന്റെ കൂമ്പുചീയല്‍, തഞ്ചാവൂര്‍വാട്ടം, ചെമ്പന്‍ ചെല്ലി, കവുങ്ങിന്റെ മഹാളി രോഗം, വാഴയുടെ ഇലകരിച്ചില്‍ രോഗം, കയ്പയിലെ ഡൗണിമില്‍ ഡ്യൂ, വെണ്ട, വഴുതന, പയര്‍, കയ്പ എന്നിവയിലെ ഇലത്തുള്ളന്‍, മണ്ഡരികള്‍ നിരവധി ഉദാഹരണങ്ങള്‍ കാണിക്കാനാകും. കീടങ്ങള്‍ പരത്തുന്ന വൈറസ്, മൈക്കോപ്ലാസ്മ രോഗങ്ങളെ നിയന്ത്രിക്കുവാന്‍ കീടനിയന്ത്രണം കൂടിയ തോതില്‍ വേണ്ടിവരും. അവിടെയൊന്നും...

Read More

കേരളത്തിലെ സന്നദ്ധ സംഘടനകൾ

 shares Love This0 Facebook4 Twitter0 WhatsApp0 Google+0 Telegram0 Email0 Gmail0 Facebook Messenger0കേരളത്തിന്റെ ഗ്രാമീണ സാംസ്കാരിക ബോധത്തെ രൂപപ്പെടുത്തുന്നതിൽ ഇവിടുത്തെ സന്നദ്ധ സംഘടനകൾ വഹിച്ച പങ്ക് അവിസ്മരണീയമാണ്. പ്രധാനമായും കഴിഞ്ഞ നൂറ്റാണ്ടിനെ രണ്ടാം പകുതിയിലാണ് സന്നദ്ധ സംഘടനകൾ ഗ്രാമഗ്രാമാന്തരങ്ങളിൽ  സാന്നിധ്യമറിയിച്ച് തുടങ്ങുന്നത്. ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിൽ നിന്നും, ജന്മിത്തത്തിനും നാടുവാഴിത്തത്തിനുമെതിരെ നടന്ന പോരാട്ടങ്ങളിൽ നിന്നും ഉൾക്കൊണ്ട സംഘബോധവും സ്വാതന്ത്യബോധവുമെല്ലാമാണ് ഇത്തരമൊരു മുന്നേറ്റത്തിനു പിൻബലമായത് എന്നതിൽ സംശയമില്ല. എഴുപതുകളും എൺപതുകളുമെല്ലാം സന്നദ്ധ സംഘടനകളുടെ സുവർണകാലമായിരുന്നു. യൂത്ത് ക്ലബുകളായും ആർട്സ് ആൻഡ് സ്പോർട്സ് ക്ലബുകളായും കലാസമിതികളായും വായനശാലകളായും അത് ഉൾനാടുകളിൽ പോലും ജനകീയ കൂട്ടായ്മകൾ തീർത്തു. മതത്തിനും ജാതിക്കും കക്ഷിരാഷ്ട്രീയത്തിനുമെല്ലാം അതീതമായി അവ ഗ്രമീണജനതയുടെ നിത്യജീവിതത്തിൽ ഒഴിച്ചുകൂടാനാകാത്ത സാന്നിധ്യമായി മാറി. ചുരുങ്ങിയത് ഒരു അറുപതു വർഷങ്ങൾക്ക് മുമ്പുതന്നെ കൊയ്തുകഴിഞ്ഞ വയലുകളിൽ  പെട്രോമാക്സിന്റെ വെളിച്ചത്തിൽ നാടകം കളിക്കുന്ന നാടക സംഘങ്ങൾ സജീവമായിക്കഴിഞ്ഞിരുന്നു.  കേരളത്തിൽ നാടകപ്രസ്ഥാനത്തിന്റെ മുടിചൂടാ മന്നന്മാരായിമാറിയ കെ പി എ...

Read More

ഈ ഗലീലിയോക്ക് ശരിക്കും എന്താ പറ്റീത്?

 shares Love This1 Facebook2 Twitter0 WhatsApp3 Google+0 Telegram0 Email0 Gmail0 Facebook Messenger0”The great Galileo, at the age of fourscore, groaned away his days in the dungeons of the Inquisition, because he had demonstrated by irrefutable proofs the motion of earth.” Voltaire മതവും ശാസ്ത്രവും രണ്ടു വിരുദ്ധ ദ്രുവങ്ങളിലാണ് നില്‍ക്കുന്നത് എന്ന് എല്ലാവരും തന്നെ സമ്മതിക്കുന്ന കാര്യമാണ്. കത്തോലിക്കാ സഭ ശാസ്ത്രത്തിന്റെ വളര്‍ച്ച തടസ്സപ്പെടുത്തിയതു കൊണ്ടാണ് ഇരുണ്ട യുഗം ഉണ്ടായത്, അത് കാരണം വൈകി ഓടുന്ന ട്രൈനാണ് ശാസ്ത്രം എന്നൊക്കെ യുക്തിവാദികള്‍ പ്രസംഗിക്കാറുണ്ട്. തെളിവായി പറയുന്ന സ്ഥിരം കഥയാണ് Galileo affair എന്നറിയപ്പെടുന്ന, ഗലീലിയോയെ കത്തോലിക്കാ സഭ കുറ്റവിചാരണ ചെയ്തു തടവിട്ട സംഭവം. ഒരുപക്ഷേ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ തെറ്റിദ്ധരിക്കപ്പെട്ട ഒന്നാണ് ഗലീലിയോയുടെ പീഡനം. മുകളില്‍ വോള്‍ടയര്‍ പറയുന്നപോലെ ഭൂമി ചലിക്കുന്നുണ്ട് എന്ന് നിസ്സന്ദേഹം...

Read More


Subscribe to Updates

Categories

on iTunes

Podcast Mobile Apps

Follow esSENSE on Online social media Networks

Send this to a friend