- ഈശ്വരന്, മതം, നേർച്ച, വാസ്തു, ജ്യോതിഷം.
- സ്ത്രീകള്‍ ഇരട്ട പഴം (ഒട്ടിച്ചേര്‍ന്ന പഴം) കഴിച്ചാല്‍ അവര്‍ക്ക് ഇരട്ട കുട്ടികള്‍ ആയിരിക്കും ഉണ്ടാവുന്നത്.
- കിടക്കുന്ന ഒരാളുടെ ദേഹത്തിനു മുകളിലൂടെ കാല് മുറിച്ചു കടന്നാല്‍ അയാളുടെ ആയുസ്സ് കുറയും.
- ഭക്ഷണം കഴിച്ചിട്ട് കൈ കഴുകാൻ വൈകിയാൽ വിവാഹം വൈകും.
- മംഗള കര്‍മ്മങ്ങള്‍ നടക്കുമ്പോള്‍ വീട്ടില്‍ ചില്ല് പൊട്ടിയാല്‍ ദുശ്ശകുനം.
- പട്ടി ഓരിയിട്ടാൽ ഉടൻ മരണവാർത്ത കേൾക്കും.
- രാത്രിയിൽ നഖം വെട്ടരുത്.
- കാക്ക ടോൺ മാറ്റി കരഞ്ഞാല്‍ അന്ന് വിരുന്ന്കാര് വരും.
- യാത്ര പോകുമ്പോള്‍ കറുത്ത പൂച്ച വട്ടം ചാടിയാല്‍ അപകടം.
- യാത്ര പോകുമ്പോള്‍ മൃതശരീരം കൊണ്ട് പോകുന്നത് കണ്ടാല്‍ ശുഭലക്ഷണം
- ഒരു സ്ഥലത്തേക്ക് ഇറങ്ങുമ്പോള്‍ പുറകില്നിന്നു വിളിച്ചാല്‍ പോയ കാര്യം നടക്കില്ല .
- സന്ധ്യയ്ക്ക് ഉറങ്ങരുത്.
- ഒരു സ്ഥലത്ത് ആദ്യമായ് കയറുമ്പോള്‍ വലതു കാല് വച്ച് കയറണം.
- ബെഞ്ചില്‍ ഇരുന്നു കാല് ആട്ടരുത്.
- ഉമ്മറപ്പടിയില്‍ നിന്ന് ധാന്യം കൊറിക്കരുത്(അരിയോ കടലയോ മറ്റോ തിന്നരുത്.)
- .മറ്റൊരാള്‍ നമുക്ക് എന്തെങ്കിലും തരുമ്പോള്‍ വലതു കൈകൊണ്ട് വാങ്ങണം.
- ഉമ്മറപ്പടിയിൽ ഇരിക്കരുത്,
- രാത്രി വിസിൽ ഊതിയാല്‍ പാമ്പ് വരും.
- പെൺകുട്ടികൾ മുടിയിൽ ചൂടുന്ന മുല്ലപ്പൂവ് പെട്ടെന്ന് വാടിയാൽ ഭർത്താവിന്റെ അമ്മ ഭയങ്കരി ആയിരിക്കും.
- പെൺകുട്ടികൾ കമിഴ്ന്ന് കിടന്ന് കാൽ ഉയർത്താൻ പാടില്ല . അച്ഛനും അമ്മക്കും ആയുസ്സ് കുറയും
- തേങ്ങാ പീര കഴിച്ചാൽ കല്യാണത്തിന് മഴ പെയ്യും.
- നനഞ്ഞ തോർത്തുമുണ്ട് ഉടുത്തു നടന്നാൽ അച്ഛനോ അമ്മയ്ക്കോ ആപത്തു വരും.
- കാലു പൊട്ടി മുറിവുണങ്ങാതെ ആയാല്‍ കാലിലെ നഖം മുറിവു കാണുന്നത്കൊണ്ടാണ് മുറിവുണങ്ങാൻ വൈകുന്നത്. നെയിൽ പോളിഷ് തേച്ച് നഖത്തിന്റെ കണ്ണടക്കണം.
- തലയിൽ ഗൗളി വീണാൽ അച്ഛനോ അമ്മക്കോ ആപത്ത്.
- സംസാരിക്കുമ്പോള്‍ പല്ലി ചിലച്ചാല്‍ പറഞ്ഞ കാര്യം സത്യമാണെന്ന് ഉറപ്പിക്കാം.
- തേങ്ങാ മുറികൾ മലർത്തി വെക്കരുത്.
- വെയില് ഉള്ളപ്പോള്‍ മഴ പെയ്താല്‍ കുറുക്കന് കല്യാണം നടക്കുകയാണ്.
- കത്തിയോ കൊടുവാളോ വേറൊരാൾക്ക് കൊടുക്കുമ്പോൾ പിടിയിൽ പിടിച്ചു കൊടുക്കരുത്. പേപ്പറിൽ ചവുട്ടിയാൽ തൊട്ടു തലയിൽ വെക്കണം.
- വെട്ടിയ നഖത്തിൽ വേറൊരാൾ ചവുട്ടിയാൽ അയാൾ നമ്മുടെ ശത്രുവാകും.
- ദൂരയാത്രക്ക് പോകുമ്പോൾ ടയർ ആദ്യം നാരങ്ങായിൽ കയറണം.
- പപ്പായ മരം വീടിനേക്കാള്‍ ഉയരം വച്ചാല്‍ ഗൃഹനാഥന് ആപത്തുണ്ടാവും
- ഗ്രഹണസമയത്തു ഭക്ഷണം കഴിക്കരുത്.
- ഗ്രഹണം കഴിഞ്ഞാൽ കുളിക്കണം.
- ഗ്രഹണസമയത്തിനു മുൻപ് ഉണ്ടാക്കിയ ഭക്ഷണസാധനങ്ങൾ പുണ്യഹം തളിച്ച ശേഷമേ ഉപയോഗിക്കാവൂ.
- മാവ് പൂക്കുന്നില്ലെങ്കിൽ , ചെരുപ്പുമാല അണിയിയ്ക്കണം. നാണം തോന്നി പൂത്തോളും.
- ഉപ്പ് നേരിട്ട് കയ്യില്‍ കൊടുക്കരുത് . കൊടുക്കുന്ന ആളിന് ദോഷം.
- ഒന്നാം തിയതി ആദ്യം വീട്ടിൽ വരുന്നത് നല്ല നാളുകാരോ ഐശ്വര്യമുള്ളവനോ ആണെങ്കിൽ ആ മാസം നല്ലത്.
- രാവിലെ എന്തെങ്കിലും കാര്യത്തിന് ഇറങ്ങുമ്പോ ഏതെങ്കിലും പണി ആയുധം കൊണ്ട് ആരെങ്കിലും എതിരെ വന്നാൽ അന്നത്തെ ദിവസ്സം മോശം.
- കുളി കഴിഞ്ഞു മേല്‍ തുടക്കുമ്പോ ആദ്യം പുറം,പിന്നെ മുഖം പിന്നെ തല ഇതായിരിക്കണം ഓര്‍ഡര്‍.
- പശുചാണകത്തില്‍ ചവിട്ടിയാല്‍ അന്ന് അടികിട്ടും. (ഇന്ന് പശു ഇറച്ചി തിന്നാല്‍ അടികിട്ടും).
- ആനപ്പിണ്ഡത്തിൽ അബദ്ധത്തിൽ ചവിട്ടിയാൽ മുടി തഴച്ചു വളരും.
ഒറ്റ മൈനയെ കണ്ടാല്‍ അന്ന് ടീച്ചറോട് അടി കിട്ടും, ഇരട്ടമൈനയായാല് മധുരം കിട്ടും. - ഒരു നല്ല കാര്യത്തിന് പോകുമ്പോൾ മൂന്ന് പേരായി പോകരുത്. പോയാൽ മൂഞ്ചി പോകും.
- ചെമ്പോത്തിനെ കണ്ടാൽ ഭാഗ്യം വരും.
- പലചരക്ക് പീടികയിൽ രാവിലെയും വൈകിട്ടും വിളക്ക് കത്തിച്ചതിന് ശേഷം ഉടനെ- ഉപ്പ്, എണ്ണ, അലക്കു കാരം, കടുക്… തുടങ്ങിയ ഐറ്റംസ് കൊടുക്കില്ല.
- ചൊവ്വാഴ്ചയും വെള്ളിയാഴ്ചയും സന്ധ്യ കഴിഞ്ഞാൽ കറിവേപ്പില , മുരിങ്ങ എന്നിവ കൊടുക്കില്ലാ.
- വെള്ളിയാഴ്ചകളില്‍ പ്രേതാത്മാക്കള്‍ ഇറങ്ങും.
- ഇണക്കിളികളില്‍ ഒരെണ്ണം പറന്ന് പോകുന്നത് കണ്ടാല്‍ ദുശ്ശകുനം.
- അരണ കടിച്ചാൽ ഉടനെ മരണം. പക്ഷെ കടിക്കാൻ ചെല്ലുമ്പോഴേക്കും അക്കാര്യം അത് മറന്നുപോകും.
- പൊട്ടിയ കണ്ണാടിയില്‍ നോക്കിയാല്‍ ദുശ്ശകുനം.
- രാവിലെ ചൂല് കണി കാണുന്നതും സന്ധ്യ കഴിഞ്ഞ് അടിച്ചു വാരുന്നതും ദുശ്ശകുനം.
- മംഗളകര്‍മ്മങ്ങള്‍ നടക്കുമ്പോള്‍ വിളക്കണഞ്ഞു പോയാല്‍ ദുശ്ശകുനം.
- പണം സമ്മാനമായ് കൊടുക്കുമ്പോള്‍ പൂര്‍ണ്ണ സംഖ്യയുടെ ഒപ്പം ഒരു രൂപ നാണയം കൂടി കൊടുക്കുന്നത് ഐശ്വര്യം.
- കടല്‍ തീരത്ത് ‘കടലമ്മ കള്ളി’ എന്ന് മണ്ണില്‍ എഴുതിയാല്‍ തിര കയറി വന്നു എഴുതിയിരിക്കുന്നത് മായ്ച്ചുകളയും.
തയ്യാറാക്കിയത് : ഷെല്ലി റാഫേൽ