Category: മറ്റുള്ളവ

ഗൂഡാലോചനാവാദങ്ങളുടെ ഉത്തരാധുനികലോകം

 shares Love This0 Facebook3 Twitter1 WhatsApp6 Google+0 Telegram2 Email0 Gmail3 Facebook Messenger0   (രവിചന്ദ്രൻ സി & മുഹമ്മദ് നസീർ ചേർന്നെഴുതിയ ലേഖനം ) ചന്ദ്രനില്‍ കാലുകുത്തിയ രണ്ടാമത്തെ ബഹിരാകാശയാത്രികനായ ബസ് ആള്‍ഡ്രിന്‍ (Buzz Aldrin) ബാര്‍ട്ട് സിബ്രല്‍ (Bart Sibrel) എന്നയാളെ അമേരിക്കയിലെ ബെവര്‍ലി ഹില്‍സിലെ ഒരു ഹോട്ടലിന് പുറത്ത് വെച്ച് മുഖത്തടിച്ച സംഭവം ഒരര്‍ത്ഥത്തില്‍ ഗൂഡാലോചനാ സിദ്ധാന്തങ്ങളും അവയുടെ വകഭേദങ്ങളായ തട്ടിപ്പുവാദസിദ്ധാന്തങ്ങളും (hoax theories) ചിലപ്പോളെങ്കിലും എത്രമാത്രം അസഹ്യമായി തീരാറുണ്ട് എന്നതിന്റെ ഒരു പ്രതീകമാണ്. 2002 ലായിരുന്നു ഈ സംഭവം. അപ്പോളോ-11 ദൗത്യം നാസ നടത്തിയ ഒരു തട്ടിപ്പാണ് എന്ന് വിശ്വസിക്കുന്ന സിബ്രല്‍ തന്റെ കയ്യിലിരിക്കുന്ന ബൈബിളില്‍ തൊട്ട് ചാന്ദ്രയാത്ര നടത്തിയിരുന്നു എന്ന് പറയാന്‍ ഓള്‍ഡ്രിനെ വെല്ലുവിളിച്ചു വിടാതെ പിന്തുടര്‍ന്നു. കള്ളനെന്നും ചതിയനെന്നും വിളിച്ച് സിബ്രല്‍ പരസ്യമായി ഓള്‍ഡ്രിനെ അധിക്ഷേപിച്ചു. അതെല്ലാം ഒരു വീഡിയോ കാമറയില്‍ പകര്‍ത്തുകയും ചെയ്തു.  ”ഒരു മനുഷ്യന്റെ ചെറിയ കാല്‍വെപ്പ്,...

Read More

സംവാദം : “സയൻസ് ഏറ്റവും മികച്ച ജ്ഞാനസമ്പാദന മാർഗ്ഗമോ? “

 shares Love This0 Facebook14 Twitter0 WhatsApp0 Google+0 Telegram0 Email0 Gmail0 Facebook Messenger01960 കളുടെ അവസാനം മുതൽ കേരളത്തിലെ രാഷ്ട്രീയ – സാംസ്ക്കാരിക രംഗത്ത് ഇടപെടലുകളേറെ നടത്തിയിട്ടുള്ള വ്യക്തിത്വമാണ് ശ്രീ. കെ. വേണുവിന്റേത്. ഒരു സയന്റിസ്റ്റാകാനാഗ്രഹിച്ച് ഗവേഷണത്തിലേർപ്പെട്ടു കൊണ്ടിരിക്കുമ്പോഴാണ് 1967 ലെ നക്സൽ ബാരിയുടെ വിളി അദ്ദേഹം കേൾക്കുന്നത്. പിന്നീട് 1991 വരേക്കും കേരള രാഷ്ട്രീയത്തിന് വേണു എന്ന നാമം സുപരിചിതമായിരുന്നു. വിപ്ലവ പ്രസ്ഥാനത്തെ ജനാധിപത്യത്തിനു വേണ്ടി ഉപേക്ഷിക്കുകയും നിലവിലുള്ള പരീക്ഷിക്കപ്പെട്ട വ്യവസ്ഥകളിൽ ജനാധിപത്യമല്ലാതെ മറ്റു ബദലുകളില്ലെന്ന് വിളിച്ചു പറയുകയും ചെയ്തതു മുതലാണ് കേരളത്തിലെ ഇടതുപക്ഷ – കോൺഗ്രസ് ഭൂരിപക്ഷ വോട്ടു ബാങ്കിന് വേണു അപ്രസക്തനായത്. സായുധവിപ്ലവം പ്രായോഗികമല്ലെന്ന് ബോധ്യപ്പെട്ടാലും വിപ്ലവകാരി വിപ്ലവത്തെ പിന്താങ്ങി കാലം കഴിക്കണമെന്നാണല്ലോ പൊതു താല്പര്യം. വിപ്ലവമുപേക്ഷിച്ച് ബിസിനസ്സ് തുടങ്ങി ജീവിതം സുഭദ്രമാക്കിയ എക്സ്ലൈറ്റുകൾ പോലും വേണു വിപ്ലവകാരിയായി കാട്ടിൽ പോകാത്തത് മോശമാണെന്ന് പറയുന്നത് കേൾക്കേണ്ടി വന്നിട്ടുണ്ട്. വിപ്ലവ പ്രവർത്തനങ്ങളുടെ ഭാഗമായി ഒളിവു...

Read More

സ്റ്റാലിൻ ചിന്തകൾ

 shares Love This0 Facebook26 Twitter0 WhatsApp3 Google+0 Telegram0 Email0 Gmail0 Facebook Messenger0കേരളത്തിലെ ഒട്ടനവധി ജനങ്ങൾ മഹാനായ സ്റ്റാലിനെ കുറിച്ച് കേട്ട് വളർന്നവരാണ്. സാധാരണക്കാരായ പലരും സോവിയറ്റ് യൂണിയനെ സാമ്പത്തിക പുരോഗതിയിലേക്കു നയിച്ച, ഫാഷിസത്തിൽ നിന്നും ലോകത്തെ രക്ഷിച്ച ഒരു നേതാവായിട്ടാണ് സ്റ്റാലിനെ കാണുന്നത്. ഇത്തരം ഒരു നിലപാട്  എത്രത്തോളം ശരി ആണ്? സ്റ്റാലിന്റെ ജനാധിപത്യ വിരുദ്ധ നടപടികളെ വിശദീകരിക്കുക ആണ് ഈ ലേഖന പരമ്പരയുടെ ഉദ്ദേശം. സ്റ്റാലിന്റെ പല പ്രവൃത്തികളും കമ്മ്യൂണിസ്റ്റ് (കൂടുതൽ കൃത്യമായി പറഞ്ഞാൽ ബോൾഷെവിസ്റ് അല്ലെങ്കിൽ സ്റ്റാലിനിസ്റ്റ്) ആശയങ്ങളുമായി വളരെ സൂക്ഷമായി ബന്ധപ്പെട്ടതാണ്. അതിന്റെ അർത്ഥം അദ്ദേഹത്തിന്റെ പ്രവൃത്തികളിൽ അദ്ദേഹത്തിന് പങ്കില്ല എന്നോ അതിന്റെ ഉത്തരവാദിത്വത്തിൽ നിന്ന് അദ്ദേഹത്തിന് ഒഴിഞ്ഞു മാറാമെന്നോ അല്ല. ജനാധിപത്യ വ്യവസ്ഥിതിയിലെ ഒരു പ്രധാന മന്ത്രി ആയിരുന്നെകിൽ സ്റ്റാലിന് പല ക്രൂര കൃത്യങ്ങളും ചെയ്യാൻ ഉള്ള അവസരം ലഭിക്കുക ഇല്ലായിരുന്നു. അത് പോലെ തന്നെ, സോവിയറ്റ് യൂണിയനിൽ അന്ന്...

Read More

ഉത്തരകൊറിയന്‍ വിനയം

 shares Love This1 Facebook0 Twitter0 WhatsApp3 Google+0 Telegram1 Email0 Gmail1 Facebook Messenger0ഉത്തരകൊറിയന്‍ വിനയം (1) ”തര്‍ക്കിക്കരുത്, താല്പര്യമില്ല..” എന്ന് പറയുന്ന ഒരാള്‍ക്ക് ജനാധിപത്യബോധം കുറവാണെന്നേ പറയാന്‍ സാധിക്കൂ. ഇരുവശവുമിരിക്കുന്നവര്‍ക്ക് തുല്യ പ്രാധാന്യവും അവസരവും നല്‍കുന്ന ജനാധിപത്യപ്രക്രിയയാണ് തര്‍ക്കവും സംവാദവുമൊക്കെ. ‘അറിയാനും അറിയിക്കാനും’ എന്നു പറയുന്നവര്‍ അറിയുന്നവരെയും അറിയിക്കുന്നവരെയും വിഭാവനം ചെയ്യുന്നുണ്ട്. അതൊരു ജനാധിപത്യവിരുദ്ധമായ യജമാന മനോഭാവമാണ്. ആരാണ് അറിയിക്കുന്നത്? ആരാണ് അറിയേണ്ടവര്‍? രണ്ടായാലും ഇരുകൂട്ടര്‍ക്കും ഒരുപോലെ അറിയിക്കാനാവില്ല. അങ്ങനെ വരുമ്പോള്‍ അറിയിക്കേണ്ടത് ആര് എന്നതു സംബന്ധിച്ച തര്‍ക്കം അനിവാര്യമാകും. ഒരു വിഭാഗം ക്ഷമാപൂര്‍വം കേള്‍ക്കുക, മറ്റേയാള്‍ തന്റെ മനോവിലാസം പ്രതിരോധമില്ലാതെ അവതരിപ്പിക്കുക എന്നതാണ് അവിടെ സംഭവിക്കുന്നത്. അറിവ് തന്നില്‍ നിന്ന് ശ്രോതാക്കളിലേക്ക് ഒഴുകണം എന്ന നിര്‍ബന്ധം പ്രഭാഷകന്റെ ഔന്നത്യബോധത്തെയാണ് പ്രതിനിധീകരിക്കുന്നത്. (2) ഇടപെടലുകളും പ്രതിരോധവുമില്ലാതെ സംസാരിക്കാന്‍ ആഗ്രഹിക്കുന്നു എന്ന ഫ്യൂഡല്‍ ചിന്തയാണ് ‘അറിയാനുംഅറിയിക്കാനും’ ബദ്ധപ്പെടുന്ന കൂട്ടര്‍ ഉള്ളില്‍പേറുന്നത്. സംവാദസാധ്യത നിലനില്‍ക്കുന്ന ഇടങ്ങളില്‍ തര്‍ക്കവും സംവാദവും മോശംകാര്യങ്ങളല്ല....

Read More

നിങ്ങൾക്ക് പ്രതിഷേധസ്വരങ്ങളെ കൊന്നവസാനിപ്പിക്കാനാകില്ല.

 shares Love This0 Facebook71 Twitter0 WhatsApp0 Google+1 Telegram0 Email0 Gmail0 Facebook Messenger0ഗൗരീലങ്കേഷിന്റെ സഹോദരി കവിതാ ലങ്കേഷുമായി എസ്സൻസ് ഭാരവാഹികളായ സജീവൻ അന്തിക്കാട്, അനീഷ് കുമാർ , കിറ്റ് ജോർജ്ജ് എന്നിവർ നടത്തിയ അഭിമുഖം.. (1) അഛനിൽ നിന്നു തുടങ്ങാം. പി. ലങ്കേഷ്. കവി, വിവർത്തകൻ, തിരക്കഥാകൃത്ത് , സംവിധായകൻ , നിർമ്മാതാവ്. പക്ഷെ കൂടുതൽ അറിയപ്പെട്ടത് പത്രപ്രവർത്തകനായി. കന്നഡക്ക് തീരെ പരിചിതമല്ലാത്ത ഒരു ശൈലിയാണല്ലോ അദ്ദേഹം പത്രപ്രവർത്തരംഗത്ത് സ്വീകരിച്ചത്.? കവിത ലങ്കേഷ്: കന്നഡയിലുള്ള ഏറെ പ്രചാരമുള്ള പത്രമാണ് പ്രജാവാണി. അഛൻ സ്ഥിരമായി ആ പത്രത്തിൽ എഴുതുമായിരുന്നു. അഛൻ അയച്ചു കൊടുത്ത ഒരു ആർട്ടിക്കിൾ സർക്കാരിനെ പ്രകോപിപ്പിക്കാനിടയുണ്ടെന്ന കാരണം പറഞ്ഞ് ആ പത്രം പ്രസിദ്ധീകരിച്ചില്ല. സ്വതന്ത്രവും നിർഭയവുമായി വാർത്തകൾ പ്രസിദ്ധീകരിക്കാൻ ഒരു പുതിയ പത്രത്തിന്റെ ആവശ്യകത അഛന് ബോധ്യപ്പെട്ടത് അന്നാണ്. ലങ്കേഷ് പത്രിക എന്ന പത്രത്തിന് ( Weekly News paper) അങ്ങിനെ 1980 ൽ തുടക്കമായി....

Read More

Subscribe to Updates

Categories

on iTunes

Podcast Mobile Apps

Donate to esSENSE Club

Donate to esSENSE Club

We spent most of our free time Conducting Rational / Science / Educational events, creating/ updating and maintaining this digital platform, making useful videos to spread the light of free-thought and related activities. If you really love it, find it useful and could spare us a couple of bucks, we will really appreciate it. If not feel free to be here without any obligations.

Click Here to Make a Donation

You have Successfully Subscribed!

Follow esSENSE on Online social media Networks

Send this to a friend