”The great Galileo, at the age of fourscore, groaned away his days in the dungeons of the Inquisition, because he had demonstrated by irrefutable proofs the motion of earth.” Voltaire
മതവും ശാസ്ത്രവും രണ്ടു വിരുദ്ധ ദ്രുവങ്ങളിലാണ് നില്‍ക്കുന്നത് എന്ന് എല്ലാവരും തന്നെ സമ്മതിക്കുന്ന കാര്യമാണ്. കത്തോലിക്കാ സഭ ശാസ്ത്രത്തിന്റെ വളര്‍ച്ച തടസ്സപ്പെടുത്തിയതു കൊണ്ടാണ് ഇരുണ്ട യുഗം ഉണ്ടായത്, അത് കാരണം വൈകി ഓടുന്ന ട്രൈനാണ് ശാസ്ത്രം എന്നൊക്കെ യുക്തിവാദികള്‍ പ്രസംഗിക്കാറുണ്ട്. തെളിവായി പറയുന്ന സ്ഥിരം കഥയാണ് Galileo affair എന്നറിയപ്പെടുന്ന, ഗലീലിയോയെ കത്തോലിക്കാ സഭ കുറ്റവിചാരണ ചെയ്തു തടവിട്ട സംഭവം. ഒരുപക്ഷേ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ തെറ്റിദ്ധരിക്കപ്പെട്ട ഒന്നാണ് ഗലീലിയോയുടെ പീഡനം. മുകളില്‍ വോള്‍ടയര്‍ പറയുന്നപോലെ ഭൂമി ചലിക്കുന്നുണ്ട് എന്ന് നിസ്സന്ദേഹം തെളിയിച്ചതിന് ഗലീലിയോ വാര്‍ധക്യ കാലത്ത് ഇന്‍ക്വിസിഷന്റെ തടവറയില്‍ കിടന്നു നരകിച്ചു. ഇതാണ് കഥ. എന്നാല്‍ അത് രണ്ടും, ഗലീലിയോ ഭൂമി ചലിക്കുന്നുണ്ട് എന്ന് തെളിയിച്ചിട്ടുമില്ല, തടവറയില്‍ കിടന്നു നരകിച്ചിട്ടുമില്ല എന്ന് ഞാന്‍ പറഞ്ഞാല്‍ വിശ്വസിക്കുമോ?
കോപ്പര്‍നിക്കസ്സിന്റെ അഭിപ്രായങ്ങളെ പിന്തുണച്ചു എന്ന പേരിലാണ് ഗലീലിയോവിനെതിരെ കത്തോലിക്കാ സഭ ശിക്ഷാ നടപടികളുമായി തിരിഞ്ഞത്. (ഗലീലിയോയെ എന്തിനാണ് സഭ പീഡിപ്പിച്ചത് എന്നൊന്നും സാധാരണക്കാരന് വലിയ പിടിയില്ല .ഭൂമി ഒരു ഗോളമാണ് എന്ന് പറഞ്ഞതിനാണ് എന്നൊക്കെ കരുതുന്ന വിദ്വാന്മാരുണ്ട്. പിന്നെ യുക്തിവാദികളടക്കം പലര്‍ക്കും കോപ്പര്‍നിക്കസ്, ഗലീലിയോ, ജിയോര്‍ഡാനോ ബ്രൂണോ ഇവരൊക്കെ ഒരാളാണ്. എല്ലാവരെയും/ ആരെയോ പീഡിപ്പിച്ചു, തൂക്കികൊന്നു, തടവിലിട്ടു, ജീവനോടെ ചുട്ടെരിച്ചു എന്നൊക്കെ ആവേശപൂര്‍വ്വം പറയും. കഥാപാത്രങ്ങളും, സംഭവങ്ങളും ആകപ്പാടെ മിക്സ് ആയിപ്പോകും. 🙂 (ഇതില്‍ കോപ്പര്‍നിക്കസ്സ് മരണകിടക്കയിലാണ് അദ്ദേഹത്തിന്റെ പുസ്തകം പ്രസിദ്ധീകരിക്കുന്നത്. പുസ്തകം അച്ചടിച്ച് കിട്ടി മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ അദ്ദേഹം മരിച്ചു പോയിരുന്നു. അങ്ങേരെ പീഡിപ്പിക്കാന്‍ എന്തായാലും കിട്ടിയിട്ടില്ല. ചുട്ടുകൊല്ലപ്പെട്ടത് ജിയോര്‍ഡാനോ ബ്രൂണോ ആണ്.)
കോപ്പര്‍നിക്കസ്സിന്റെ സിദ്ധാന്തങ്ങളോട് കത്തോലിക്കാസഭ ഒരു തരം എതിര്‍പ്പും കാണിച്ചിട്ടില്ല. കാപ്പുവയിലെ കര്‍ദ്ദിനാളായ നിക്കോളാസ് ഷോണ്‍ബര്‍ഗ് (Nicholas Schonberg, Cardinal of Capua) ചലിക്കുന്ന ഭൂമിയെക്കുറിച്ചുള്ള കോപ്പര്‍നിക്കസ്സിന്റെ പുതിയ സിദ്ധാന്തത്തില്‍ വളരെ താല്പര്യം പ്രകടിപ്പിക്കുകയും അത് കൂടുതല്‍ പ്രചരിപ്പിക്കാന്‍ ആവശ്യപ്പെടുകയുമാണ് ചെയ്തത് എന്ന് കോപ്പര്‍നിക്കസ്സ് തന്നെ പറയുന്നു.
”In it you maintain that the earth moves; that the sun occupies the lowest, and thus the central, place in the universe; that the eighth heaven remain perpetually motionless and fixed; and that, together with the elements included in its sphere, the moon, situated between the heavens of Mars and Venus, revolves around the sun in the period of a year……………Therefore with the utmost earnestness I entreat you, most learned sir, unless I inconvenience you, to communicate this discovery of yours to scholars…….”
കോപ്പര്‍നിക്കസ്സ് ഒരു മത വിരോധിയൊന്നും ആയിരുന്നില്ല എന്ന് മാത്രമല്ല, നല്ല ഉറച്ച കത്തോലിക്കാ വിശ്വാസിയും ഒരു പുരോഹിതനും കൂടിയായിരുന്നു. സഭയുടെ അനുവാദത്തോടും പ്രോത്സാഹനത്തോടും കൂടിയാണ് അദ്ദേഹം തന്റെ On the revolution of heavenly spheres പ്രസിദ്ധീകരിക്കുന്നതും. ഈ പുസ്തകം അദ്ദേഹം സമര്‍പ്പിച്ചിരിക്കുന്നത് പോപ്പ് പോള്‍ മൂന്നാമനാണ്. കോപ്പര്‍നിക്കസ്സിന്റെ സൌരകേന്ദ്ര സിദ്ധാന്തത്തിന്റെ അടിസ്ഥാനത്തിലാണ് 1582 ല്‍ ഗ്രിഗറി എട്ടാമന്‍ മാര്‍പ്പാപ്പ കലണ്ടര്‍ പരിഷ്ക്കരിക്കുന്നത് പോലും. (നമ്മള്‍ ഇപ്പോള്‍ ഉപയോഗിക്കുന്ന ഗ്രിഗോറിയന്‍ കലണ്ടര്‍.) കോപ്പര്‍നിക്കസ്സിന് സഭയിലുണ്ടായിരുന്ന പദവിയെക്കുറിച്ചും കലണ്ടര്‍ പരിഷ്കരണത്തിന് കോപ്പര്‍നിക്കസ് നല്‍കിയ സഹായങ്ങളെയും ഗലീലിയോ തന്നെ അനുസ്മരിക്കുന്നുണ്ട്.
”Nicholas Copernicus; and that he was not only a Catholic, but a priest and a canon. He was in fact so esteemed by the church that when the Lateran Council under Leo X took up the correction of the church calendar, Copernicus was called to Rome from the most remote parts of Germany to undertake its reform. At that time the calendar was defective because the true measures of the year and the lunar month were not exactly known. The Bishop of Fossombrone, then in charge of tills matter, assigned Copernicus to seek more light and greater certainty concerning the celestial motions by means of constant study and labor. With Herculean toil he set his admirable mind to this task, and he made such great progress in this science and brought our knowledge of the heavenly motions to such precision that he became celebrated as an astronomer. Since that time not only has the calendar been regulated by his teachings, but tables of all the motions of the planets have been calculated as well.”(Letter to Madame Christina of Lorraine, Grand Duchess of Tuscany)